പ്രാർഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളാണല്ലോ. ഇപ്പോഴിതാ ഒരു യുവാവ് നടത്തിയ പ്രാർഥനയാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തിയിരിക്കുന്നത്. ചൈനയിലെ ലെഷാനിലെ കൂറ്റൻ ബുദ്ധപ്രതിമയുടെ സമീപമായിരുന്നു യുവാവിന്റെ പ്രാർഥന. ചില്ലറ പ്രാര്‍ഥനയല്ല യുവവാവ് നടത്തിയിരിക്കുന്നത്.
കൂറ്റൻ ബുദ്ധപ്രതിമയുടെ ചെവിയിൽ സ്പീക്കറുകൾ വെച്ചായിരുന്നു പ്രാർഥന. ‘എനിക്ക് 27 വയസുണ്ട്. വാഹനമോ വീടോ ഇല്ല. സ്നേഹിക്കാൻ കാമുകിയും ഇല്ല. എന്റെ പ്രാർഥന കേൾക്കണം. എനിക്ക് പണക്കാരനാകണം. ഇതിനായി ഒരു ഒരു കോടി യുവാൻ(12കോടി) മതി. പിന്നെ സ്നേഹിക്കാൻ ഒരു പെണ്ണും. പണത്തേക്കാൾ എന്നെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയായിരിക്കണം’ ഇതായിരുന്നു യുവാവിന്റെ പ്രാർഥന.
ചൈനയില്‍ വന്‍ പ്രചാരമുള്ള ഡൂയിന്‍ ആപ്പില്‍ വന്ന വിഡിയോ നിമിഷനേരം കൊണ്ട് വൈറലായി. ചെവിയിൽ സ്പീക്കർ വെച്ചത് പ്രാർഥന നല്ലതുപോലെ കേൾക്കാനാണെന്ന് യുവാവ് പറയുന്നു. ചൈനയുടെ കിഴക്കന്‍ മേഖലയിലുള്ള ഷെജിയാങ് പ്രവിശ്യയില്‍ നിന്ന് 2000 കിലോമീറ്റര്‍ യാത്ര ചെയ്താണ് യുവാവ് ഇവിടെയെത്തിയത്.
Also Read-ഓടുന്ന ബസിന്റെ ജനാലയിലൂടെ ചാടിക്കയറുന്ന പെൺകുട്ടി; ടാർസനാണോ എന്ന് സോഷ്യൽ മീഡിയ
ബുധന്റെ അപഹാരം കാരണം ജീവിതത്തില്‍ തിരിച്ചടികള്‍ ഉണ്ടാകുന്നതിനാല്‍ ഇത്തരത്തിലൊരു പ്രാർഥനക്ക് തുനിഞ്ഞതെന്ന് യുവാവ് പറയുന്നു. കല്ലില്‍ കൊത്തിയ ലോകത്തെ ഏറ്റവും ഉയരമുള്ള ബുദ്ധപ്രതിമയാണ് ലെഷാന്‍ ജയന്റ് ബുദ്ധ. എ.ഡി. 713നും എ.ഡി. 803നുമിടിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.