പ്രപഞ്ചത്തിൽ ഭൂമിയെപ്പോലെ ജീവൻ ഉള്ള മറ്റൊരു ഗ്രഹം ഉണ്ടോ? അതേ കുറിച്ച് കൃത്യമായ ഒരു ഉത്തരം ഇതുവരെ കണ്ടെത്താൻ നമ്മുടെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ യുഎസിലെ ഒരു യുവാവ് വിചിത്രമായ ഒരു വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്നെ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, ശരീരത്തിൽ നാനോ ചിപ്പ് ഘടിപ്പിച്ചതായാണ് സ്റ്റീവ് കോള്‍ബേണ്‍ ആരോപിക്കുന്നത്. ഈ സംഭവത്തിനു ശേഷം ഭാര്യ തന്നെ ഉപേക്ഷിച്ചതായും ജോലി നഷ്ടപ്പെട്ടതായും യുവാവ് പറയുന്നു.
ഒരു തവണ മാത്രമല്ല ഇത് സംഭവിച്ചതെന്നും സ്റ്റീവ് പറയുന്നു. വീടിന് പിൻവശത്തായ ആകാശത്ത് ദൃശ്യമായ പറക്കുംതളികയിലേക്കാണ് തന്നെ തട്ടിക്കൊണ്ടുപോയത്. ഒരു സാധാരണ ചാരനിറം പോലെ കാണപ്പെടുന്ന അന്യഗ്രഹജീവികൾ തന്നെ പലതവണ ഈ പറക്കുംതളികയിലേക്ക് തട്ടിക്കൊണ്ടുപോയതായി സ്റ്റീവ് പറയുന്നു. ദി ഡെയ്ലി സ്റ്റാർ യുകെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കോസ്റ്റ് ടു കോസ്റ്റ് ഷോയിൽ സ്റ്റീവ് തന്റെ അനുഭവം വിവരിക്കുകയും തട്ടിക്കൊണ്ടുപോകലിനെ തുടർന്ന് അന്യഗ്രഹജീവികളെക്കുറിച്ച് ഗവേഷണത്തിനായി തന്റെ ജീവിതം സമർപ്പിക്കാൻ ചിലർ സമീപിച്ചതായും സ്റ്റീവ് വെളിപ്പെടുത്തി.
വീടിന് പിൻവശത്തുള്ള തന്റെ അവോക്കാഡോ മരത്തിന് മുകളിൽ ഒരുപറക്കുംതളിക ചുറ്റിക്കറങ്ങുന്നത് കണ്ടപ്പോഴാണ് ഇതെല്ലാം ആരംഭിച്ചത്. പെട്ടെന്ന് തന്നെ, ഒരു പച്ച ലൈറ്റ് ബീം ഉപയോഗിച്ച് ഈ പറക്കുംതളികകയിലേക്ക് തന്നെ ആകർഷിക്കുകയായിരുന്നുവെന്നും സ്റ്റീവ് പറയുന്നു. അതിനുള്ളിൽ ഒരു മെഡിക്കൽ സംവിധാനങ്ങളുള്ള മുറിയിലേക്ക് കൊണ്ടുപോയി. അവിടെ സ്റ്റെയിൻലെസ് സ്റ്റീൽ ട്യൂബിന്റെ ഒരു ഭാഗത്തിലൂടെ ഒപ്റ്റിക് ഫൈബർ ഉള്ള ഒരു ഉപകരണം ശരീരത്തിൽ സ്ഥാപിച്ചു. ഇതിൽനിന്ന് അൾട്രാ വയലറ്റ് രശ്മികൾ പുറത്തു വരുന്നുണ്ടായിരുന്നു.
ഈ അനുഭവം ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടിനെ മാറ്റിയെന്നും ചില സമയങ്ങളിൽ, ഇവിടെയുള്ള മനുഷ്യരുമായി ഒത്തുപോകുന്നത് ബുദ്ധിമുട്ടായിത്തീർന്നുവെന്നും സ്റ്റീവ് കൂട്ടിച്ചേർത്തു. 'തന്റെ ഭാര്യക്ക് സമാനമായ അനുഭവങ്ങളുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു, എന്നിരുന്നാലും, അവൾ അതിൽ തൃപ്തയല്ലെന്നും എല്ലാത്തിനും കാരണം താനാണെന്ന് കുറ്റപ്പെടുത്താൻ തുടങ്ങി. അവരുടെ ദാമ്പത്യത്തിൽ കാര്യങ്ങൾ തകിടം മറിഞ്ഞു.
അന്യഗ്രഹജീവികൾ പിടിച്ചുകൊണ്ടുപോയി ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചുവെന്ന വിവരം പുറത്തായതോടെയാണ് സ്റ്റീവിന് ജോലി നഷ്ടമായത്. എന്നാൽ ജോലി നഷ്ടമായെങ്കിലും ഇത് ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് മാറ്റുകയും അന്യഗ്രഹജീവികളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി സ്റ്റീവ് പറയുന്നു.
ദിവസവും കാണാം 16 സൂര്യാസ്തമയങ്ങളും സൂര്യോദയങ്ങളും ;അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ യാത്രികര്ക്ക്അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശയാത്രികര്‍ എല്ലാ ദിവസവും 16 സൂര്യാസ്തമയങ്ങളും സൂര്യോദയങ്ങളും കാണുന്നുണ്ടെന്ന് നാസയുടെ വെളിപ്പെടുത്തല്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS - International Space Station) 90 മിനിറ്റിനുള്ളില്‍ ഭൂമിയുടെ ഒരു ഭ്രമണപഥം പൂര്‍ത്തിയാക്കുന്നു. ഈ പ്രതിഭാസം മൂലം ബഹിരാകാശയാത്രികര്‍ക്ക് 45 മിനിറ്റ് ഇടവേളയില്‍ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും സാക്ഷ്യം വഹിക്കാന്‍ കഴിയും. ഇതിന്റെ ഫലമായി ഐഎസ്എസില്‍ ഉള്ളവര്‍ക്ക് എല്ലാ ദിവസവും 16 സൂര്യാസ്തമയങ്ങള്‍ക്കും സൂര്യോദയങ്ങള്‍ക്കും സാക്ഷ്യം വഹിക്കാന്‍ കഴിയും എന്നതാണ്.
Also Read-
'അല്ല മക്കളെ ഞാന്‍ മാത്രമേയുള്ളു യാത്രയ്ക്ക്?' വിമാനത്തില്‍ പത്ത് പേര്‍ക്കൊപ്പം; അനുഭവം പങ്കുവച്ച് വിനോദ് കോവൂര്സൂര്യാസ്തമയത്തിന്റെയും സൂര്യോദയത്തിന്റെയും താപനില തമ്മിലുള്ള വ്യത്യാസം 250 ഡിഗ്രി ഫാരന്‍ഹീറ്റാണ് എന്നതാണ് മറ്റൊരു കാര്യം. ബഹിരാകാശയാത്രികര്‍ക്ക് അത്തരം ക്രമരഹിതമായ താപനിലയില്‍ അതിജീവിക്കാന്‍ കഴിയുന്നത് അവരുടെ സ്പേസ് സ്യൂട്ടുകളിലെ പ്രത്യേക സജ്ജീകരണങ്ങള്‍ കൊണ്ടാണ്.ബഹിരാകാശത്തെ കടുത്ത ചൂടും വളരെ തണുത്ത താപനിലയും കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് സ്യൂട്ട് സജ്ജീകരിച്ചിരിക്കുന്നത്. ഐഎസ്എസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ ഈ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വന്‍തോതിലുള്ള താപനില വ്യതിയാനവുമായി ബന്ധപ്പെട്ട ഫലത്തെക്കുറിച്ച്, 'നാസയോട് ചോദിക്കാം' (Ask NASA) എന്ന പരമ്പരയുടെ ഭാഗമായിട്ടാണ് ഈ വിഷയം ഇപ്പോള്‍ വെളിപ്പെട്ടത്.
''ബഹിരാകാശയാത്രികര്‍ ഓരോ 90 മിനിറ്റിലും സൂര്യോദയവും സൂര്യാസ്തമയവും അനുഭവിക്കുന്നു, അവരുടെ സ്യൂട്ടുകളില്‍ താപനില വ്യത്യാസങ്ങള്‍ അനുഭവപ്പെടുന്നുണ്ടോ എന്ന് ക്വാണ്ടംസ്പിന്‍ ചോദിക്കുന്നു,'' ഈ വിഷയത്തെക്കുറിച്ച് വിശദമാക്കുന്ന വീഡിയോയില്‍ ഐഎസ്എസ് കുറിച്ചു. ബഹിരാകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താല്‍പ്പര്യമുള്ള നിരവധി വ്യക്തികളില്‍ നിന്ന് പോസ്റ്റിന് അഭിപ്രായങ്ങള്‍ ലഭിച്ചു. ബഹിരാകാശയാത്രികന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ട്വീറ്റിനുള്ള മറുപടിയില്‍ ഒരു ഉപയോക്താവ് ചോദിച്ചതിങ്ങനെയായിരുന്നു, ''ഒരു ബഹിരാകാശയാത്രികന്‍ അശ്രദ്ധമായി, സ്റ്റേഷനില്‍ നിന്ന് ഒഴുകിപ്പോകുന്ന അപൂര്‍വ അവസരങ്ങളില്‍, അവര്‍ക്ക് എങ്ങനെ സുരക്ഷിതമായി തിരിച്ചെത്താനാകും?'.മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്, താന്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച് കണ്ട ഒരു അപൂര്‍വ പ്രതിഭാസത്തെക്കുറിച്ചാണ്, ''ഹേയ്, ഞാന്‍ ദക്ഷിണാഫ്രിക്കയിലാണ്, ആകാശത്ത് മൂന്ന് ഡോട്ടുകള്‍ ഉയര്‍ന്ന വേഗതയില്‍ നീങ്ങുന്നത് ഞങ്ങള്‍ കണ്ടു. അവ വിമാനങ്ങളായിരുന്നില്ല. എല്ലായിടത്തേക്കും ചലിച്ചുക്കൊണ്ടിരിക്കുന്ന ഒരു മിന്നുന്ന വസ്തു. അത് എന്താണെന്ന് വിശദീകരിക്കാമോ? ഇത് 10-15 മിനിറ്റ് മുമ്പ് സംഭവിച്ചു.''
ഐഎസ്എസില്‍ നിന്നുള്ള ആ ചെറിയ വീഡിയോയില്‍ പറയുന്ന വിവരങ്ങള്‍ക്ക് അവിശ്വസനീയമായ രീതിയിലാണ് ആളുകള്‍ പ്രതികരിച്ചത്. പല ഉപയോക്താക്കളും ഒരു ദിവസം 16 സൂര്യോദയങ്ങളെയും സൂര്യാസ്തമയങ്ങളെയും കാണാന്‍ സാധിക്കുമെന്ന് അറിഞ്ഞതില്‍ തങ്ങളുടെ അമ്പരപ്പ് കമന്റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു.അമേരിക്ക (NASA), റഷ്യ (RKA), ജപ്പാന്‍ (JAXA), കാനഡ (CSA) തുടങ്ങിയ രാജ്യങ്ങളിലെയും, പതിനൊന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെയും ബഹിരാകാശ സംഘടനകളുടെ (ESA) സംയുക്തമായ പദ്ധതിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്കയുടെ നാസയാണ് ഈ പദ്ധതിയ്ക്ക് നേതൃത്വം കൊടുക്കുന്നത്.
1998ല്‍ ആണ് ഈ നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബഹിരാകാശത്ത് തുടങ്ങിയത്. ബഹിരാകാശ നിലയത്തിന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ കാലകാലങ്ങളായി നടക്കുന്നുണ്ട്. ഭൂഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ഏറ്റവും വലിപ്പം കൂടിയ കൃത്രിമ വസ്തുവാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.