HOME » NEWS » Buzz » MAN SAVES RS 5 LAKHS IN TRUNK BUT TERMITES EAT UP CURRENCY NEW GH

ഇരുമ്പ് പെട്ടിയിൽ ചിതലരിച്ചു; വീട് വെക്കാൻ സൂക്ഷിച്ച 5 ലക്ഷം രൂപ നഷ്ടമായ സങ്കടത്തിൽ കുടുംബം

ചൊവ്വാഴ്ച്ച പെട്ടി തുറന്നു നോക്കിയ സമയത്താണ് പണം പൂർണമായും ചിതലരിച്ച നിലയിൽ കണ്ടെത്തിയത്.

News18 Malayalam | news18-malayalam
Updated: February 17, 2021, 2:00 PM IST
ഇരുമ്പ് പെട്ടിയിൽ ചിതലരിച്ചു; വീട് വെക്കാൻ സൂക്ഷിച്ച 5 ലക്ഷം രൂപ നഷ്ടമായ സങ്കടത്തിൽ കുടുംബം
ചൊവ്വാഴ്ച്ച പെട്ടി തുറന്നു നോക്കിയ സമയത്താണ് പണം പൂർണമായും ചിതലരിച്ച നിലയിൽ കണ്ടെത്തിയത്.
  • Share this:
കഷ്ടപ്പെട്ട് സമ്പാദിച്ച പണം എവിടെ സൂക്ഷിക്കും? ബാങ്കിൽ സൂക്ഷിച്ചാൽ പണം സുരക്ഷിതമായിരിക്കുമോ? ഇതെല്ലാം ആലോചിച്ചതിന് ശേഷമാകാം ആന്ധ്രാപ്രദേശ് സ്വദേശിയായ ബിജിലി ജമലയ്യ എന്നയാൾ പണം തനിക്ക് ഏറ്റവും സുരക്ഷിതമെന്ന് വിശ്വാസമുള്ള ഇടത്ത് സൂക്ഷിച്ചത്. എന്നാൽ സംഭവിച്ചത് തിരിച്ചും.

ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ മയിലാവരം സ്വദേശിയായ വ്യവസായിയാണ് ബിജിലി ജമലയ്യ. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ അഞ്ച് ലക്ഷത്തോളം രൂപ ഇയാൾ സൂക്ഷിച്ചത് ട്രങ്കുപെട്ടിയിലായിരുന്നു. പെട്ടിയിൽ 500, 200 ന്റെ നോട്ടുകൾ അടുക്കി വെക്കുമ്പോൾ ഒരു ലക്ഷ്യം മാത്രമായിരുന്നു ബിജിലിക്ക് ഉണ്ടായിരുന്നത്.

പണമെല്ലാം സ്വരൂപിച്ച് സ്വന്തമായി ഒരു വീട് വെക്കണം. സ്ഥലത്തെ ചെറുകിട വ്യവസായിയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായൊരു വീട്. ഇതിനകം അഞ്ച് ലക്ഷം രൂപയോളം ബിജിലെ പെട്ടിയിൽ സൂക്ഷിച്ചിരുന്നു. പന്നി വിൽപ്പനയായിരുന്നു ബിജിലിയുടെ തൊഴിൽ.

You may also like:ആരാണ് ദിശാ രവി? രാജ്യദ്രോഹ കുറ്റത്തിന് ഈ 22കാരിയെ അറസ്റ്റ് ചെയ്തത് എന്തിന്?

കഴിഞ്ഞ ചൊവ്വാഴ്ച്ച പെട്ടി തുറന്നു നോക്കിയ സമയത്താണ് പണം പൂർണമായും ചിതലരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ഞൂറിന്റേയും ഇരുന്നൂറിന്റേയും നോട്ടുകളിൽ വലിയ ദ്വാരങ്ങളാണ് കാണാൻ കഴിയുക. നഷ്ടം സഹിക്കവയ്യാതെ കുടുംബം കരയുന്നത് കണ്ട പോലീസ് സ്ഥലം സന്ദര്‍ശിച്ചു.

നോട്ടുകള്‍ക്കുള്ളിലെ ദ്വാരങ്ങള്‍ കണ്ട് ആകെ സങ്കടപ്പെട്ടിരിക്കുകയാണ് ജമലയ്യ. ബാങ്ക് അക്കൗണ്ട് ഇല്ലാത്തതു കൊണ്ടാണ് ജമലയ്യ ഇത്രയും പണം ട്രങ്കു പെട്ടിയില്‍ സൂക്ഷിച്ചു വെച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

ആദ്യമായിട്ടല്ല പണം ചിതലരിക്കുന്ന സംഭവം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈയടുത്ത് ഗുജറാത്തിലെ ഒരു സ്വകാര്യ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണം ചിതലരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 2.2 ലക്ഷത്തോളം രൂപയായിരുന്നു വഡോദരയില്‍ നാശ നഷ്ടം സംഭവിച്ചത്. സംഭവം വിവാദമാവുകയും ബാങ്കുകള്‍കകത്ത് പണം സൂക്ഷിക്കുന്നതിന്റെ സുരക്ഷിതത്വത്തെ പറ്റി ആളുകള്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തെ തുടര്‍ന്ന് ബാങ്ക് വിശദീകരണം നല്‍കി. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ഉപഭോക്താക്കളുടെ പണം തങ്ങളുടെ പക്കല്‍ സുരക്ഷിതമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാ9 വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ബാങ്ക് അറിയിച്ചു.

2011 ല്‍ ഉത്തര്‍ പ്രദേശിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചില്‍ പണം ചിതലരിച്ചത് വൻ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഏകദേശം പത്തു ലക്ഷത്തോളം രൂപം ബാങ്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നശിച്ചുവെന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു.

കൃഷ്ണ ജില്ലയില്‍ അരങ്ങേറിയ സംഭവം വലിയ സംഖ്യ ബാങ്കുകളില്‍ അല്ലാതെ സൂക്ഷിക്കുന്നത് നല്ലതല്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ബാങ്ക് എക്കൗണ്ടുകളില്ലാത്തവര്‍ക്ക് ഉട9 തന്നെ അക്കൗണ്ടുകളില്‍ പണം സൂക്ഷിക്കുന്നതിന്റെ പ്രാധ്യാന്യത്തെ പറ്റി ബോധവല്ക്കരണം നടത്തേണ്ടതുണ്ട്.

2014 ല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി സാധാരണക്കാര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാ9 പ്രധാന മന്ത്രി ജ9 ധ9 യോജന എന്ന പദ്ധതി നടപ്പിലാക്കിയിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍, പണം അയക്കല്‍, വായ്പ, ഇ9ഷൂറ9സ്, പെ9ഷ9 തുടങ്ങിയ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്.
Published by: Naseeba TC
First published: February 17, 2021, 1:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories