കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും വേണ്ടി സുപ്രധാനവും നൂതനവും ബുദ്ധിപരവുമായ പല മാര്‍ഗ്ഗങ്ങളുമായി ഗവണ്മെന്റും, പ്രമുഖ കോര്‍പ്പറേഷനുകളും, സെലിബ്രിറ്റികളും നമ്മുക്ക് മുന്നിലെത്തുന്നുണ്ട്. എന്നാല്‍ ഒരു സാധാരണ മനുഷ്യന് സ്വയം ആ ഉത്തരവാദിത്തം ഏറ്റെടുത്ത്, തന്റെ സര്‍ഗ്ഗാത്മകത ഉപയോഗിച്ച് ജനങ്ങളെ വാക്സിനേഷന് കേന്ദരങ്ങളിലേക്കെത്തിക്കാന് പരിശ്രമിക്കുകയാണ്. ഈ മനുഷ്യന് പരിശ്രമങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
ഇന്‍സ്റ്റാഗ്രാമിലെ ഒരു പേജ് പങ്കുവച്ച വീഡിയോയില്‍ കാണുന്നത്, ഗുജറാത്തില്‍ നിന്നുള്ള ഒരു വ്യക്തി തന്റെ പ്രാദേശിക ഭാഷയില്‍ 'വാക്സിന്, വാക്സിന്.. പെഹ്ലാ ഡോസ്, ദൂസരാ ഡോസ് (ആദ്യ ഡോസ്, രണ്ടാമത്തെ ഡോസ്).. കൊറോണ വാക്സിന്..'' എന്ന് ഈണത്തില്‍ പറഞ്ഞ് ഒരു തെരുവോര കച്ചവടക്കാരന് സാധനങ്ങളുടെ പേരുകളും വിലകളും വിളിച്ചുപറഞ്ഞ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന അതേ രീതിയില്‍ ഈ മനുഷ്യന് ഉറക്കെ വിളിച്ചുചൊല്ലുകയാണ്. അദ്ദേഹം ഗുജറാത്തി ഭാഷയില്‍ വിളിച്ചൊല്ലുന്നത് തുടരുകയാണ്, 'സബ്നെ ലഗ്വ ലി, ആപ് റെ ഗയെ, ചലോ ഇസ് തറാഫ് (എല്ലാവര്ക്കും ഡോസ് കിട്ടി. നിങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്).'' വീഡിയോ പങ്കുവച്ച്, പേജിന്റെ അഡ്മിന്, അടിക്കുറിപ്പില്‍ കുറിച്ചത് 'ഒരു ബോസിനെപ്പോലെ വാക്സിന് പ്രോത്സാഹിപ്പിക്കുന്നു' എന്നാണ്.
സെപ്റ്റംബര്‍ 19ന് പങ്കുവച്ച വീഡിയോയ്ക്ക് ഇതുവരെ 25,000 ത്തിലധികം വ്യൂകള്‍ ലഭിച്ചിട്ടുണ്ട്. വാക്സിനേഷന് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉപകാരപ്രദവും രസകരവുമായ ഈ മാര്‍ഗ്ഗത്തോട് ധാരാളം നെറ്റിസണ്‍മാര്‍ പ്രതികരിച്ചു. ഒരു ഉപയോക്താവ് എഴുതിയത്, 'ഒരു ഗുജ്ജുവിന് (ഗുജറാത്ത് സ്വദേശി) മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ' എന്നാണ്. മറ്റൊരാള്‍ എഴുതിയത് 'വാക്സിന് വാല ആയാ ഹേ' എന്നാണ്. 'കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, വാക്സിനുകള്‍ കുറവാണെന്നായിരുന്നു പരാതി. ഇപ്പോള്‍ കുത്തിവയ്പ്പ് നടത്താന്‍ ആളുകളെ വിളിച്ചുവരുത്തേണ്ടതുണ്ട്,' എന്നും കമന്റ് ബോക്സില്‍ ചിരിക്കുന്ന ഇമോജികള്‍ ഇട്ടും ആ മനുഷ്യന്റെ രസകരമായ പ്രൊമോഷണല്‍ ടെക്നിക്കിനെ അഭിനന്ദിച്ചും ഒട്ടേറെ ആളുകള്‍ കമന്റുകളിട്ടുണ്ട്.
View this post on Instagram
ഇന്ത്യയുടെ വാക്സിന് കുത്തിവയ്പ്പ് നിരക്ക് ഓഗസ്റ്റ് മാസം മുതല്‍ വര്‍ദ്ധിച്ചു. കോവിന്‍ ഡാഷ്ബോര്‍ഡ് അനുസരിച്ച് ഇന്ത്യ ഇതുവരെ രാജ്യത്ത് 80 കോടിയിലധികം വാക്സിന് ഡോസുകള്‍ നല്‍കിയിട്ടുണ്ട്. വാക്സിന് കുത്തിവയ്പ്പ് നിരക്ക് കുറഞ്ഞ തോതില്‍ നിന്ന് പെട്ടെന്നുള്ള ഈ കുതിപ്പ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനകരമാണ്. മൂന്നാം തരംഗം കണക്കിലെടുക്കുമ്പോള്‍, ഈ കാര്യങ്ങള്‍ ഇപ്പോള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യയുടെ നേതൃത്വത്തില്‍ സൗജന്യമായും അല്ലാതെയും 600 കോടിയിലധികം ആളുകള്‍ക്ക് കുറഞ്ഞത് ഒരു ഡോസെങ്കിലും നല്‍കിയിട്ടുണ്ട്. ഏകദേശം 200 കോടി ആളുകള്‍ക്ക് പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്, ബയോളജിക്കല്‍ ഇ തുടങ്ങിയ വാക്സിന് നിര്‍മ്മാതാക്കള്‍ വഴിയാണ് ഇത് സാധ്യമായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AstraZeneca vaccine, Covid 19, Covid 19 Vaccination, Covid Vaccination Campaign, കോവിഡ് 19