നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • യശോദക്ക് ജയകൃഷ്ണൻ കൊടുത്ത വാക്ക് പോലല്ല; വെള്ളത്തിൽ വച്ച് പ്രൊപ്പോസ് ചെയ്ത് യുവാവ്

    യശോദക്ക് ജയകൃഷ്ണൻ കൊടുത്ത വാക്ക് പോലല്ല; വെള്ളത്തിൽ വച്ച് പ്രൊപ്പോസ് ചെയ്ത് യുവാവ്

    Man Proposes to Girlfriend Underwater | എന്തായാലും ജീവിതത്തിലെ 'ജയകൃഷ്ണൻ' വാക്ക് പാലിക്കാൻ ഒരുങ്ങുകയാണ്

    • Share this:
      മേലേപ്പറമ്പിൽ ആൺവീട്ടിലെ ജയകൃഷ്ണനെ ഓർമ്മയില്ലേ? ആൺകോയ്മയുള്ള തറവാട്ടിലെ യുവാവിന് പ്രണയം മൂത്തപ്പോൾ, കാമുകി യശോദക്ക് നൽകിയ വാഗ്‌ദാനം പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. താൻ എണ്ണി തീരുന്നത് വരെ കുടുംബ വകയായുള്ള കുളത്തിൽ മുങ്ങി കിടന്നാൽ വെള്ളത്തിൽ വച്ച് തന്നെ കെട്ടുമെന്നായിരുന്നു ജയകൃഷ്ണനെ അവതരിപ്പിച്ച ജഗതി ശ്രീകുമാറിന്റെ വാഗ്ദാനം. പിന്നെ ഉണ്ടായ പുകില് വേറെ.

      എന്നാൽ അത്തരമൊരു വാഗ്ദാനം ജീവിതത്തിൽ നടപ്പിലാക്കി മാതൃകയാവുകയാണ് മറ്റൊരു യുവാവ്. വിർജീനിയയിൽ നിന്നുള്ള വ്യക്തി, കരീബിയൻ കടലിൽ, വെള്ളത്തിനടിയിൽ വച്ച് 10 വർഷമായി പ്രണയിച്ച കാമുകിയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. അഞ്ച് വർഷമായി ഈതൻ സ്റ്റുഡനിക് ഈ ദിവസത്തിനായുള്ള കാത്തിരിപ്പിലായിരുന്നു.

      കാമുകി മോർഗൻ വിറ്റേക്കറിനെ അമ്പരപ്പിക്കാൻ അദ്ദേഹം ഒരു ഷെല്ലിനുള്ളിൽ ഒരു മോതിരം സൂക്ഷിച്ചിരുന്നു.

      മെട്രോ ന്യൂസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, മോതിരം പുറത്തെടുത്ത് പ്രൊപ്പോസ് ചെയ്യുന്നതിന് മുൻപ് സമുദ്രനിരപ്പിൽ നിന്ന് എന്തെങ്കിലും എടുക്കുന്നതുപോലെ ഏഥാൻ അഭിനയിച്ചു. രണ്ട് ഷെല്ലുകൾ കൊണ്ട് നിർമ്മിച്ച കേസിൽ മോതിരം അപ്പോഴും ഒളിഞ്ഞിരുന്നു.

      ബോണെയറിന്റെ കരീബിയൻ ദ്വീപിൽ നാല് സുഹൃത്തുക്കളോടൊപ്പം ദമ്പതികൾ സ്കൂബ ഡൈവിംഗിനായി പോയപ്പോഴാണ് സംഭവം. എല്ലാ സുഹൃത്തുക്കളും കയ്യിൽ ക്യാമറകൾ കരുതിയിരുന്നു. പ്ലാൻ ചെയ്ത പോലെ തന്നെ ആ നിമിഷം റെക്കോർഡ് ചെയ്യുകയും ചെയ്‌തു.

      എഥാനും മോർഗനും ആദ്യമായി കണ്ടുമുട്ടിയത് 2008ലാണ്. 2020 ഏപ്രിലിൽ ആണ് വിവാഹം.

      Published by:Meera Manu
      First published:
      )}