നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ടെന്നീസ് ബോളുകൾ കൊണ്ട് അമ്മാനമാടി കീബോർഡിൽ ക്രിസ്മസ് ഗാനം; വീഡിയോ വൈറൽ

  ടെന്നീസ് ബോളുകൾ കൊണ്ട് അമ്മാനമാടി കീബോർഡിൽ ക്രിസ്മസ് ഗാനം; വീഡിയോ വൈറൽ

  Man Plays Christmas Carol on Keyboard by Juggling Tennis Balls | പിയാനോ കീകളിൽ ടെന്നീസ് ബോൾ പതിപ്പിച്ചു കൊണ്ട് രസകരമായി ക്രിസ്മസ് കരോൾ അവതരിപ്പിക്കുന്ന ആളിന്റെ വീഡിയോ വൈറൽ

  വീഡിയോ

  വീഡിയോ

  • Share this:
   ക്രിസ്മസ് കരോളുകൾ നിറഞ്ഞ രാവ് ആഘോഷിക്കാൻ ആളുകൾ തയ്യാറെടുക്കുമ്പോൾ, ഒരാൾ ടെന്നീസ് ബോൾ ഉപയോഗിച്ച്  കീബോർഡിൽ ക്രിസ്മസ് കരോൾ ഗാനം വായിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നു.

   ചാൾസ് പീച്ചോക്ക് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കിട്ട വീഡിയോ ക്ലിപ്പിൽ പിയാനോ കീകളിൽ ടെന്നീസ് ബോൾ പതിപ്പിച്ചു കൊണ്ട് അദ്ദേഹം ഏവർക്കും മെറി ക്രിസ്മസ് ആശംസിക്കുന്നു. പീച്ചോക്ക് ഒരു പ്രൊഫഷണൽ എന്റർടെയ്‌നറാണെന്നും 2011 ൽ അമേരിക്കയിലെ ഗെറ്റ് ടാലന്റിലെ ഒരു ഫൈനലിസ്റ്റാണെന്നും റിപ്പോർട്ടുണ്ട്.
   അതിശയകരമായ ഈ വായന ഒട്ടേറെപ്പേരെ അമ്പരപ്പിച്ചു. ഒട്ടേറെപ്പേർ ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

   അതേസമയം, മെക്സിക്കോയിൽ നിന്നുള്ള ഒരു പാചകവാതക വ്യാപാരി തികച്ചും വ്യത്യസ്തവും അപ്രതീക്ഷിതവുമായ രീതിയിൽ കരോൾ ആലപിക്കുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. “ഗ്യാസ്, ഗ്യാസ്, ഗ്യാസ്! ഗ്യാസ്, ഗ്യാസ്, ഗ്യാസ്! ഗ്യാസ്, ഗ്യാസ്, ഗ്യാസ്! ” എന്നാണ് ആ ക്രിസ്മസ് കരോളിന്റെ വരികൾ.
   Published by:user_57
   First published: