• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കാൻ രണ്ട് ദിവസം അവധി വേണം'; വൈറലായി ലീവ് ലെറ്റർ

'പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കാൻ രണ്ട് ദിവസം അവധി വേണം'; വൈറലായി ലീവ് ലെറ്റർ

ഷംസാദ് അഹമ്മദിന്റെ ആവശ്യം അംഗീകരിച്ച ബിഡിഒ അവധി അനുവദിക്കുകയും ചെയ്തിട്ടുണ്ട്

  • Last Updated :
  • Share this:
    ലഖ്നൗ: ഭാര്യയുമായുള്ള പിണക്കം മാറ്റാൻ രണ്ടു ദിവസത്തെ അവധി ആവശ്യപ്പെട്ട് മേലാധികാരിക്ക് അയച്ച കത്ത് വൈറല്‍. കാന്‍പൂർ സ്വദേശിയായ ഷംസാദ് അഹമ്മദാണ് പ്രേംനഗർ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർക്ക്(ബിഡിഒ) അടിയന്തരമായി ലീവ് ആവശ്യപ്പെട്ടത്. ഇതേ ഓഫീസിലെ എൽഡി ക്ലർക്കാണ് ഷംസാദ്.

    തർക്കമുണ്ടായതിനെ തുടർന്ന് ഭാര്യയും കുട്ടികളും പിണങ്ങി അവരുടെ വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇവരെ തിരികെ കൊണ്ടുവരനായാണ് ലീവ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്ഷമ പറഞ്ഞ് ഇവരെ തിരികെ കൊണ്ടുവരുന്നതിനായി ലീവ് അനുവദിക്കണമെന്നാണ് ഷംസാദിന്റെ അപേക്ഷ.

    Also Read-Missing | വിവാഹവാർഷിക ദിനത്തിൽ കാണാതായ യുവതിയെ തിരയാൻ ഒരു കോടി രൂപ; ഒടുവിൽ ട്വിസ്റ്റ്

    ഷംസാദ് അഹമ്മദിന്റെ ആവശ്യം അംഗീകരിച്ച ബിഡിഒ അവധി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 'അവൾ പിണങ്ങിപ്പോയത് ഏറെ വേദനിപ്പിക്കുന്നു. അവളെ തിരിച്ചെത്തിക്കാൻ എനിക്ക് അവളുടെ ഗ്രാമത്തിലേക്ക് പോകണം. ദയവായി അവധി അപേക്ഷ സ്വീകരിരക്കുക' എന്നായിരുന്നു ഷംസാദിന്റെ അപേക്ഷ.
    Published by:Jayesh Krishnan
    First published: