• HOME
  • »
  • NEWS
  • »
  • buzz
  • »
  • Man in diaper | ജനിച്ചനാൾ മുതൽ 24 വർഷം ഡയപ്പർ ഉപയോഗിച്ച യുവാവിന് ഇനി ആശ്വസിക്കാം; റോബോട്ടിക് ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Man in diaper | ജനിച്ചനാൾ മുതൽ 24 വർഷം ഡയപ്പർ ഉപയോഗിച്ച യുവാവിന് ഇനി ആശ്വസിക്കാം; റോബോട്ടിക് ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

യുവാവിന് ജീവിതകാലം മുഴുവൻ ഉപയോഗിച്ചു പോന്ന ഡയപ്പറുകൾ ഇനി ഉപേക്ഷിക്കാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ജന്മനാ മൂത്രമൊഴിക്കുന്നത്തിൽ നിയന്ത്രണമില്ലാത്ത പ്രശ്‌നത്താൽ (urine incontinence problem) ബുദ്ധിമുട്ടുന്ന യെമനിൽ നിന്നുള്ള 24 കാരന് ന്യൂഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിലൂടെ ഡയപ്പറിൽ നിന്നും മോചനം. ജീവിതകാലം മുഴുവൻ ഉപയോഗിച്ചു പോന്ന ഡയപ്പറുകൾ ഇയാൾക്കിനി ഉപേക്ഷിക്കാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

    ഇന്ത്യയിൽ ആദ്യമായി ഡോക്ടർമാർ റോബോട്ടിന്റെ സഹായത്തോടെ കൃത്രിമ മൂത്രാശയ സ്ഫിൻക്റ്റർ ശസ്ത്രക്രിയ നടത്തിയെന്നും അവർ അവകാശപ്പെട്ടു. രോഗിക്ക് 'എക്‌സ്‌ട്രോപ്പി എപ്പിസ്‌പാഡിയാസ് കോംപ്ലക്‌സ്' എന്ന ജനനവൈകല്യം ഉണ്ടായിരുന്നു. ഈ അവസ്ഥയിൽ, അടിവയറ്റിലെ ഭിത്തി വികസിക്കാത്തതിനാൽ മൂത്രസഞ്ചി തുറന്ന് വയറിൽ നിന്ന് മൂത്രം പുറത്തേക്ക് പോകുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഈയിടെയാണ് ശസ്ത്രക്രിയ നടന്നത്. ഡൽഹിയിലെ BLK-Max സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

    “ഈ ശാരീരിക വൈഷമ്യം വിജയകരമായി ശരിയാക്കാൻ കുട്ടിക്കാലം മുതൽ ആരംഭിക്കുന്ന നിരവധി ഓപ്പറേഷനുകൾ ആവശ്യമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അഞ്ച് രാജ്യങ്ങളിലായി രോഗിക്ക് കുറഞ്ഞത് ആറ് വലിയ ശസ്ത്രക്രിയകളെങ്കിലും നടത്തിയിട്ടുണ്ട്," ശസ്ത്രക്രിയ നയിച്ച ആശുപത്രിയിലെ യൂറോളജി, ആൻഡ്രോളജി, വൃക്ക മാറ്റിവയ്ക്കൽ വിഭാഗത്തിന്റെ ഡയറക്ടർ ആദിത്യ പ്രധാൻ പറഞ്ഞു.

    “വിദേശത്തുള്ള ഡോക്ടർമാർക്ക് വയറും ലിംഗഭാഗവും അടയ്ക്കാൻ സാധിച്ചെങ്കിലും, രോഗിക്ക് മൂത്രമൊഴിക്കുന്നത് നിയന്ത്രിക്കാൻ സാധിച്ചില്ല. അതിനാൽ അയാൾ നിരന്തരം ഡയപ്പർ ധരിച്ചിരുന്നു. മൂത്രം ചോർന്നൊലിക്കുന്ന ഭയം കൂടാതെ തന്റെ എല്ലാ പതിവ് പ്രവർത്തനങ്ങളും ചെയ്യാൻ കഴിയണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആഗ്രഹം," അദ്ദേഹം പറഞ്ഞു.

    ഈ ശസ്‌ത്രക്രിയയിലൂടെ രോഗിയെ വിജയകരമായി ചികിത്സിക്കാൻ സാധിച്ചുവെന്നും ജീവിതകാലം മുഴുവൻ ഉപയോഗിച്ചിരുന്ന ഡയപ്പറുകൾ ഇനിയങ്ങോട്ട് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്‌തതായി ഡോക്ടർമാർ പറഞ്ഞു.

    Summary: Surgery was performed on a man who has regularly been facing urine incontinence problem ever since he was born. The now 24-year-old Yemenese, was flown down to India to perform a robotic assisted procedure in a Delhi. Upon completing the process he can now lead a diaper free life 
    Published by:user_57
    First published: