നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കോവിഡ്: ഓക്സിജൻ ദൗർലഭ്യം കാരണം മരണമടഞ്ഞ ഭാര്യയുടെ ഓർമ്മയ്ക്ക് 450 മരങ്ങൾ നട്ട് യുവാവ്

  കോവിഡ്: ഓക്സിജൻ ദൗർലഭ്യം കാരണം മരണമടഞ്ഞ ഭാര്യയുടെ ഓർമ്മയ്ക്ക് 450 മരങ്ങൾ നട്ട് യുവാവ്

  നേഹയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ വേണ്ടി സിദ്ബൂർ സന്ദർശിച്ച വേളയിലാണ് ദ്രുവൽ ഇത്തരം ഒരു പ്രതിജ്ഞയെടുത്തത്

  Image for representation, Credits: Reuters

  Image for representation, Credits: Reuters

  • Share this:
   ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിൽ റെക്കോർഡ് സംഖ്യയിലാണ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇത്തരം കേസുകൾ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളെ മുൻമാതൃകകളില്ലാത്ത വിധം ബാധിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്തിരുന്നു. ആളുകൾക്ക് അമിതമായ രീതിയിൽ ഓക്സിജൻ സിലിണ്ടറുകൾ ആവശ്യമായി വരികയും അവയുടെ ദൗർലഭ്യം കാരണം നിരവധി പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്തിട്ടുണ്ട്. ഇത്തരം ഒരു മരണമാണ് ഗുജറാത്തിലെ അഹ്മദാബാദുകാരനായ ദ്രുവൽ പട്ടേൽ എന്ന യുവാവിനെ മരം നടുക എന്ന ഉദ്യമവുമായി രംഗത്തെത്താൻ പ്രേരിപ്പിച്ചിരിക്കുന്നത്.

   ടൈം ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച് റിപ്പോർട്ടനുസരിച്ച് മെയ് 12 നാണ് ദ്രുവലിന്റെ ഭാര്യ നേഹ കോവിഡ് കാരണം മരണപ്പെട്ടത്. നേഹ മരണത്തിന് കീഴടങ്ങുന്നതിന് മുന്പ് ഓക്സിജൻ ലഭിക്കാതെ ബുദ്ധിമുട്ടനുഭവിച്ചതിന് അദ്ദേഹം ദൃക്സാക്ഷിയായിരുന്നു. കോവിഡ് മഹാമാരിയുമായി പോരാടുന്നതിനിടെ മതിയായ ഓക്സിജൻ ലഭിക്കാത്തതാണ് നേഹയുടെ മരണത്തിന് കാരണമായത്. മരണമടഞ്ഞതന്റെ ഭാര്യക്ക് അമൂല്യമായ ഒരു ആദരാഞ്ജലി അർപ്പിക്കുന്ന എന്ന ഉദ്ദേശത്തോടെയാണ് ദ്രുവലും ഇരുവരുടെയും 15 വയസ്സുകാരനായ മകൻ പൂർവ്വയും 450 മരങ്ങൾ നടുകയും പ്രകൃതി സംരക്ഷിക്കുന്ന എന്ന ലക്ഷ്യത്തോടെ ഈ മരങ്ങളെ തങ്ങൾ തന്നെ പരിപാലിക്കും എന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തത്.

   Also Read-Covid 19 | രാജ്യത്ത് രണ്ടാം തരംഗം അവസാനിക്കുന്നു; 24 മണിക്കൂറിനിടെ 62,480 പേർക്ക് കോവിഡ്

   നേഹയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ വേണ്ടി സിദ്ബൂർ സന്ദർശിച്ച വേളയിലാണ് ദ്രുവൽ ഇത്തരം ഒരു പ്രതിജ്ഞയെടുത്തത്. നേഹയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്ന വിറകുകൾക്ക് പകരമായി മരം നടാൻ പുരോഹിരൻ ദ്രുവലിനോട് ഉപദേശിച്ചതിന് പിന്നാലെയാണ് ഇത്തരം ഒരു തീരുമാനമെടുക്കാൻ അദ്ദേഹം തീരുമാനിച്ചത്. അവർ ചിത കത്തിക്കാൻ ഉപയോഗിച്ച മരം മറ്റൊരാൻ സമ്മാനിച്ചതുമായതു കൊണ്ട് അതിന് പകരമായി മരം നടാനായിരുന്നു പുരോഹിതൻ പറഞ്ഞത്. ചുരുങ്ങിയത് മൂന്ന് മരം നടണം എന്നായിരുന്നു അദ്ദേഹം മുന്നോട്ട് വെച്ച നിർദ്ദേശം.

   Also Read-ഭിന്നശേഷിക്കാരനായ യുവാവ് രക്തദാനം നടത്തിയത് 25 തവണ

   കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ ദ്രുവലിന്റെ കുടുംബത്തിൽ ചുരുങ്ങിയത് അഞ്ച് പേരെങ്കിലും മരണമടഞ്ഞിട്ടുണ്ട്. ദ്രുവലും മകനും പിതാവും കോവിഡ് അസുഖം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നു. എന്നാൽ നേഹയുടെ നില ഗുരുതരമാവുകയും അസുഖം സ്ഥിതീകരിച്ച് മൂന്നാമത്തെ ദിവസം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുകയുമായിരുന്നു.

   ഭാര്യയുടെ മരണം ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നാണ് ദ്രുവൽ പറയുന്നത്. കഴിഞ്ഞ 17 വർഷത്തിലധികമായി ഇരുവരും വിവാഹിതരായിരുന്നു. നേഹയിൽ നിന്ന് ഒരിക്കൽ പോലും പിരിഞ്ഞിരിക്കാതിരുന്ന ദ്രുവലിന് അവളില്ലാതെ ഇനിയുള്ള കാലം എങ്ങനെ ജീവിക്കും എന്നറിയില്ല എന്നും അദ്ദേഹം പറയുന്നു. 2004 ലാണ് ഇരുവരും വിവാഹിതരായത്.
   Published by:Jayesh Krishnan
   First published:
   )}