• HOME
 • »
 • NEWS
 • »
 • buzz
 • »
 • Poster | 'വധുവിനെ ആവശ്യമുണ്ട്'; വിവാഹപരസ്യം പ്രിൻറ് ചെയ്ത് നാടെങ്ങും സ്വയം പോസ്റ്ററൊട്ടിച്ച് മധുര സ്വദേശി

Poster | 'വധുവിനെ ആവശ്യമുണ്ട്'; വിവാഹപരസ്യം പ്രിൻറ് ചെയ്ത് നാടെങ്ങും സ്വയം പോസ്റ്ററൊട്ടിച്ച് മധുര സ്വദേശി

27കാരനായ ജഗൻ 23ാം വയസ്സ് മുതൽ വിവാഹത്തിനായി ശ്രമിക്കുന്നയാളാണ്

വൈറലായ പരസ്യം

വൈറലായ പരസ്യം

 • Last Updated :
 • Share this:
  തമിഴ്നാടിലെ (Tamil Nadu) മധുര സ്വദേശിയായ 27കാരൻ ജഗൻ കഴിഞ്ഞ നാല് വർഷമായി ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലിലായിരുന്നു. എല്ലാ വഴിയും പരീക്ഷിച്ച് മടുത്ത് ഒടുവിൽ ജഗൻ ഇപ്പോൾ ഒരു പുതിയ വഴി കണ്ടുപിടിച്ചിരിക്കുകയാണ്. തൻെറ എല്ലാ വിശദാംശങ്ങളും വിവരിച്ച് എഴുതിയ ഒരു പോസ്റ്റർ പുറത്തിറക്കി. തനിക്ക് എങ്ങനെയുള്ള വധുവിനെയാണ് വേണ്ടതെന്നും പോസ്റ്ററിലുണ്ട്. പോസ്റ്റർ പ്രിൻറ് ചെയ്താണ് പുറത്തിറക്കിയിരിക്കുന്നത്. മധുരയിൽ നിരവധി രാഷ്ട്രീയ പോസ്റ്ററുകൾ ഒട്ടിച്ച് വെച്ചിട്ടുള്ളിടത്ത് ഇപ്പോൾ ജഗൻെറ പോസ്റ്ററുമുണ്ട്. 'വധുവിനെ ആവശ്യമുണ്ട്' എന്ന് തുടങ്ങുന്ന പോസ്റ്റർ ആളുകൾ കൗതുകത്തോടെയാണ് വായിക്കുന്നത്.

  വ്യക്തിപരമായി തന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ജഗൻ ഈ പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രായവും ശമ്പളവും ജോലിയുടെ വിശദാംശങ്ങളുമെല്ലാം അതിലുണ്ട്. ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം നേടിയിട്ടുള്ളയാളാണ് ജഗൻ. നിലവിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്യുകയാണ്. ഏകദേശം 40000 രൂപയാണ് അദ്ദേഹത്തിന് ശമ്പളം ലഭിക്കുന്നത്. തനിക്ക് സ്വന്തമായി കുറച്ച് സ്ഥലമുണ്ടെന്നും പോസ്റ്ററിൽ ജഗൻ എഴുതി വെച്ചിട്ടുണ്ട്.

  സ്വകാര്യ കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്നതിനൊപ്പം തന്നെ മറ്റ് ചില പാർട്ട് ടൈം ജോലികളും ജഗൻ ചെയ്യുന്നുണ്ട്. മാട്രിമോണിയൽ സൈറ്റുകളിലും നിരവധി വിവാഹ ഏജൻസികളിലുമെല്ലാം ജഗൻ തൻെറ എല്ലാ വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇത് വരെയും അനുകൂലമായ ഒരു മറുപടി ലഭിച്ചിട്ടില്ല. ഇതിനായി കുറേ പണം ചെലവാക്കിയെങ്കിലും ഒന്നും നടന്നില്ലെന്ന് ജഗൻ നിരാശയോടെ പറഞ്ഞു.
  ഇതു വരെ ഒരു പെണ്ണ് കാണലിന് താൻ പോയിട്ടില്ലെന്നും ഈ യുവാവ് പറയുന്നു. ഇനി വൈകരുത് എന്ന് തോന്നിയത് കൊണ്ടാണ് പോസ്റ്റർ അടിക്കാൻ തീരുമാനിച്ചത്.

  ജഗൻ നല്ല സ്വഭാവത്തിനുടമയാണെന്ന് സുഹൃത്ത് ബാസിത് പറയുന്നു. പെൺകുട്ടികൾ ഇനി താൽപര്യം പ്രകടിപ്പിക്കുമെന്നും പറ്റിയൊരാളെ വൈകാതെ കണ്ടെത്താൻ സാധിക്കുമെന്നുമാണ് ബാസിതിൻെറയും പ്രതീക്ഷ.

  യോജിച്ച പങ്കാളിയെ കണ്ടെത്താനായി വിഷമിക്കുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. അത്തരക്കാർക്ക് മാതൃകയാവുകയാണ് ജഗൻ. മാട്രിമോണിയൽ സൈറ്റുകളും വിവാഹ ദല്ലാൾമാരുമൊക്കെ ഇഷ്ടം പോലെയുണ്ടെങ്കിലും വർഷങ്ങളായി പങ്കാളിയെ കണ്ടെത്താനായി ശ്രമിക്കുന്നവർ നിരവധിയാണ്. അത്തരക്കാരുടെ പ്രതിനിധിയാണ് ജഗൻ. ജാതി, മതം, പ്രായം, ജോലി, സാമ്പത്തിക നില, കുടുംബം എന്നിവയെല്ലാം ഒത്ത് വന്നാലേ പലപ്പോഴും വിവാഹാലോചനകൾ മുന്നോട്ട് പോവുകയുള്ളൂ. ജാതകം നോക്കൽ പോലെയുള്ള മറ്റ് കാര്യങ്ങളും പരിഗണിക്കുന്നവരുണ്ട്. എല്ലാം ഒത്ത് വന്നാലും വേറെ ചില കാരണങ്ങളാലും കല്യാണങ്ങൾ നടക്കാതെ പോയേക്കും.

  27കാരനായ ജഗൻ 23ാം വയസ്സ് മുതൽ വിവാഹത്തിനായി ശ്രമിക്കുന്നയാളാണ്. ഏതായാലും പോസ്റ്റർ കണ്ട് ഇനി വിളി വരുമെന്ന് തന്നെയാണ് ജഗൻെറ പ്രതീക്ഷ. ചിരിച്ചു കൊണ്ടു നിൽക്കുന്ന തന്റെ ചിത്രവും ഈ പോസ്റ്ററിൽ ജഗൻ ചേർത്തിട്ടുണ്ട്.
  Published by:user_57
  First published: