• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ലേശം കൗതുകം കൂടി പ്രണയത്തിനു തീ പിടിച്ചു; നൂറു മെഴുതിരിനാളങ്ങൾ സാക്ഷിയായി പ്രണയാഭ്യർത്ഥന'; ഒടുവിൽ സംഭവിച്ചത്

'ലേശം കൗതുകം കൂടി പ്രണയത്തിനു തീ പിടിച്ചു; നൂറു മെഴുതിരിനാളങ്ങൾ സാക്ഷിയായി പ്രണയാഭ്യർത്ഥന'; ഒടുവിൽ സംഭവിച്ചത്

റൊമാന്റിക് ക്രമീകരണങ്ങളെല്ലാം കത്തിക്കരിഞ്ഞെങ്കിലും കാമുകി ഓക്കേ പറഞ്ഞതാണ് സംഭവത്തിലെ സന്തോഷമുള്ള കാര്യം. കൂടാതെ, തീ പിടുത്തത്തിൽ ആർക്കും പരിക്കേറ്റില്ല എന്നതും.

News 18

News 18

  • News18
  • Last Updated :
  • Share this:
    തീ പിടിച്ച പ്രണയമെന്നൊക്കെ പറഞ്ഞാൽ ഇതാണ്. ഒരു അപ്പാർട്മെന്റ് മൊത്തത്തോടെ അങ്ങ് തീപിടിച്ചു. കാമുകിയോടുള്ള പ്രണയം മൂത്ത് റൊമാൻറിക് ആയ കാമുകൻ ലൈറ്റുകൾ കൊണ്ടും ബലൂണുകൾ കൊണ്ടും തന്റെ അപ്പാർട്ട്മെന്റ് അലങ്കരിച്ചു. ലൈറ്റെന്ന് പറഞ്ഞാൽ ഒന്നോ രണ്ടോ ലൈറ്റല്ല, നൂറുകണക്കിന് റ്റീ ലൈറ്റുകൾ കൊണ്ടായിരുന്നു അപ്പാർട്ട്മെന്റ് അലങ്കരിച്ചത്. ഒപ്പം, അപ്പാർട്ട്മെന്റ് നിറയെ ബലൂണുകളും. ഗ്ലാസുകളിൽ വൈനും നിറച്ചൊഴിച്ച് വെച്ചു. തന്റെ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തുന്നതിന് വേണ്ടിയായിരുന്നു ഇതെല്ലാം.

    എന്നാൽ, വിചാരിച്ച പോലെ അത്ര കൃത്യമായിട്ട് കാര്യങ്ങൾ നടന്നില്ല.  താനൊരുക്കിവെച്ച അത്ഭുത ലോകത്തേക്ക് കാമുകിയെ ക്ഷണിക്കാൻ യുവാവ് പോയ നിമിഷത്തിൽ എല്ലാം തകിടം മറഞ്ഞു. കത്തിച്ചുവെച്ച് ടീ ലൈറ്റിൽ നിന്ന് അപ്പാർട്മെന്റ് നിറയെ തീ പടർന്നു.

    കാമുകിയുമായി തിരിച്ചു വന്നപ്പോൾ തീ പിടിച്ച ഫ്ലാറ്റും തീ അണയ്ക്കാൻ എത്തിയ മൂന്ന് ഫയർ എഞ്ചിനുകളുമാണ് യുവാവ് കണ്ടത്. മെഴുകുതിരികളും ടീ ലൈറ്റുകളും കത്തിച്ചതിൽ ചെറിയ ചില പിഴവുകൾ സംഭവിച്ചതാണ് ഇതിന് കാരണം. ഏതായാലും യുകെയിലെ സൗത്ത് യോർക് ഷയർ ഫയർ ആൻഡ് റെസ്ക്യൂ സംഘം സംഭവത്തിന്റെ ചിത്രങ്ങൾ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.



    ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. റൊമാന്റിക് ക്രമീകരണങ്ങളെല്ലാം കത്തിക്കരിഞ്ഞെങ്കിലും കാമുകി ഓക്കേ പറഞ്ഞതാണ് സംഭവത്തിലെ സന്തോഷമുള്ള കാര്യം. കൂടാതെ, തീ പിടുത്തത്തിൽ ആർക്കും പരിക്കേറ്റില്ല എന്നതും.
    Published by:Joys Joy
    First published: