• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒന്ന് യൂബർ പിടിച്ച് വീട്ടിൽ പോയി, ബിൽ തുക കണ്ട് അന്ധാളിച്ച് യാത്രക്കാരൻ

ഒന്ന് യൂബർ പിടിച്ച് വീട്ടിൽ പോയി, ബിൽ തുക കണ്ട് അന്ധാളിച്ച് യാത്രക്കാരൻ

സവാരിക്ക് നൽകിയ പണം ഉണ്ടെങ്കിൽ, ഗോവയ്ക്ക് ഫ്‌ളൈറ്റിൽ പോയിവരാം എന്ന് യാത്രക്കാരൻ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ഒന്ന് യൂബർ (Uber ride) പിടിച്ച് വീട്ടിൽപോയതിന്റെ ക്ഷീണം മാറാത്ത അവസ്ഥയിലാണ് ഒരു യാത്രക്കാരൻ. മുംബൈക്കാരന്റെ വീട്ടിലേക്കുള്ള 50 കിലോമീറ്റർ സവാരി നടത്തിയ പണം ഉണ്ടെങ്കിൽ ഒരുപക്ഷേ വിമാനത്തിലേറി ഗോവ വരെ പോകാം എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. പ്രഭാദേവി മുതൽ ഡോംബിവ്‌ലി വരെ യാത്ര ചെയ്ത ഇയാൾക്ക് 3,000 രൂപയാണ് ബിൽ ഇനത്തിൽ വന്നുചേർന്നത്.

    മഴ മാത്രമല്ല, വെള്ളപ്പൊക്കം കൂടി വന്നു എന്ന അവസ്ഥയിൽ ഒട്ടും കുറവല്ല ഇദ്ദേഹത്തിന്റെ സ്ഥിതി. ഇവിടുത്തെ കുപ്രസിദ്ധമായ കനത്ത മഴയും അടിസ്ഥാന സൗകര്യങ്ങളുടെ ഭീകരതയും കൂടിച്ചേർന്ന് നഗര ജീവിതത്തെ മൺസൂൺ കാലം നരകമാക്കുന്ന കാഴ്ചയാണ് ഉള്ളത്. ദാദറിന്റെ തെരുവുകളിലൂടെ ഒരു സ്വിഗ്ഗി ഡെലിവറി ബോയ് കുതിരയെ ഓർഡറുകൾ നൽകാൻ കൊണ്ടുപോകുന്നത് പോലും നിങ്ങൾ കണ്ടേക്കാം.

    50 കിലോമീറ്റർ യാത്രയ്ക്ക് പ്രദർശിപ്പിച്ച നിരക്കുകളുടെ സ്‌ക്രീൻഷോട്ട് പങ്കിട്ടുകൊണ്ട് ശ്രാവൺകുമാർ സുവർണ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: "ഗോവയിലേക്കുള്ള വിമാനം എന്റെ വീട്ടിലേക്കുള്ള യാത്രയേക്കാൾ വിലകുറഞ്ഞതാണ്", "പീക്ക് മുംബൈ മഴ" എന്ന വാചകം ഒരു ഹാഷ്‌ടാഗായി ചേർത്തു.



    മുംബൈയിലെ പ്രഭാദേവിയിൽ നിന്ന് തൊട്ടടുത്തുള്ള താനെ ജില്ലയിലെ ഡോംബിവ്‌ലിക്ക് സമീപമുള്ള ഒരു പ്രദേശത്തേക്ക് തന്റെ യാത്ര പങ്കിടാൻ സുവർണ ശ്രമിച്ചതായി തോന്നുന്നു.

    എട്ട് മിനിറ്റ് അകലെയുള്ള ഒരു UberGo-യ്‌ക്ക്, യൂബർ 3,041 രൂപയും ഒരു ഹാച്ച്ബാക്കിൽ നിന്ന് സെഡാനിലേക്ക് (പ്രീമിയർ) അപ്‌ഗ്രേഡ് ചെയ്യുന്നതിന് 4,081 രൂപയുമായിരുന്നു. ഒരു Uber XL-ന് റൈഡറിന് 5,150 രൂപയിലധികം ചെലവ് വരും.

    'ഡിമാൻഡ് വർധിച്ചതിനാൽ യാത്രാനിരക്ക് വളരെ കൂടുതലാണ്,' സ്‌ക്രീൻഷോട്ടിൽ ഞെട്ടിക്കുന്ന കുതിച്ചുചാട്ട മുന്നറിയിപ്പ് കാണാം. സമാനമായ അനുഭവങ്ങൾ പലരും പങ്കുവെച്ച് മുന്നോട്ടു വന്നിരുന്നു.

    Summary: A man takes an Uber ride to his home and charged with a whopping sum which could cost a flight to Goa. He had tweeted the experience he had to go through
    Published by:user_57
    First published: