HOME » NEWS » Buzz » MAN POOPING IN FIELDS IN NETHERLANDS GOOGLE MAPS PICTURE GOES VIRAL GH

തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം; ഗൂഗിൾ മാപ്പിൽ കുടുങ്ങിയയാളുടെ ചിത്രം വൈറൽ

മലവിസർജനം നടത്താൻ ഒരാൾ തന്റെ ട്രൌസർ വലിച്ചൂരുന്ന ചിത്രങ്ങളാണ് ഗൂഗിൾ മാപ്പിലൂടെ ലഭിച്ചത്

News18 Malayalam | news18-malayalam
Updated: March 30, 2021, 1:31 PM IST
തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം; ഗൂഗിൾ മാപ്പിൽ കുടുങ്ങിയയാളുടെ ചിത്രം വൈറൽ
Picture of man pooping caught in Google Maps. (Credit: Reddit)
  • Share this:
തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്തിയയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു ഗൂഗിൾ മാപ്പ് ഉപയോക്താവാണ് നെതർലൻഡിലെ തുറസ്സായ പ്രദേശത്ത് മലമൂത്രവിസർജനം നടത്തുന്നയാളുടെ ചിത്രം പുറത്തുവിട്ടത്. ഡച്ച് നഗരമായ റൂസെൻഡാലിൽ ഇരുന്ന് ഇയാൾ ഗൂഗിൾ മാപ്പ് പരിശോധിക്കുന്നതിനിടെയാണ് ഈ ദൃശ്യങ്ങൾ കണ്ടത്. പിന്നീട് ഇയാൾ ഈ ചിത്രം റെഡ്ഇറ്റിൽ ഷെയർ ചെയ്തു. ഇതോടെ ചിത്രം വൈറലായി മാറി.

മലവിസർജനം നടത്താൻ ഒരാൾ തന്റെ ട്രൌസർ വലിച്ചൂരുന്ന ചിത്രങ്ങളാണ് ഗൂഗിൾ മാപ്പിലൂടെ ലഭിച്ചത്. ആളുകൾ ചിത്രത്തിന് നിരവധി കമന്റുകൾ നൽകിയതോടെ ചിത്രം കൂടുതൽ‌ വൈറലായി. 2018ൽ മറ്റൊരു സംഭവം ഗൂഗിൾ മാപ്പ് ചിത്രത്തിലൂടെ വാർത്തകളിൽ നിറഞ്ഞിരുന്നു.


ഇവിടെ ഭാര്യക്ക് മറ്റൊരു പുരുഷനുമായുള്ള ബന്ധം കണ്ടെത്താൻ ഭർത്താവിനെ സാഹായിച്ചത് ഗൂഗിൾ മാപ്പാണ്. ഭർത്താവറിയാതെ കാമുകനൊപ്പം പോയ യുവതിയെയാണ് ഗൂഗിൾ മാപ്പ് കണ്ടെത്തിയത്. ഗൂഗിൾ മാപ്പിലെ സ്ട്രീറ്റ് വ്യൂ സങ്കേതത്തിലൂടെയാണ് ഭർത്താവ് സ്വന്തം ഭാര്യയെ മറ്റൊരു പുരുഷനൊപ്പം കണ്ടെത്തിയത്. ഭാര്യയുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്ന കാമുകനെയാണ് ചിത്രത്തിൽ കാണുന്നത്.

Also Read-കെ ടി ജലീലിനോട് 'ഫിറോസിക്ക'യെ തിരക്കിയ കുഞ്ഞു സമയെ കാണാൻ ഫിറോസ് കുന്നംപറമ്പിൽ എത്തി

പെറുവിലെ ലിമയിലെ നടപ്പാതയിലെ ബെഞ്ചിലായിരുന്നു ഇരുവരും. മുഖം അത്രയും വ്യക്തമായില്ലെങ്കിലും ഭർത്താവിന് ഭാര്യയെ കണ്ടെത്താൻ ഒരു കാര്യം മാത്രം മതിയായിരുന്നു. കറുത്ത ടോപ്പും വെള്ള ഷർട്ടും അണിഞ്ഞ സ്ത്രീ സ്വന്തം ഭാര്യ തന്നെ എന്ന് ഉറപ്പിക്കാൻ പിന്നെ അധികം താമസിച്ചില്ല. ചിത്രങ്ങൾ ഫേസ്ബുക് വഴി വൈറലാവുകയും ചെയ്‌തു. പ്രകോപിതനായ ഭർത്താവ് ഉടൻ വിവാഹമോചനം നേടിയതായി പ്രാദേശിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

Also Read-ബോബി ഡിയോളിന് 1997ലേ കൊറോണയെ കുറിച്ച് അറിയാമായിരുന്നോ? ഐശ്വര്യ റായിയെ 'RT PCR' പരിശോധന നടത്തിയത് തെളിവ്

22 വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെ 2019ൽ കണ്ടെത്തിയിരുന്നു. ഗൂഗിൾ എർത്ത് ആപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഫ്ലോറിഡയ്ക്ക് സമീപത്തുള്ള തടാകത്തിൽ ഒരു കാർ മുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. 1997 നവംബർ ഏഴിന് രാത്രി കാണാതായ വില്യം മോൾഡ് എന്നയാളാണ് കാറിനുള്ളിൽ ഉണ്ടായിരുന്നതെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. കാണാതായ ദിവസം രാത്രി ക്ലബ്ബിൽ പോയ വില്യം തിരിച്ചെത്തിയില്ല.

കാണാതായപ്പോൾ വില്യമിന് 40 വയസ്സായിരുന്നു. വില്യമിനെ കാണാതായ വിവരം പൊലീസിൽ അറിയിച്ചിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിൽ വില്യമിനെക്കുറിച്ച് ഒരു വിവരവും കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. വില്യമിനെ കാണാതായി 22 വർഷത്തിനുശേഷം പോലീസിന് ലഭിച്ച ഒരു ഫോൺ കോളാണ് നിർണായകമായത്. ഗൂഗിൾ മാപ്പ് വഴി തടാകത്തിൽ കണ്ട ഒരു കാറിനെക്കുറിച്ചാണ് വിളിച്ചയാൾ പൊലീസിന് സൂചന നൽകിയത്.

പ്രോപ്പർട്ടി സർവേയറായ ഇയാൾ തന്‍റെ പ്രദേശത്തെക്കുറിച്ച് ഗൂഗിൾ എർത്ത് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് തടാകത്തിൽ കാർ കണ്ടെത്തിയത്. ഇക്കാര്യം ഉടൻ തന്നെ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
Published by: Naseeba TC
First published: March 30, 2021, 1:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories