രണ്ട് മണിക്കൂർ ഒന്നും ചെയ്യാതെ, അനങ്ങാതെ ഒരു യുവാവ്; വീഡിയോ വൈറൽ

Man posts video of doing nothing for two hours | രണ്ട് മണിക്കൂർ കിട്ടിയാൽ എന്തൊക്കെ ചെയ്യാം എന്നല്ല, എന്തൊക്കെ ചെയ്യാതിരിക്കാം എന്ന് കാട്ടി ഒരു യുവാവ്

News18 Malayalam | news18-malayalam
Updated: August 1, 2020, 6:01 PM IST
രണ്ട് മണിക്കൂർ ഒന്നും ചെയ്യാതെ, അനങ്ങാതെ ഒരു യുവാവ്; വീഡിയോ വൈറൽ
മുഹമ്മദ് ദിദിത്
  • Share this:
'രണ്ട് മണിക്കൂർ ഒന്നും ചെയ്യാതിരിക്കാനാവുമോ സക്കീർ ഭായിക്ക്, ബട്ട് ഐ കാൻ' എന്നൊരാൾ പറഞ്ഞാൽ അമ്പരക്കേണ്ട. അങ്ങനെയൊരാളുണ്ട്. രണ്ട് മണിക്കൂർ നേരം ഒന്നുംചെയ്യാതെ ക്യാമറയിൽ തന്നെ നോക്കിയിരുന്നു കൊണ്ട് സമയം ചിലവിട്ട യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു.

ഇൻഡോനേഷ്യൻ യുവാവ് മുഹമ്മദ് ദിദിത് ആണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. യുവാക്കൾക്ക് വിദ്യാഭ്യാസപരമായ ഉള്ളടക്കം പോസ്റ്റ് ചെയ്യണമെന്ന ആവശ്യത്തെ തുടർന്നാണ് താനീ വീഡിയോ ചെയ്തതെന്ന് മുഹമ്മദ് പറയുന്നു.ജൂലൈ പത്തിന് പോസ്റ്റ് ചെയ്തതിൽ പിന്നെ 1.7 ദശലക്ഷം വ്യൂസാണ് ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. ആകെ ശ്വാസമെടുക്കുന്നതും കണ്ണുകൾ ചിമ്മുന്നതും മാത്രമേ ഇയാൾ വീഡിയോയിൽ ചെയ്യുന്നുള്ളൂ. അത്രയും നേരം ധ്യാനിക്കുകയായിരുന്നോ എന്ന് പോലും ചോദിക്കുന്നവരുണ്ട്. 362 തവണ ഇയാൾ കണ്ണുചിമ്മുന്നുണ്ടായിരുന്നു എന്ന് ഒരു യൂസർ കമന്റ് ചെയ്തിട്ടുണ്ട്.
Published by: meera
First published: August 1, 2020, 6:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading