HOME » NEWS » Buzz » MAN ROBS THE DONATION BOX IN TEMPLE DURING WORKING HOURS

ക്ഷേത്രം തുറന്നിരിക്കവേ കാണിക്ക കുത്തിപ്പൊളിച്ച് മോഷണം; ദൃശ്യം സി.സി.ടി.വിയിൽ

ഏഴ് മിനിറ്റ് കൊണ്ട് മോഷണം നടത്തി മടങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ. ക്ഷേത്ര പൂജയ്ക്കുള്ള തയാറെടുപ്പ് നടക്കുന്ന വേളയിലാണ് സംഭവം

News18 Malayalam | news18-malayalam
Updated: March 7, 2021, 3:13 PM IST
ക്ഷേത്രം തുറന്നിരിക്കവേ കാണിക്ക കുത്തിപ്പൊളിച്ച് മോഷണം; ദൃശ്യം സി.സി.ടി.വിയിൽ
സി.സി.ടി.വി ദൃശ്യം
  • Share this:
ക്ഷേത്രം തുറന്നിരിക്കുന്ന വേളയിൽ കാണിക്ക പൊളിച്ച് മോഷണം നടത്തിയ മോഷ്‌ടാവിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു. ക്ഷേത്ര പൂജാരിമാർ മംഗളാരതിക്ക് തയാറെടുക്കുന്ന വേളയിലാണ് കള്ളൻ അകത്തുകടന്നത്. തീർത്തും വിജനമായ സമയം ഇയാൾക്ക് മോഷണം നടത്താൻ സൗകര്യപ്രദമാവുകയും ചെയ്തു. പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമാണ് ഇയാളുടെ നിൽപ്പ്. തലയിൽ മുഖം മറയുന്ന തരത്തിൽ തൊപ്പി ധരിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ ടോങ്ക് ജില്ലയിലാണ് സംഭവം. പോലീസ് ആസ്ഥാനത്തു നിന്നും കേവലം 150 മീറ്റർ മാത്രം അകലമുള്ള സന്തോഷി മാതാ മന്ദിർ എന്ന അമ്പലത്തിലാണ് മോഷണം നടന്നത്. വൈകുന്നേരം 4.53നും അഞ്ചു മണിക്കും ഇടയിൽ ലഭിച്ച ഏഴ് മിനിറ്റുകൾ കൊണ്ടാണ് ഇയാൾ മോഷണം പൂർത്തിയാക്കി മടങ്ങിയത്. ചെയിൻ കൊണ്ട് ബന്ധിച്ചിരുന്ന കാണിക്ക തുറന്നാണ് മോഷണം നടത്തിയത്.

ക്ഷേത്ര പരിസരവും നാലമ്പലവും വൃത്തിയാക്കിയ ശേഷം മംഗളാരതിക്ക് മുറിക്കുള്ളിൽ തയാറെടുക്കുകയായിരുന്നു പൂജാരിമാർ. മോഷണം നടന്ന കാര്യം ഒരു പൂജാരിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ശേഷം ഇദ്ദേഹം നടന്ന കാര്യം ക്ഷേത്ര ഭരണകർത്താക്കളെ അറിയിച്ചു. ഇവർ ചേർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതും മോഷണം നടന്ന കാര്യം വെളിവായി. ഉടൻ തന്നെ സംഭവം പോലീസിൽ അറിയിച്ചു. (വീഡിയോ ചുവടെ)

Youtube Video


മോഷ്‌ടാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മുൻപ് രണ്ടു തവണയും ഇതേ ക്ഷേത്രത്തിൽ നിന്നും സംഭാവന ലഭിച്ച പണം മോഷണം പോയിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും മോഷ്‌ടാവിനെ പിടിക്കാൻ സാധിച്ചിരുന്നില്ല. 30,000- 35,000 രൂപ വരെയാവും മോഷണം പോയത് എന്നാണ് നിഗമനം.

പിഞ്ചു മക്കളെ ജനലിൽ നിന്നും താഴേക്കെറിഞ്ഞ് രക്ഷപെടുത്തി അമ്മ

നാല് പിഞ്ചു കുഞ്ഞുങ്ങളെ ജനലിൽ നിന്നും താഴേക്കെറിഞ്ഞ് രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു. ടർക്കിയിലെ ഇസ്താൻബുളിലെ അപ്പാർട്മെന്റിലാണ് തീപിടുത്തത്തെ തുടർന്ന് ഒരമ്മ സ്വന്തം മക്കളെ രക്ഷിക്കാൻ ഇത്തരമൊരു സാഹസത്തിനു മുതിർന്നത്.

എസെൻലെർ ജില്ലയിലെ കെട്ടിടത്തിലാണ് ഈ അപൂർവ്വ സംഭവം അരങ്ങേറിയത്. കറുത്ത പുക ഉയരുന്ന സാഹചര്യത്തിൽ, കെട്ടിടത്തിൽ നിന്നും കുഞ്ഞുങ്ങൾ ഒന്നൊന്നായി താഴേക്കു പതിക്കുന്ന വീഡിയോയാണിത്. കുഞ്ഞുങ്ങൾ ഓരോരുത്തരെയും രക്ഷപെടുത്താൻ കെട്ടിടത്തിന് താഴെ കമ്പിളി കൊണ്ട് വല തീർത്ത് നാട്ടുകാരും ഒപ്പം കൂടി.

Also read: Viral video | കെട്ടിടത്തിന് തീപിടിച്ചു; പിഞ്ചു മക്കളെ ജനലിൽ നിന്നും താഴേക്കെറിഞ്ഞ് രക്ഷപെടുത്തി അമ്മ

സംഭവത്തിന് സാക്ഷിയായ ഒരു വ്യക്തി വഴിയാണ് വീഡിയോയും നടന്ന സംഭവവും പുറംലോകം അറിഞ്ഞത്.

ആദ്യം കറുത്ത പുക ഉയരുന്നത് കണ്ടു എന്ന് അയൽവാസി. "ശേഷം കുട്ടികൾ ജനലിനരികെ നിന്നും വാവിട്ടു കരയുന്നതു കേട്ടു. ഞങ്ങൾ കമ്പിളിയുമായി കെട്ടിടത്തിന് താഴെ കൂടി. അമ്മ അവരുടെ കുഞ്ഞുങ്ങൾ ഓരോരുത്തരെയായി നിലത്തേക്കെറിഞ്ഞു. ഞങ്ങൾ അവരെ സുരക്ഷിതരാക്കി," അയൽവാസി പറഞ്ഞു.

Summary: CCTV visuals show daylight robbery in a temple during working hours. A man whisked a huge sum away from the donation box within seven minutes and fled.
Published by: user_57
First published: March 7, 2021, 3:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories