• HOME
 • »
 • NEWS
 • »
 • buzz
 • »
 • Covid 19 | കോവിഡിനോട് പൊരുതി ആശുപത്രിയിൽ കഴിഞ്ഞത് 549 ദിവസങ്ങൾ; ഒടുവിൽ രോഗമുക്തനായി മടക്കം

Covid 19 | കോവിഡിനോട് പൊരുതി ആശുപത്രിയിൽ കഴിഞ്ഞത് 549 ദിവസങ്ങൾ; ഒടുവിൽ രോഗമുക്തനായി മടക്കം

ഒരു വർഷത്തിലധിക നാളത്തെ ആശുപത്രിവാസത്തിന് ശേഷം അദ്ദേഹം ന്യൂ മെക്സിക്കോയിലെ റോസ് വെല്ലിലുള്ള വീട്ടിലേയ്ക്ക് മടങ്ങി.

 • Last Updated :
 • Share this:
  കോവിഡ് 19 (COVID-19) ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഡോണൽ ഹണ്ടർ എന്ന ന്യൂ മെക്സിക്കോ സ്വദേശി അനുഭവിച്ചത്ര ബുദ്ധിമുട്ടികൾ ആരും അനുഭവിച്ചിട്ടുണ്ടാകില്ല. 2020 സെപ്റ്റംബറിൽ കോവിഡുമായുള്ള പോരാട്ടം ആരംഭിച്ചതിന് ശേഷം 549 ദിവസമാണ് ഡോണൽ ആശുപത്രിയിൽ (Hospital) ചെലവഴിച്ചത്.

  ഒരു വർഷത്തിലധിക നാളത്തെ ആശുപത്രിവാസത്തിന് ശേഷം അദ്ദേഹം ന്യൂ മെക്സിക്കോയിലെ റോസ് വെല്ലിലുള്ള വീട്ടിലേയ്ക്ക് മടങ്ങി. മാസങ്ങളോളം വെന്റിലേറ്ററിൽ കഴിയുകയും ഒരു വർഷത്തിലേറെയായി കോവിഡുമായി പോരാടുകയും ചെയ്ത ഡോണൽ ഹണ്ടർ മാർച്ച് 4നാണ് വീട്ടിലേക്ക് മടങ്ങിയത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മടങ്ങിയെത്തിയ അദ്ദേഹത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. വീട് ബലൂണുകളും പൂക്കളും പോസ്റ്ററുകളും കൊണ്ട് അലങ്കരിച്ച് വൻ വരവേൽപ്പാണ് ഡോണലിന് നൽകിയത്.

  ഡോണലിന്റെ കഥ വളരെ അസാധാരണമാണ്. കാരണം സാധാരണയായി കോവിഡ് ബാധിച്ച രോഗികൾ ഒന്നോ രണ്ടോ ആഴ്ചകൾ നീളുന്ന ആശുപത്രിവാസത്തിന് ശേഷം വീടുകളിലേയ്ക്ക് മടങ്ങാറുണ്ട്. ചില ഗുരുതരമായ കേസുകളിൽ ഒന്നോ രണ്ടോ മാസങ്ങൾ ആശുപത്രിയിൽ ചെലവഴിച്ച ശേഷവും മടങ്ങാറുണ്ട്. എന്നാൽ കോവിഡ് 19 കാരണം ആരും തന്നെ ഒരു വർഷത്തിലധികം ആശുപത്രിയിൽ ചെലവഴിച്ചിട്ടില്ല.
  എന്നാൽ സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച് 43കാരനായ ഡോണലിനെ അരിസോണയിലും ന്യൂ മെക്സിക്കോയിലും രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളിലായി ഒമ്പത് ആശുപത്രികൾ മാറ്റി ചികിത്സ നടത്തി. 2020 മുതൽ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.

  അദ്ദേഹത്തിന്റെ ഭാര്യ ആഷ്‌ലി ഹണ്ടർ ഡോണലിന്റെ ഹൃദയഭേദകമായ കഥയെക്കുറിച്ചും കുടുംബം കടന്നു പോയ വിഷമകരമായ സമയത്തെ എങ്ങനെ നേരിട്ടുവെന്നും സിഎൻഎന്നിനോട് പറഞ്ഞു. ആദ്യമായി കോവിഡ് ബാധിച്ച ശേഷം ഡോണൽ 24 മണിക്കൂറിനുള്ളിൽ ഡിസ്ചാർജ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസം ആഷ്‌ലി തന്റെ ഭർത്താവുമായി സംസാരിക്കാൻ ആശുപത്രിയിലേയ്ക്ക് വിളിച്ചപ്പോൾ അദ്ദേഹത്തെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിരുന്നു.

  ഡോണൽ ഒരു വൃക്ക രോഗിയായിരുന്നു. ഏകദേശം 15 വർഷമായി അദ്ദേഹത്തെ ഡയാലിസിസിന് വിധേയമാക്കിയിരുന്നു. തുടർന്ന്, 2015ൽ അദ്ദേഹത്തിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. ഇപ്പോൾ, ഒടുവിൽ കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങിയതിന്റെ ആശ്വാസത്തിലാണ് എല്ലാവരും. കമ്മ്യൂണിറ്റിയിൽ നിന്ന് വളരെയധികം പിന്തുണ ലഭിച്ചതിൽ ഞങ്ങൾ വളരെ അനുഗ്രഹീതരാണ്, ആഷ്ലി പറഞ്ഞു.

  Also Read- Hina Khan| 'കണ്ണുകൾ കഥ പറയും'; നടി ഹിനാ ഖാന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ

  ഈ വര്‍ഷം ഇതുവരെ ഉണ്ടായ 92 ശതമാനം കോവിഡ് മരണങ്ങളും വാക്‌സിനേഷന്‍ എടുക്കാത്തത് മൂലമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കഴിഞ്ഞ ദിവസം വ്യക്കമാക്കിയിരുന്നു. ആദ്യത്തെ ഡോസ് 98.9 ശതമാനം വാക്‌സിന്‍ ഫലപ്രാപ്തിക്ക് കാരണമാകുന്നുവെന്നും രണ്ട് ഡോസുകളും നല്‍കിയാല്‍ അത് 99.3 ശതമാനം ഫലപ്രദമാണെന്നും രാജ്യത്തെ കോവിഡ് -19 ന്റെ സംബന്ധിച്ച നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ ആണ് വ്യക്തമാക്കിയത്. വാക്‌സിനുകളുടെ വികസനം, ഫലപ്രാപ്തി എന്നിവ ശാസ്ത്രീയമായി അളന്നിട്ടുണ്ടെന്നും വാക്‌സിന്‍ ട്രാക്കര്‍ (vaccine tracker) ഉള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
  Published by:Jayashankar Av
  First published: