HOME » NEWS » Buzz » MAN PAINTS 2 5 KM ROAD WITH I LOVE YOU I MISS YOU MESSAGE FOR PARTNER AA

കാമുകിക്ക് സർപ്രൈസ് കൊടുക്കാ൯ 2.5 കിലോമീറ്റർ റോഡിൽ ‘ഐ ലവ് യൂ, ഐ മിസ് യൂ’ എന്നെഴുതി നിരാശാ കാമുക൯

വെളുത്ത ഓയിൽ പെയ്ന്റ് ഉപയോഗിച്ചാണ് ജെയ്സിംഗ് പൂർ - ധര൯ കുട്ടി റൂട്ടിൽ രണ്ടര കിലോമീറ്ററോളം ദൂരം കാമുകിക്കുള്ള സന്ദേശം എഴുതിയതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

News18 Malayalam | news18-malayalam
Updated: April 1, 2021, 1:14 PM IST
കാമുകിക്ക് സർപ്രൈസ് കൊടുക്കാ൯ 2.5 കിലോമീറ്റർ റോഡിൽ ‘ഐ ലവ് യൂ, ഐ മിസ് യൂ’ എന്നെഴുതി നിരാശാ കാമുക൯
News18
  • Share this:


ഇഷ്ടപ്പെടുന്ന ആളുകൾക്ക് സർപ്രൈസ് നൽകാ൯ നാം പല കാര്യങ്ങളും ചെയ്യാറുണ്ട്. അവരെ സന്തോഷിപ്പിക്കുക എന്നതാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ പലരും ഉദ്ദേശിക്കുന്നത്.  എന്നാൽ, മഹാരാഷ്ട്രയിലെ കോൽഹാപൂരിലെ ഒരു യുവാവ് തന്റെ കാമുകിയെ ഞെട്ടിക്കാ൯ വേണ്ടി ചെയ്തത് കേട്ടാൽ സിനിമാ രംഗമാണെന്നെ തോന്നൂ. കോൽഹാപൂരിലെ ഷിരോൾ തെഹ്സിലിന് കീഴിൽ വരുന്ന ധര൯ കുട്ടി ഗ്രാമക്കാരാനായ  യുവാവാണ് രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് മുഴുവ൯ ‘ഐ ലവ് യൂ, ഐ മിസ് യൂ’ എന്ന മെസേജ് എഴുതിയിരിക്കുന്നത്. അതേസമയം ഇത് എഴുതിയത് ആരാണെന്ന് ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. ഗ്രാമത്തിലെ പ്രധാന റോഡിലാണ് ഇദ്ദേഹം പെയ്ന്റ് ഉപയോഗിച്ച് കാമുകിയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചത്.

ഹിന്ദിയിൽ വേറെയും സന്ദേശങ്ങൾ കാമുക്കിക്ക് വേണ്ടി വച്ചിട്ടുണ്ട് . “ഐ മിസ് യൂ. സിന്ദഗീ കേ സാഥ്, സിന്ദഗി കേ ബാദ് ഭി“. (ജീവിതത്തിൽ ഉടനീളവും ജീവിതത്തിനു ശേഷവും നിന്നെ ഞാ൯ മിസ് ചെയ്യും).

Also Read സൗന്ദര്യമുള്ള ആണുങ്ങളെ കണ്ടാൽ അപ്പോൾ മയങ്ങി വീഴും; അപൂ‍‍ർവ രോഗവുമായി യുവതി

വെളുത്ത ഓയിൽ പെയ്ന്റ് ഉപയോഗിച്ചാണ് ജെയ്സിംഗ് പൂർ - ധര൯ കുട്ടി റൂട്ടിൽ രണ്ടര കിലോമീറ്ററോളം ദൂരം കാമുകിക്കുള്ള സന്ദേശം എഴുതിയതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിന് ശേഷം അധികൃതർ നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് അധികൃതർ വെള്ള പെയിന്റ് ഉപയോഗിച്ച് മെസേജ് മായ്ക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Also Read കൗതുകം അൽപം കൂടിപ്പോയി; കയ്യിലെടുത്തത് ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയെന്ന് അറിയാതെ യുവതി

അടുത്തിടെ തിരുവനന്തപുരത്ത് കാമുകിയെ കാണാനെത്തിയ യുവാവും സുഹൃത്തുക്കളും റെയിൽവേ ട്രാക്ക് വഴി ബൈക്കിൽ പോയത് വാർത്താ പ്രാധാന്യം നേടിയിരുന്നു. ബൈക്ക് ഉരുട്ടിക്കൊണ്ടു പോകുന്നതിനിടെ ദൂരെ നിന്ന് ട്രെയിൻ വരുന്നത് കണ്ടു മൂന്നംഗ സംഘം ഓടിമാറി. ഇതിനിടെ ബൈക്ക് ട്രെയിനടിയിൽ കുടുങ്ങി. വർക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയിലാണ് സംഭവം നടന്നത്. ട്രെയിനടിയിൽ ബൈക്ക് കുടുങ്ങിയതിനെ തുടർന്ന് ചെന്നൈ എഗ്മൂർ-ഗുരുവായൂർ എക്സ്പ്രസ് ഒരു മണിക്കൂറോളം വൈകി. ഇതുമായി ബന്ധപ്പെട്ട് വര്‍ക്കല സ്വദേശികളായ സാജിര്‍ (22), സുലന്‍ (19), ടിജിത്ത് (21) എന്നിവരെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read നായക്കുട്ടിയോട് 'ഐ ലവ് യൂ' എന്ന് പറയുന്ന തത്തയുടെ വീഡിയോ ഇന്റർനെറ്റിൽ തരംഗമാകുന്നു

ട്രെയിന് വേഗത കുറവായതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. പാളത്തിൽ ബൈക്ക് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ട്രെയിൻ ഉടനടി ബ്രേക്കിട്ട് നിർത്തുകയായിരുന്നു. എന്നാൽ അപ്പോഴേക്കും ബൈക്ക് ട്രെയിന് അടിയിൽ ആയിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട യുവാക്കളെ നേരം പുലരും മുമ്പേ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Published by: Aneesh Anirudhan
First published: March 26, 2021, 4:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories