അഹമ്മദാബാദ്: വാഹനം ഓടിക്കുമ്പോള്‍ അശ്രദ്ധമൂലം റോഡില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ നിരവധി തവണ വാര്‍ത്തകളില്‍ എത്താറുണ്ട്. കൂടാതെ സിസിടിവികളിലും വാഹനങ്ങളുടെ ഡാഷ് ക്യാമറകളിലും പതിയുന്ന നിരവധി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ഇപ്പോഴിതാ ഇരു കൈകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്ന ഒരാളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വഡോദര പൊലീസാണ് പങ്കുവെച്ചിരിക്കുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിക്കുന്ന ആളാണ് വീഡിയോയില്‍ ഉള്ളത്.
രണ്ട് കൈകളിലും ഇയാള്‍ രണ്ട് ഫോണുകള്‍ പിടിച്ചിരിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ബൈക്കിന്റെ ഹാന്‍ഡിലില്‍ നിന്ന് രണ്ടു കൈയും വിട്ടുകൊണ്ട് രണ്ട് മൊബൈല്‍ ഫോണുകളും ഉപയോഗിച്ചായിരുന്നു യാത്ര.
ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് വഡോദര പോലീസ് ഇപ്പോള്‍ ഇയാള്‍ക്ക് ഇ-ചലാന്‍ നല്‍കിയിട്ടുണ്ട്. ഒരു ഫോണ്‍ ചെവിയില്‍ വച്ച് സംസാരിക്കുന്നതും രണ്ടാമത്തെ ഫോണില്‍ നോക്കുന്നതുമാണ് ദൃശ്യങ്ങളില്‍.
Refuses to Marriage | ഭക്ഷണം കിട്ടാന്‍ വൈകി; വിവാഹം വേണ്ടെന്ന് വച്ച് വരനും കുടുംബവും
ഭക്ഷണം(Food) കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് വിവാഹം(Wedding) വേണ്ടെന്ന് പറഞ്ഞ് വരനും(Groom) കുടുംബവും മടങ്ങി. ബിഹാറിലാണ്(Bihar) സംഭവം. വധുവിന്റെ വീട്ടുകാര്‍ കാര്യങ്ങള്‍ പറഞ്ഞ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും വരന്റെ വീട്ടുകാര്‍ ഒത്തുതീര്‍പ്പിന് കൂട്ടാക്കിയില്ല. വധുവിന്റെ വീട്ടില്‍ നിന്ന് ലഭിച്ച എല്ലാ ഉപഹാരങ്ങളും മടക്കി നല്കിയ ശേഷമാണ് വിവാഹസ്ഥലത്ത് നിന്ന് വരനും കുടുംബവും ഇറങ്ങിപ്പോയത്.
തനിക്കും കുടുംബാംഗങ്ങള്‍ക്കും ഭക്ഷണം കിട്ടാന്‍ വൈകിയെന്നാണ് വരന്റെ പിതാവ് പറയുന്നത്. വിവാഹത്തിരിക്കില് വരന്റെ വീട്ടുകാര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കുറച്ച് വൈകിപ്പോയെന്ന് വധുവിന്റെ വീട്ടുകാരും പറഞ്ഞു. തുടര്‍ന്നാണ് വരന്റെ വീട്ടുകാര്‍ വിവാഹസ്ഥലത്ത് നിന്ന് ഇറങ്ങിപ്പോയത്.
പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ നാട്ടുകാരും ശ്രമിച്ചെങ്കിലും വരന്റെ വീട്ടുകാര്‍ വഴങ്ങിയില്ല. ഭക്ഷണത്തിന്റെയും മറ്റ് ചെലവുകള്‍ക്കുമുള്ള ആവശ്യമായ പണം വധുവന്റെ കുടുംബക്കാര്‍ക്ക് നല്‍കിയശേഷമാണ് അവര്‍ മടങ്ങിയത്. അതേസമയം വരന്റെ കുടുംബക്കാര്‍ക്കെതിരെ വധുവിന്റെ അമ്മ പൊലീസില്‍ പരാതി നല്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.