HOME » NEWS » Buzz » MAN RECEIVES APPLE PHONE UPON ORDERING APPLES MM

ഓൺലൈനിൽ ആപ്പിൾ ഓർഡർ ചെയ്തയാൾക്ക് കോളടിച്ചു, കൈയിൽ കിട്ടിയത് ആപ്പിൾ ഐഫോൺ

ആപ്പിളിന് പകരം ആപ്പിൾ ഐഫോൺ ആണ് ഈ ഉപഭോക്താവിന് ലഭിച്ചത്

News18 Malayalam | news18-malayalam
Updated: April 19, 2021, 12:43 PM IST
ഓൺലൈനിൽ ആപ്പിൾ ഓർഡർ ചെയ്തയാൾക്ക് കോളടിച്ചു, കൈയിൽ കിട്ടിയത് ആപ്പിൾ ഐഫോൺ
ആപ്പിൾ ഓർഡർ ചെയ്തയാൾക്ക് ആപ്പിൾ ഐഫോൺ
  • Share this:
ഓൺലൈൻ ഷോപ്പിംഗ് വളരെ എളുപ്പമാണെങ്കിലും സൈറ്റിൽ കാണിക്കുന്ന അതേ ഉത്പന്നങ്ങൾ തന്നെ കൈയിൽ കിട്ടുമോ എന്നുള്ളത് പലരുടെയും ആശങ്കയാണ്. ഓൺലൈൻ ഷോപ്പിംഗ് വഴി ഓർഡർ ചെയ്ത ഉത്പന്നങ്ങൾക്ക് പകരം നിലവാരം കുറഞ്ഞതോ വില കുറഞ്ഞതോ ആയ ഉത്പന്നങ്ങൾ കൈയിൽ കിട്ടിയ പല കഥകളും മുമ്പ് വാർത്തയായിട്ടുണ്ട്. എന്നാൽ യുകെയിലെ ഒരു ഉപഭോക്താവിന് ഓൺലൈൻ ഷോപ്പിംഗ് വഴി കോളടിച്ചിരിക്കുകയാണ്.

ആപ്പിളുകൾ ഓർഡർ ചെയ്ത ഇയാൾ തന്റെ ഷോപ്പിംഗ് ബാഗ് കണ്ട് ഞെട്ടി. ആപ്പിളിന് പകരം ആപ്പിൾ ഐഫോൺ ആണ് ഈ ഉപഭോക്താവിന് ലഭിച്ചത്. 50 കാരനായ നിക്ക് ജെയിംസ് അടുത്തിടെ ടെസ്‌കോയുടെ വെബ്‌സൈറ്റിലാണ് ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്തത്. ഓർഡർ ചെയ്ത ശേഷം ട്വിക്കൻഹാമിലെ ടെസ്കോയുടെ സ്റ്റോറിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോൾ, തന്റെ ഷോപ്പിംഗ് ബാഗിൽ ഒരു ‘സർപ്രൈസ്’ ഉണ്ടെന്ന് അദ്ദേഹത്തോട് ജീവനക്കാർ പറഞ്ഞു. തുടർന്ന് ബാഗ് തുറന്നപ്പോൾ, വിലയേറിയ ഐഫോൺ എസ്ഇ ഫോണിന്റെ ബോക്സാണ് ജെയിംസിന് ലഭിച്ചത്.

സന്തോഷകരമായ ഈ സമ്മാനത്തെക്കുറിച്ച് ജെയിംസ് ട്വീറ്റ് ചെയ്തു. സമ്മാനം എന്താണെന്ന് വിശദീകരിക്കുന്ന ഒരു കാർഡിനൊപ്പം പായ്ക്ക് ചെയ്ത ഫോണിന്റെ ചിത്രങ്ങളും ഇദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. കൂടാതെ ഇദ്ദേഹം ഓർഡർ ചെയ്ത യഥാർത്ഥ ആപ്പിളുകളും ലഭിച്ചിട്ടുണ്ട്. സർപ്രൈസ് എന്ന് പറഞ്ഞപ്പോൾ ഒരു ഈസ്റ്റർ മുട്ടയാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നും ഒരിയ്ക്കലും ഐഫോൺ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം ഡെയ്‌ലി മിററിനോട് പറഞ്ഞു.



ഒരു പ്രൊമോഷണൽ കാമ്പെയ്‌നിന്റെ ഭാഗമായാണ് ജെയിംസിന് ടെസ്‌കോ മൊബൈൽ ഫോൺ സമ്മാനമായി നൽകിയത്. ഏപ്രിൽ 18 വരെ ടെസ്‌കോ മൊബൈൽ 80ഓളം സമ്മാനങ്ങൾ ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. വിജയികളെ ക്രമരഹിതമായാണ് തിരഞ്ഞെടുക്കുന്നത്. ‘സൂപ്പർ സബ്സ്റ്റിറ്റ്യൂട്ട്’ സമ്മാനം ലഭിക്കാനുള്ള അവസരത്തിനായി നിങ്ങൾ ചില പ്രത്യേക സാധനങ്ങൾ വാങ്ങേണ്ടതുണ്ടെന്ന് വാർത്താ ഔട്ട്‌ലെറ്റ് വിശദീകരിച്ചു.

സൂപ്പർമാർക്കറ്റിന്റെയും മൊബൈലിന്റെയും ലോകങ്ങൾ ഒത്തുചേരുമ്പോൾ അതിശയകരമായ കാര്യങ്ങൾ എങ്ങനെ സംഭവിക്കുമെന്ന് കാണിക്കുന്നതിനാണ് ടെസ്‌കോ മൊബൈൽ ‘സൂപ്പർ സബ്സ്റ്റിറ്റ്യൂട്ട്’ ഓഫർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഐഫോണുകൾ മാത്രമല്ല, ചിലർക്ക് എയർപോഡുകളും മറ്റും ലഭിച്ചിട്ടുണ്ട്.

അടുത്തിടെ തായ്ലന്റിലെ ഒരു ഉപഭോക്താവിന് ഓൺലൈൻ ഷോപ്പിംഗിലൂടെ പറ്റിയ അബദ്ധം വാർത്തകളിൽ നിറഞ്ഞിരുന്നു. കുറഞ്ഞ വിലയ്ക്ക് ഐഫോൺ കണ്ടപ്പോൾ ഒന്നും നോക്കിയില്ല ഫോൺ ബുക്ക് ചെയ്തു. എന്നാൽ കൈയിൽ കിട്ടിയതോ ഐഫോണിന്റെ ആകൃതിയിലുള്ള ടേബിൾ ആയിരുന്നു. രസകരമായ ഈ സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഇതോടെ ഓൺലൈനിൽ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഫോട്ടോകൾ മാത്രം നോക്കിയാൽ പോരാ വിശദാംശങ്ങൾ കൂടി വായിക്കണമെന്ന് യുവാവിന് മനസ്സിലായി. കുറഞ്ഞ വിലയ്ക്ക് ഐഫോൺ 7 കണ്ടതോടെ ഓർഡർ ചെയ്യുന്നതിന്റെ തിരക്കിൽ വിശദാംശങ്ങൾ പരിശോധിച്ചില്ലെന്ന് യുവാവ് സമ്മതിച്ചു.

Keywords: iphone, apple, uk, tesco, online shopping, ഓൺലൈൻ ഷോപ്പിംഗ്, ഐഫോൺ, ആപ്പിൾ, യുകെ, ടെസ്കോ
Published by: user_57
First published: April 19, 2021, 12:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories