നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ട്രെയിൻ പാഞ്ഞടുക്കുമ്പോൾ പാളത്തിൽ അഭ്യാസപ്രകടനം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

  ട്രെയിൻ പാഞ്ഞടുക്കുമ്പോൾ പാളത്തിൽ അഭ്യാസപ്രകടനം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

  ഗുജറാത്തിലെ ജാംനഗറിലെ സന്ധ്യബ്രിഡ്ജിലാണ് സംഭവം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   സിനിമകളിലെയും മറ്റും അഭ്യാസ പ്രകടനങ്ങള്‍ അതു പോലെ അനുകരിക്കാന്‍ റെയില്‍വേ ട്രാക്കുകള്‍ ഉപയോഗിക്കുന്ന സംഭവങ്ങള്‍ ഇന്ത്യയില്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. അപകടം നിറഞ്ഞ ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ കാരണം ചിലര്‍ക്ക് ജീവന്‍ പോലും നഷ്ടപ്പെട്ടിട്ടുണ്ട്. തലനാരിഴക്കാണ് ഇത്തരക്കാര്‍ ചിലപ്പോള്‍ രക്ഷപ്പെടാറുള്ളത്. അത്തരം ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യപകമായി പ്രചരിക്കുന്നത്. ഗുജറാത്തിലെ ജാംനഗറിലെ സന്ധ്യബ്രിഡ്ജിലാണ് സംഭവം. അഭ്യാസ പ്രകടനത്തിനിടെ ബൈക്കുമായി റയില്‍വേ പളത്തില്‍ കുടുങ്ങിയ ആള്‍ ചെറിയ വ്യത്യാസത്തിന് രക്ഷപ്പെടുന്നതാണ് വീഡിയോ.

   ടിവി9 എന്ന പ്രാദേശിക ടെലിവിഷനാണ് ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പങ്കു വെച്ചത്. ട്രെയിന്‍ പഞ്ഞടുക്കുമ്പോള്‍ പാളത്തില്‍ കുടുങ്ങിയ ബൈക്ക് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. കണ്ട് നില്‍ക്കുന്നവര്‍ റയില്‍വേ പാളത്തില്‍ നിന്നും മാറാന്‍ ഇയാളോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാവുന്നതാണ്. ട്രെയിന്‍ അതിവേഗത്തില്‍ യുവാവിന്റെ അടുത്തേക്ക് എത്തുമ്പോഴും പാളത്തില്‍ നിന്നും മാറാന്‍ ഇദ്ദേഹം കൂട്ടാക്കിയിരുന്നില്ല. കുടുങ്ങികിടക്കുന്ന ബൈക്കിനെ പാളത്തിന് പുറത്ത് എത്തിക്കാന്‍ ശ്രമിക്കുന്നതാണ് കാണാന്‍ കഴിയുക.

   Also Read- ഫാം ഹൗസിൽ കുതിരയെ ഓടി തോൽപ്പിച്ച് ധോണി; ‘കുതിരയ്ക്കൊപ്പം സിംഹ’മെന്ന് ആരാധക‍ർ

   ട്രെയിന്‍ ഇടിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് യുവാവ് പാളത്തില്‍ നിന്നും മാറുന്നത്. പിന്നാലെ പാളത്തിലെ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച് ട്രയിന്‍ മുന്നോട്ട് പോകുന്നതും കാണാനാകുന്നതാണ്. റെയില്‍വേ പാളത്തില്‍ യുവാവിനെ കണ്ടതോടെ ലോക്കോ പൈലറ്റ് ബ്രേക്ക് നല്‍കിയിരുന്നു എന്നാണ് മനസിലാകുന്നത്. ബൈക്കിനെ പാളത്തിലൂടെ അല്‍പ്പം വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം ട്രയിന്‍ നിര്‍ത്തുന്നതും വീഡിയോയില്‍ ഉണ്ട്.

   ട്രെയിന്‍ അകലെ നിന്ന് വരുന്നത് കണ്ടിട്ടും പാളത്തില്‍ തുടര്‍ന്ന് അഭ്യാസ പ്രകടനം നടത്തിയ യുവാവിനായി അന്വേഷണം നടക്കുന്നതായി പൊലീസിനെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമമായ ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്തു. ഇത് ആദ്യമായി അല്ല ജീവന്‍ പണയം വെച്ചുള്ള ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ ഇന്ത്യയിലെ റയില്‍വേ ട്രാക്കുകളില്‍ നടക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഘടകോപറിലെ റയില്‍വേ ട്രാക്കില്‍ അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തി വീഡിയോ ചിത്രീകരിച്ച അര്‍മാന്‍ ഖുര്‍ഷിദ് ഷെയ്ക്ക് എന്ന 21 കാരനെ മഹാരാഷ്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

   Also Read-നായയുടെ വയറ്റിൽ നിന്നും മാസ്ക്ക് കണ്ടെത്തി; ദാരുണമായ വീഡിയോ പങ്കുവെച്ച് ഐഎഎസ് ഓഫീസർ

   തലക്ക് നേരെ ഒരു തോക്ക് പിടിച്ച് റെയില്‍വേ പാളത്തില്‍ ഇരുന്നുകൊണ്ടുള്ള വീഡിയോ ആണ് ഇയാള്‍ ചിത്രീകരിച്ചിരുന്നത്. തൊട്ടടുത്തുള്ള ട്രാക്കിലൂടെ മറ്റൊരു ട്രെയിന്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം നടത്തി അര്‍മാന്‍ ഖുര്‍ഷിദിനെ പിടികൂടിയത്. കൂടുതല്‍ കാഴ്ച്ചക്കാരെ ലഭിക്കാനാണ് ഇയാള്‍ റയില്‍വേ പാളത്തില്‍ ഇരുന്ന് വീഡിയോ ചിത്രീകരിച്ചത് എന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

   നാടകീയമായുള്ള വീഡിയോകള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയാണ് അര്‍മാന്‍ ഖുര്‍ഷിദിന്റെ വിനോദം. കരഞ്ഞ് കൊണ്ടുള്ള വീഡിയോ ആണ് ഇയാള്‍ ചിത്രീകരിച്ചിരുന്നത്. തന്നെ പൊലീസ് അറസ്റ്റ് ചെയ്യും എന്ന് കണ്ട് ദിവസങ്ങളോളം ഇയാള്‍ ഒളിവില്‍ കഴിയുകയും ചെയ്തിരുന്നു.
   Published by:Jayesh Krishnan
   First published: