വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട 19-കാരിയെ ക്രൂരമായി മർദിച്ച യുവാവിൻറെ വീട് ബുൾ ഡോസർ കൊണ്ട് പൊളിച്ചുനീക്കി. മധ്യപ്രദേശലെ രേവ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. പത്തൊൻപതുകാരിയായ യുവതിയെ ഉടൻ വിവാഹം കഴിക്കണമെന്ന് പങ്കജ് ആവശ്യപ്പെട്ടു. എന്നാല്‍, യുവതി വിസമതിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ക്രൂര മർദനം എന്നാണ് റിപ്പോര്‍ട്ട്.
ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതിയെ ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് സൂപ്രണ്ട് നവനീത് ഭാസിൻ പറഞ്ഞു. പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്.
‘സ്ത്രീകൾക്കെതിരെ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആരെയും ഈ മണ്ണിൽ നിർത്തില്ല’എന്ന് ബുൾഡോസർ ഉപയോഗിച്ച് വീട് തകർക്കുന്നതിന്റെ വീഡിയോ ട്വീറ്റ് ചെയ്തതിന്റെ താഴെ മുഖ്യമന്ത്രി പറഞ്ഞു.
रीवा जिले के मऊगंज क्षेत्र में युवती के साथ हुई बर्बरता की घटना में अपराधी पंकज त्रिपाठी को गिरफ्तार कर उसके घर पर बुलडोजर चलाया गया। ड्राइवर पंकज का लाइसेंस भी कैंसल कर दिया गया है।
मध्यप्रदेश की धरती पर महिलाओं पर अत्याचार करने वाला कोई बख्शा नहीं जायेगा। pic.twitter.com/Z4gHr2lWsk
— Office of Shivraj (@OfficeofSSC) December 25, 2022
മർദനത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ യുവാവിന്റെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദേശ പ്രകാരമാണ് നടപടി.
Also read-തലകീഴായ് നിന്ന് യോഗ; പ്രസവശേഷം ഫിറ്റ്നസിന് ശ്രദ്ധ നൽകി ആലിയ ഭട്ട്
യുവതിക്ക് ബോധം നഷ്ടപ്പെടുന്നത് വരെ യുവാവ് മർദനം തുടർന്നു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാല ഒളിവിൽ പോയ പങ്കജിനെ ഇന്നാണ് ഉത്തർപ്രദേശിൽ നിന്നും പൊലീസ് പിടികൂടിയത്. പിന്നാലെ നിയമവിരുദ്ധമായി നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് വീടും ഇടിച്ചു നിരത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.