• HOME
 • »
 • NEWS
 • »
 • buzz
 • »
 • ഭർത്താവ് കാമുകിയുടെ ട്രാഫിക് പിഴ അടച്ചു; ഭാര്യയുടെ ക്രെഡിറ്റ് കാർഡിലെ പണം കൊണ്ട്

ഭർത്താവ് കാമുകിയുടെ ട്രാഫിക് പിഴ അടച്ചു; ഭാര്യയുടെ ക്രെഡിറ്റ് കാർഡിലെ പണം കൊണ്ട്

Man pays girlfriend's traffic fine using wife's credit card | സംഭവത്തിൽ കാമുകിയുടെ പ്രതികരണം കേട്ടാണ് പോലീസും ഭാര്യയും ശരിക്കും അമ്പരന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  ഭർത്താവ് വഞ്ചകനാണെന്ന് അറിഞ്ഞാൽ ഏതു ഭാര്യയാണ് ഞെട്ടാത്തത്? കാലം മാറിയപ്പോൾ വഞ്ചനയുടെ രൂപവും ഭാവവും ഓൺലൈനിലേക്കും മാറി.  സ്വന്തം ക്രെഡിറ്റ് കാർഡിൽ നിന്നും പണം നഷ്‌ടപ്പെട്ടതിന്റെ കാരണം അറിഞ്ഞ അമ്പരപ്പിലാണ് ഒരു ഭാര്യ.

  ക്രെഡിറ്റ് കാർഡ് ഹാക്ക് ചെയ്യപ്പെട്ടു എന്ന് കരുതിയ ഭാര്യ ഒടുവിൽ അതിനു കാരണക്കാരൻ സ്വന്തം ഭർത്താവാണെന്ന് തിരിച്ചറിഞ്ഞു. പണം ഉപയോഗിച്ചതാവട്ടെ, കാമുകിക്ക് ട്രാഫിക് പിഴയടക്കാൻ വേണ്ടിയും.

  ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷൻ നടന്നതിന്റെ പേരിൽ ഫോണിൽ സന്ദേശം വന്നപ്പോഴാണ് ഭാര്യ പണം നഷ്‌ടപ്പെട്ട വിവരം അറിഞ്ഞത്. ഉടൻ തന്നെ ബാങ്കിൽ വിളിച്ചു പറഞ്ഞ് കാർഡ് ബ്ലോക്ക് ചെയ്യിക്കുകയും പോലീസിൽ റിപ്പോർട്ട് ചെയ്‌യുകയും ചെയ്തു. കാർഡ് ആരോ മോഷ്‌ടിച്ചു എന്നാണ് ഇവർ കരുതിയത്.

  ട്രാഫിക് പിഴ അടയ്ക്കാൻ ഒരു അപരിചിതൻ തന്റെ കാർഡ് ഉപയോഗപ്പെടുത്തി എന്നായിരുന്നു ദുബായ് പൊലീസിന് ലഭിച്ച പരാതി എന്ന് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണത്തിന്റെ ഭാഗമായി സ്ത്രീയെ പോലീസ് വിളിച്ചുവരുത്തി.  എന്നാൽ കാർഡ് ഹാക്ക് ചെയ്യപ്പെട്ടില്ല എന്ന ആശ്വാസകരമായ കാര്യം അവിടെവച്ച് അവരറിഞ്ഞു. പിന്നാലെ ആ ഞെട്ടിക്കുന്ന വാർത്തയുമെത്തി.

  കാർഡ് ഉടമയുടെ ഭർത്താവിന്റെ കാമുകിയായിരുന്നു കാർഡ് ഉപയോഗിച്ച് പണമടച്ചത്.

  പക്ഷെ ചോദ്യംചെയ്യാനും വേണ്ടി ഭർത്താവിന്റെ കാമുകിയെ സൈബർ ക്രൈം വിഭാഗം വിളിച്ചപ്പോഴാണ് അതിലും അമ്പരപ്പിക്കുന്ന കാര്യം ഉണ്ടായത്. തന്റെ ആൺ സുഹൃത്ത് വിവാഹിതനാണെന്ന കാര്യം അറിയില്ലായിരുന്നു എന്നായിരുന്നു യുവതി നൽകിയ മൊഴി.

  വിവാഹിതനാണെന്ന കാര്യം മറച്ച് വച്ചതും  ഭർത്താവിന് കുരുക്ക് മുറുകുകയായിരുന്നു. ഭർത്താവ് തന്റെ ക്രെഡിറ്റ് കാർഡ് കാമുകിക്ക് വേണ്ടി ഉപയോഗിച്ചു എന്ന കാര്യം ഭാര്യക്കും, തന്റെ കാമുകൻ വിവാഹിതനാണെന്ന വിവരം കാമുകിക്കും അറിയില്ലായിരുന്നു എന്ന കാര്യങ്ങൾ വാസ്തവമാണെന്നു പോലീസ് പറഞ്ഞു.

  വഞ്ചകനായ ഭർത്താവിന് 'പണി' കൊടുത്ത ഭാര്യമാർ

  ഈ സംഭവത്തിലെ ഭാര്യ ഭർത്താവിനോട് എങ്ങനെ പ്രതികരിച്ചു എന്ന കാര്യം വ്യക്തമല്ല എങ്കിലും, ഭർത്താവിന്റെ വഞ്ചനയ്ക്ക് പണികൊടുത്ത ഭാര്യമാരുടെ കഥയും വാർത്തയായിട്ടുണ്ട്.

  മധ്യപ്രദേശിലെ ഭോപ്പാലിൽ വഞ്ചകനായ ഭർത്താവിനെ കാമുകിക്കൊപ്പം ജീവിക്കാൻ അനുവദിക്കാൻ വമ്പൻ ഡിമാൻഡ് വച്ച ഭാര്യയുണ്ട്. ഭർത്താവുമായി ബന്ധമുള്ള സ്ത്രീ അവര്‍ താമസിക്കുന്ന അപ്പാർട്മെന്‍റും 27 ലക്ഷം രൂപയും നൽകിയാല്‍ വിവാഹമോചനത്തിന് തയ്യാറാകാമെന്ന് ഭാര്യ അറിയിക്കുകയായിരുന്നു. ഇതെല്ലാം കൂടി ഏകദേശം ഒന്നരക്കോടിയോളം വിലമതിക്കുന്നതാണ്. തന്‍റെ മക്കളുടെ വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട ഭാവിക്കും വേണ്ടിയാണ് ഇത്തരമൊരു ആവശ്യം എന്നാണ് യുവതി പറഞ്ഞത്.

  Also read: 'ഒന്നരക്കോടി രൂപ തന്നശേഷം രഹസ്യക്കാരിയെ വിവാഹം കഴിച്ചോളൂ' ഭർത്താവിന് ഭാര്യയുടെ വമ്പൻ 'എക്സ്ചേഞ്ച് ഓഫർ'

  ന്യൂയോർക്കിലെ ഭാര്യ വഞ്ചകനായ ഭർത്താവിന് കൊടുത്ത പണിയാകട്ടെ ഇനി നാട്ടുകാർ അറിയാൻ ബാക്കിയില്ല എന്ന സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയത്. ഭർത്താവിന്റെയൊപ്പമുള്ള കുടുംബ ചിത്രം പോസ്റ്റർ ആക്കി പതിപ്പിച്ചാണ് ഭാര്യ പ്രതികാരം വീട്ടിയത്.

  Also read: മക്കളെയും തന്നെയും ഉപേക്ഷിച്ച് പോയ ഭർത്താവിന്റെ വഞ്ചന പോസ്റ്ററാക്കി പതിപ്പിച്ച് ഭാര്യയുടെ പ്രതികരണം

  "ന്യൂയോർക്കിലുള്ള ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു നാട്ടിൽ എത്തിയിരിക്കുകയാണ് ഇയാൾ. ഇങ്ങനെ ഒരു അയൽക്കാരൻ നിങ്ങൾക്ക് ഉണ്ടെങ്കിൽ ശ്രദ്ധിക്കുക എന്നാണ് പോസ്റ്ററിലെ വാക്കുകൾ." കൂടാതെ അവിഹിതം നടത്തുന്നതിന്റെ പേരിൽ പോലീസിനോട് കേസ് എടുക്കാൻ കൂടി ഇവർ ആവശ്യപ്പെട്ടു.
  Published by:user_57
  First published: