• HOME
  • »
  • NEWS
  • »
  • buzz
  • »
  • Mother - Son Reunion | അമ്മയെ മകൻ കണ്ടെത്തിയത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം; 2 വര്‍ഷമായി ജോലി ചെയ്തിരുന്നത് ഒരേ ആശുപത്രിയില്‍

Mother - Son Reunion | അമ്മയെ മകൻ കണ്ടെത്തിയത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം; 2 വര്‍ഷമായി ജോലി ചെയ്തിരുന്നത് ഒരേ ആശുപത്രിയില്‍

ബെഞ്ചമിന്‍ ഹര്‍ബെര്‍ഗിന് 20 വര്‍ഷങ്ങള്‍ക്ക് (20 years) ശേഷമാണ് തന്റെ അമ്മയെ തിരിച്ചുകിട്ടിയത്. മാതാപിതാക്കളായ ഏഞ്ചലയും ബ്രയാന്‍ ഹല്ലെബര്‍ഗും ബെഞ്ചമിനെ ദത്തെടുത്തതാണ്. അക്കാര്യം കുട്ടിക്കാലം (Childhood)മുതലേ അവന് അറിയാമായിരുന്നു.

  • Share this:
    മാതാപിതാക്കളെ (Parents) നഷ്ടപ്പെട്ടവര്‍ക്ക് ഏറെ നാളുകള്‍ക്ക് ശേഷം അവരെ തിരിച്ചുകിട്ടുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. അത്തരത്തിലൊരു സംഭവമാണ് യുഎസിലെ (US) ഉട്ടായില്‍ ഉണ്ടായത്. കഴിഞ്ഞ നവംബറില്‍ ഒരു ഫേസ്ബുക്ക് സന്ദേശത്തിനു (facebook message) പിന്നാലെയാണ് അമ്മയും (Mother) മകനും (Son) വീണ്ടും ഒന്നിച്ചത്.

    ബെഞ്ചമിന്‍ ഹര്‍ബെര്‍ഗിന് 20 വര്‍ഷങ്ങള്‍ക്ക് (20 years) ശേഷമാണ് തന്റെ അമ്മയെ തിരിച്ചുകിട്ടിയത്. മാതാപിതാക്കളായ ഏഞ്ചലയും ബ്രയാന്‍ ഹല്ലെബര്‍ഗും ബെഞ്ചമിനെ ദത്തെടുത്തതാണ്. അക്കാര്യം കുട്ടിക്കാലം (Childhood)മുതലേ അവന് അറിയാമായിരുന്നു. എന്നാല്‍ തനിക്ക് ജന്മം തന്ന അമ്മയെ കുറിച്ച് (mother) അറിയാന്‍ അയാള്‍ക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നു. ''വളര്‍ത്തച്ഛനും അമ്മയും തന്റെ യഥാര്‍ത്ഥ അമ്മയായ ഹോളിയെക്കുറിച്ച് സംസാരിക്കുമായിരുന്നു. അത് എല്ലായ്‌പ്പോഴും ഒരു പോസിറ്റീവ് സംഭാഷണമായിരുന്നു. ഇരുവരും എന്റെ അമ്മയോട് നന്ദി പ്രകടിപ്പിച്ചിരുന്നു.

    20 വര്‍ഷം മുമ്പാണ് ഹോളി മകനെ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയത്. '' അവന്‍ എപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു. അവധി ദിവസങ്ങളിലും അവന്റെ ജന്മദിനത്തിലും (Birthday) ഞാന്‍ പ്രത്യേകം ഓര്‍ക്കുമായിരുന്നു,'' ഹോളി പറഞ്ഞു. ഒടുവില്‍ സോഷ്യല്‍ മീഡിയ (Social Media) വഴിയാണ് അവനെ കണ്ടെത്തിയതെന്നും ഹോളി പറയുന്നു. ബെഞ്ചമിനെ കണ്ടെത്തുമ്പോള്‍ അവന് 18 വയസ്സായിരുന്നു.

    Also Read- Facebook Love | ഫേസ്ബുക്ക് പ്രണയം: കാടും പുഴയും താണ്ടി ഇന്ത്യയിലെത്തി ബം​ഗ്ലാദേശ് യുവതി; ഒടുവിൽ വിവാഹവും അറസ്റ്റും

    ബെഞ്ചമിനും അമ്മയെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പല തവണ മാതാപിതാക്കളോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അമ്മയെ കണ്ടെത്താനായി അവന്‍ കത്തുകള്‍ (Letters) എഴുതുകയും ദത്തെടുക്കല്‍ രജിസ്ട്രിയില്‍ സൈന്‍ അപ്പ് ചെയ്യുകയും ചെയ്തു. മാത്രമല്ല, ഡിഎന്‍എ ടെസ്റ്റ് പോലും നടത്തി. അങ്ങനെ ഒരു ദിവസം ജന്മദിനാശംസ നേര്‍ന്നുകൊണ്ടുള്ള ഒരു സന്ദേശം അവന് ലഭിച്ചു.

    '' സന്ദേശം ലഭിക്കുമ്പോള്‍ ഞാന്‍ എവിടെയായിരുന്നുവെന്ന് കൃത്യമായി ഓര്‍മ്മയുണ്ട്. ഞാന്‍ ഒരു മെഷീന്‍ ഓപ്പറേറ്ററായിരുന്നു, മെഷീന്‍ നമ്പര്‍ 15ല്‍ ആയിരുന്നു ഞാന്‍. ക്വാളിറ്റി പരിശോധനകള്‍ക്കിടയിലാണ് എനിക്ക് സന്ദേശം ലഭിച്ചത്. ഞാനതിന് മറുപടിയും നല്‍കി,'' ബെഞ്ചമിന്‍ പറഞ്ഞു. അങ്ങനെ ബെഞ്ചമിനും ബ്രയാനും ഏഞ്ചലയും ഹോളിയും റെഡ് റോബിനില്‍ വെച്ച് ഒരുമിച്ച ഭക്ഷണം കഴിക്കാന്‍ പ്ലാന്‍ ചെയ്തു.

    ബെഞ്ചമിനും അമ്മയും അവിടെ വെച്ച് കണ്ടുമുട്ടി. വളരെ വൈകാരികമായിരുന്നു ആ കണ്ടുമുട്ടല്‍. അവര്‍ കുറേ നേരം കെട്ടിപ്പിടിക്കുകയും കരയുകയും ചെയ്തു. 3 മണിക്കൂറിലധികം അവരുടെ കൂടിക്കാഴ്ച നീണ്ടുനിന്നു. എന്നാല്‍ ഇതൊന്നുമല്ല കഥയിലെ ട്വിസ്റ്റ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും ജോലി ചെയ്തിരുന്നത് ഒരേ ആശുപത്രിയിലാണ്. സാള്‍ട്ട് ലേക്ക് സിറ്റിയിലെ എച്ച്‌സിഎ ഹെല്‍ത്ത്‌കെയറിന്റെ സെന്റ് മാര്‍ക്ക്‌സ് ഹോസ്പിറ്റലിലെ ജീവനക്കാരാണ് ഇരുവരും.
    Published by:Rajesh V
    First published: