നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'സ്ത്രീധനമായി ട്രെയിന്‍ തരട്ടേയെന്ന് ഭാര്യവീട്ടുകാര്‍ ചോദിച്ചു; എന്നാല്‍ അത് വേണ്ടെന്ന് ഞാൻ പറഞ്ഞു'; വൈറലായി വീഡിയോ

  'സ്ത്രീധനമായി ട്രെയിന്‍ തരട്ടേയെന്ന് ഭാര്യവീട്ടുകാര്‍ ചോദിച്ചു; എന്നാല്‍ അത് വേണ്ടെന്ന് ഞാൻ പറഞ്ഞു'; വൈറലായി വീഡിയോ

  എന്ത് കൊണ്ടാണ് ട്രെയിന്‍ സ്ത്രീധനമായി വേണ്ടെന്ന് പറഞ്ഞതിന്റെ കാരണവും യുവാവ് പറയുന്നുണ്ട്.

  News18

  News18

  • Share this:
   സ്ത്രീധനമായി വധുവിന്റെ വീട്ടുകാര്‍ ഒരു ട്രെയിന്‍ നൽകാമെന്നു പറഞ്ഞെന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ. എന്നാല്‍ വധുവിന്റെ വീട്ടുകാരുടെ ഈ വമ്പന്‍ ഓഫര്‍ താൻ വിനയത്തോടെ  നിരസിച്ചെന്നും ഇയാൾ പറയുന്നു. മുപ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് യുവാവ് തനിക്ക് വധുവിന്റെ വീട്ടുകാര്‍ ട്രെയിൻ സ്ത്രീധനമായി വാഗ്ദാനം ചെയ്തതിനെ കുറിച്ച് പറയുന്നത്.

   ട്രെയിനാണ് വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനം തരുന്നതെന്ന് അറിഞ്ഞിട്ടും വേണ്ടെന്ന് താന്‍ പറയുകയായിരുന്നുവെന്നാണ് വരന്‍ പറയുന്നത്. എന്ത് കൊണ്ടാണ് ട്രെയിന്‍ സ്ത്രീധനമായി വേണ്ടെന്ന് പറഞ്ഞതിന്റെ കാരണവും യുവാവ് പറയുന്നുണ്ട്.   Also Read 'നിങ്ങൾ തനിച്ചല്ല': ഐസിയുവിന് പുറത്ത് രോഗികൾക്ക് പാട്ടുപാടിക്കൊടുത്ത് നഴ്സ്

   ട്രെയിന്‍ വളരെ വലിയ വാഹനമാണ്, അത് ഓടിക്കുവാന്‍ ബുദ്ധിമുട്ടാണെങ്കിലും അതിലും വലിയ പ്രശ്‌നം പാര്‍ക്ക് ചെയ്യുകയെന്നതാണ്. അത്രയും സ്ഥലം കണ്ടെത്തുന്നതാണ് പ്രശ്‌നം. അതേസമയം വീഡിയോയിൽ ഉള്ളയാൾ ആരാണെന്നോ എവിടെയുള്ള ആളാണെന്നോ വ്യക്തമല്ല. എന്നാല്‍ ഈ സ്ത്രീധന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

   ക്ലോസെറ്റിൽ പാർട്ടി ഡ്രിങ്ക് ഉണ്ടാക്കി സുഹൃത്തുക്കൾക്ക് നൽകുന്ന യുവതി; വീഡിയോ വൈറൽ, പിന്നീട് സംഭവിച്ചതെന്ത്?   നിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസമുള്ള തികച്ചും വിചിത്രമായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു യുവതി ടോയ്‌ലറ്റിലെ ക്ലോസറ്റിൽ ഉണ്ടാക്കിയ പാർട്ടി ഡ്രിങ്ക് സുഹൃത്തുക്കൾക്ക് നൽകുന്നതാണ് ഈ വീഡിയോ. ഇത് ശരിയ്ക്കും സംഭവിച്ചതാണോയെന്ന് നിങ്ങൾക്ക് സംശയം തോന്നിയേക്കാം. എന്തായാലും വീഡിയോ നിങ്ങൾക്കും കണ്ടു നോക്കാം. സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ് ഈ വീഡിയോ.

   Also Read രണ്ട് മക്കളുളള ഭാര്യയെ കാമുകന് വിവാഹം ചെയ്തു നൽകി ഭർത്താവ്, സിനിമാക്കഥയെ വെല്ലുന്ന സംഭവം

   ക്ലോസറ്റിൽ ഒരു സ്ത്രീ പാനീയം തയ്യാറാക്കുന്ന വീഡിയോ അന്ന ഷോ എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് ഷെയർ ചെയ്തിരിക്കുന്നത്. തുടക്കത്തിൽ, യുവതി ഐസ് ക്യൂബുകൾ ക്ലോസറ്റിൽ ഇടുന്നത് കാണാം. തുടർന്ന് മിഠായികൾ, മറ്റ് പല മധുര പലഹാരങ്ങൾ, ഐസ്ക്രീം എന്നിവയും ക്ലോസറ്റിലേയ്ക്ക് ചേർക്കുന്നത് കാണാം. പിന്നീട് ഫ്ലഷ് ടാങ്ക് തുറന്ന് ടാങ്കിൽ ഫാന്റ, സ്പ്രൈറ്റ് തുടങ്ങിയവ ഒഴിയ്ക്കുന്നുണ്ട്. തുടർന്ന് എല്ലാ ചേരുവകളും മിക്സ് ചെയ്യാൻ അവൾ ഫ്ലഷിന്റെ ലിവർ അമർത്തി. അതിനുശേൽം വെള്ളം ക്ലോസ്റ്റിൽ ഇട്ടിരിക്കുന്ന സാധനങ്ങളുമായി ചേർന്ന് പാനീയം തയ്യാറായി. ഒരു തവി കൊണ്ട് ഇളക്കിയ ശേഷം പാനീയം ഗ്ലാസുകളിൽ ഒഴിച്ച് സുഹൃത്തുക്കൾക്ക് നൽകുന്നതും വീഡിയോയിൽ കാണാം.


   പിന്നീട് എന്ത് സംഭവിച്ചു?

   ക്ലോസറ്റിലാണ് പാനീയം തയ്യാറാക്കിയതെന്ന് അതിഥികളിലൊരാൾ മനസ്സിലാക്കി. മറ്റുള്ളവരും ഇക്കാര്യം തിരിച്ചറിഞ്ഞു. ഉടൻ തന്നെ എല്ലാവരും ടോയ്ലറ്റിലേയ്ക്ക് പോയി ഒരാൾ ക്ലോസറ്റിലേയ്ക്ക് തന്നെ കൈയിലെ ഗ്ലാസിൽ ഇരുന്ന പാനീയം ഒഴിച്ചു. മറ്റൊരാൾക്ക് ഓക്കാനം വരുന്നതും വീഡിയോയിൽ കാണാം. ടോയ്‍ലറ്റ് വൃത്തിയാക്കിയതിന് ശേഷമാണ് താന്‍ ഡ്രിങ്ക്സ് തയ്യാറാക്കിയതെന്നും യുവതി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

   എന്തായാലും ഇതിനോടകം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ലക്ഷക്കണക്കിന് വ്യൂകളും ആയിരക്കണക്കിന് ഷെയറുകളും നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്. എത്ര തന്നെ വൃത്തിയാക്കിയാലും ക്ലോസറ്റില്‍ ലക്ഷക്കണക്കിന് അണുക്കളുണ്ടാകുമെന്നാണ് ആളുകളുടെ പ്രതികരണം.

   Published by:Aneesh Anirudhan
   First published: