പെട്രോൾ പമ്പിലെ ശുചിമുറിയിൽവെച്ച് ഫോൺ ക്ലോസറ്റിൽ വീണു; എന്തുവിലകൊടുത്തും ഫോൺ തിരിച്ചെടുക്കാൻ യുവാവിന്റെ ശ്രമം
ക്ലോസറ്റിലെ ഫോൺ എന്തു വിലകൊടുത്തും തിരിച്ചെടുക്കണമെന്ന വാശിയിലായിരുന്നു ഉടമ. എന്നാൽ ശ്രമങ്ങളൊക്കെയും പരാജയപ്പെടുകയായിരുന്നു. ക്ലോസറ്റിലെ ഫോൺ തെരയലിനെക്കുറിച്ച് നാടുമുഴുവൻ പലതരത്തിലുള്ള കഥകളാണ് പ്രചരിക്കുന്നത്
news18
Updated: June 24, 2019, 3:27 PM IST

Mobile-phone
- News18
- Last Updated: June 24, 2019, 3:27 PM IST
കണ്ണൂർ: പെട്രോൾ പമ്പിലെ ശുചിമുറിയിൽവെച്ച് ഫോൺ ക്ലോസ്റ്റിൽ വീണതിനെ തുടർന്ന് അരങ്ങേറിയത് നാടകീയ സംഭവവികാസങ്ങൾ. ക്ലോസറ്റിലെ ഫോൺ എന്തു വിലകൊടുത്തും തിരിച്ചെടുക്കണമെന്ന വാശിയിലായിരുന്നു ഉടമ. എന്നാൽ ശ്രമങ്ങളൊക്കെയും പരാജയപ്പെടുകയായിരുന്നു. ക്ലോസറ്റിലെ ഫോൺ തെരയലിനെക്കുറിച്ച് നാടുമുഴുവൻ പലതരത്തിലുള്ള കഥകളാണ് പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. ഖത്തറിൽനിന്ന് കണ്ണൂരിലെത്തിയ മണ്ണാർക്കാട് സ്വദേശിയായ യുവാവിന്റെ ഫോണാണ് പെട്രോൾ പമ്പിലെ ശുചിമുറിയിൽ നഷ്ടമായത്. താമരശേരി സ്വദേശികളായ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ പെട്രോൾ പമ്പിലെത്തിയത്. ക്ലോസറ്റിൽ വീണ ഫോൺ എടുക്കാൻ യുവാവ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പെട്രോൾ പമ്പ് ജീവനക്കാരുടെ സഹായം തേടിയെങ്കിലും അവർ സഹകരിച്ചില്ല. ഇതേത്തുടർന്ന് ഫോണിന്റെയുള്ളിൽ സ്വർണനാണയങ്ങളുണ്ടെന്ന് യുവാവ് പറഞ്ഞു. ഇതേത്തുടർന്ന് മാൻഹോൾ അടർത്തി പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മണ്ണുമാന്തികൊണ്ടുവന്ന് പരിശോധിക്കാൻ 20000 രൂപ ചെലവാകുമെന്ന് പറഞ്ഞെങ്കിലും അതിനും യുവാവ് തയ്യാറായി. 15000 രൂപ വില വരുന്ന ഫോൺ എടുക്കാൻ 20000 രൂപ ചെലവാക്കാൻ യുവാവ് തയ്യാറായതോടെ സംശയം തോന്നിയ പമ്പ് ജീവനക്കാർ പൊലീസിനെ വിളിച്ചു. പൊലീസ് എത്തി ഇവരെ ചോദ്യം ചെയ്തപ്പോൾ, ഫോൺ നമ്പരുകളും മെമ്മറി കാർഡും നഷ്ടമാകുമെന്നതുകൊണ്ടാണ് ഇത് വീണ്ടെടുക്കാൻ ശ്രമിക്കുന്നതെന്നായിരുന്നു അവരുടെ മറുപടി. വൈകാതെ അവിടെനിന്ന് പോയ സംഘം, വൈകിട്ടോടെ താമരശേരിയിൽനിന്നുള്ള ടൈൽ പണിക്കാരുമായി തിരിച്ചെത്തി തെരച്ചിൽ തുടങ്ങി. ശുചിമുറിയും ക്ലോസറ്റും തകർത്തായിരുന്നു ഇവരുടെ പരിശോധന. ഇതോടെ പമ്പ് ജീവനക്കാർ വീണ്ടും പൊലീസിനെ വിളിച്ചു. പോലീസ് എത്തിയതോടെ ശുചിമുറിയും ക്ലോസറ്റും പുനഃസ്ഥാപിക്കാനായി 5000 രൂപ നൽകി പ്രശ്നം ഒത്തുതീർപ്പാക്കാനാണ് യുവാവ് ശ്രമിച്ചത്. ഫോൺ കണ്ടെത്താൻ പൊലീസിനെ മുൻകൂറായി അറിയിച്ച് വീണ്ടും വരുമെന്ന് പറഞ്ഞാണ് യുവാവും സംഘവും കണ്ണൂരിൽനിന്ന് മടങ്ങിയത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. ഖത്തറിൽനിന്ന് കണ്ണൂരിലെത്തിയ മണ്ണാർക്കാട് സ്വദേശിയായ യുവാവിന്റെ ഫോണാണ് പെട്രോൾ പമ്പിലെ ശുചിമുറിയിൽ നഷ്ടമായത്. താമരശേരി സ്വദേശികളായ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ പെട്രോൾ പമ്പിലെത്തിയത്. ക്ലോസറ്റിൽ വീണ ഫോൺ എടുക്കാൻ യുവാവ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പെട്രോൾ പമ്പ് ജീവനക്കാരുടെ സഹായം തേടിയെങ്കിലും അവർ സഹകരിച്ചില്ല. ഇതേത്തുടർന്ന് ഫോണിന്റെയുള്ളിൽ സ്വർണനാണയങ്ങളുണ്ടെന്ന് യുവാവ് പറഞ്ഞു. ഇതേത്തുടർന്ന് മാൻഹോൾ അടർത്തി പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം.