• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video| മഴയിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിന് രക്ഷകനായി യുവാവ്; വീട്ടിലേക്ക് കൊണ്ടുപോയി

Viral Video| മഴയിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിന് രക്ഷകനായി യുവാവ്; വീട്ടിലേക്ക് കൊണ്ടുപോയി

കുഞ്ഞു ജീവനു പോലും കരുതലായ യുവാവിന് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്.

mumbai rain

mumbai rain

  • Last Updated :
  • Share this:
    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയെ തുടർന്ന് നാശ നഷ്ടങ്ങൾ ഉണ്ടായിരിക്കുകയാണ്. മഴക്കെടുതികളുടെ ദുരിതക്കാഴ്ചകൾ നിരവധി കണ്ടു കഴിഞ്ഞു. എന്നാൽ ഇതിനിടയിൽ ആശ്വാസമായിരിക്കുകയാണ് മനുഷ്യത്വം നശിച്ചിട്ടില്ലാത്ത ചില കാഴ്ചകൾ.

    മുംബൈ നഗരത്തില്‍ നാശം വിതച്ച് പെയ്ത മഴക്കിടയിലെ മനുഷ്യത്വം നശിക്കാത്ത ഒരു കാഴ്ചയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മഴയിൽ കുടുങ്ങിയ ഒരു പൂച്ചക്കുഞ്ഞിനെ യുവാവ് രക്ഷിക്കുന്ന വീഡിയോയാണിത്. രക്ഷിച്ച പൂച്ചക്കുഞ്ഞിനെ ഇയാൾ വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്യുന്നുണ്ട്.
    TRENDING:Kerala Rain| സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലേർട്ട്
    [NEWS]
    Kerala Rain| അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം; പൊതുജനങ്ങള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
    [NEWS]
    പെട്ടിമുടി ദുരന്തത്തിൽ 15 മരണം; അപകടത്തിൽപ്പെട്ടത് 78 പേർ
    [NEWS]


    ആ കുഞ്ഞു ജീവനു പോലും കരുതലായ യുവാവിന് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. വഡാല ഏരിയയിലാണ് സംഭവം ഉണ്ടായത്. വെള്ളം നിറഞ്ഞ റോഡിൽ പൂച്ചക്കുഞ്ഞിനെ രക്ഷിച്ച് ബൈക്കിലിരുത്തി വീട്ടിലേക്ക് കൊണ്ടു പോവുകയാണ് യുവാവ്.


    നിരവധി പേർ യുവാവിന് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ തരത്തിലാണ് നെറ്റിസെൻസ് യുവാവിനോടുള്ള നന്ദിയും ബഹുമാനവും പ്രകടിപ്പിച്ചിരിക്കുന്നത്.



    മുംബൈയിൽ ശക്തമായ മഴയെ തുടർന്ന് വൻ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി ജില്ലകളില്‍ ഇപ്പോഴും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
    Published by:Gowthamy GG
    First published: