വിചിത്രമായ പല ജോലികളെക്കുറിച്ചും നാം കേട്ടിട്ടുണ്ടാകാം. മരണവീട്ടിൽ കരയേണ്ടവർ, വിവാഹത്തിന് എത്തേണ്ട വാടക അതിഥികൾ, പ്രൊഫഷണൽ ഉറക്കക്കാർ... അങ്ങനെ പലതും.. ഇത്തരം ജോലികളിൽ പലതും ആകർഷകമായ ശമ്പളവും വാഗ്ദാനം ചെയ്യുന്നവയാണ്. അത്തരത്തിൽ കേൾക്കുന്നർക്ക് കൗതുകം തോന്നുന്ന തരത്തിൽ ഒരു ജോലി ചെയ്യുന്ന ആളാണ് ഇംഗ്ലണ്ട് (England) സ്വദേശിയായ ബിൽ ജോ ഗ്രേ (Billy-Joey Gray). ഉപയോഗിച്ച് സോക്സുകൾ ഓൺലൈൻ വഴി വിറ്റ് ഗ്രേ പ്രതിമാസം നേടുന്നത് ഒന്നര ലക്ഷം രൂപയാണ്. ജോഡിക്ക് 900 രൂപ മുതൽ 2000 രൂപ വരെയാണ് ബിൽ വാങ്ങുന്നത്.
ആരാണ് ഈ അഴുക്കും ദുർഗന്ധവും നിറഞ്ഞ സോക്സുകൾ വാങ്ങാൻ എത്തുന്നത് എന്നു ചോദിച്ചാൽ അതിനുള്ള ഉത്തരം ഗ്രേ തന്നെ പറയും. ഗ്രേയുടെ അഭിപ്രായത്തിൽ ഇതിന് വലിയ മാർക്കറ്റ് ഉണ്ട്. ഇത്തരം സോക്സുകൾ വാങ്ങാൻ ആളുമുണ്ട്. ഒൺലി ഫാൻസ് (OnlyFans page) എന്ന വെബ്സൈറ്റിലേക്ക് പലരിൽ നിന്നും കൂടുതൽ മെസേജുകൾ എത്തുന്നതു വരെ ഗ്രേ പോലും ഇത്തരമൊരു സാധ്യതയെക്കുറിച്ച് മനസിലാക്കിയിരുന്നില്ല.
ഒരു വർഷം മുമ്പ് തന്റെ പ്രതിശ്രുത വധുവിനൊപ്പമാണ് ഒൺലി ഫാൻസ് പേജ് ആരംഭിച്ചത്. ഈ പേജിലൂടെയാണ് ഉപയോഗിച്ച സോക്സുകൾ, ജിം ടോപ്പുകൾ, ബോക്സറുകൾ തുടങ്ങിയവയെല്ലാം വിൽപനക്കാൻ ആരംഭിച്ചത്.
സോക്സുകൾ വിൽപനക്ക് വെയ്ക്കുന്നതിനു മുൻപ് ചിലപ്പോൾ ഗ്രേ തന്നെ അവ ധരിക്കാറുണ്ട്. "കൂടുതൽ വിയർക്കുകയും കൂടുതൽ ദുർഗന്ധം വമിക്കുകയും ചെയ്താൽ അത്രയും നല്ലത്," ഗ്രേ പറയുന്നു. താൻ പലപ്പോഴും ഈ സോക്സുകൾ ധരിച്ച് ഓടുകയും പിന്നീട് ഒരു സിപ്പ് ലോക്ക് ബാഗിൽ ഇടുകയും ചെയ്യുമെന്നും ഗ്രേ കൂട്ടിച്ചേർത്തു. ചിലപ്പോൾ ഉപയോഗിച്ച സോക്സിനൊപ്പം ശരീരത്തിൽ നിന്നുള്ള ദ്രവങ്ങൾക്കും ആവശ്യക്കാരുണ്ട്. ഇത്തരം സോക്സുകൾക്ക് പണം അൽപം കൂടുതലാണ്.
തന്റെ ഭൂരിഭാഗം ക്ലൈന്റുകളും LGBTQ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവരാണെന്നും ഗ്രേ പറയുന്നു. തന്റെ സംരംഭത്തിന് കൂടുതൽ പിന്തുണ നൽകുന്നത് അവരാണെന്നും പകരം വെബ്സൈറ്റിൽ അവർക്കായി ചില കാര്യങ്ങൾ ചേർത്തിട്ടുണ്ടെന്നും ഗ്രേ പറയുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ ബിസിനസ് തഴച്ചുവളരുന്നതെന്ന് ഗ്രേ അവകാശപ്പെടുന്നു, തന്റെ അമേരിക്കൻ ഉപഭോക്താക്കൾക്ക് ഉപയോഗിച്ച വെളുത്ത നൈക്ക് (Nike) സോക്സിനോട് ഇഷ്ടക്കൂടുതൽ ഉണ്ടെന്നും ഗ്രേ പറയുന്നു. ഇപ്പോൾ, എല്ലാ ആഴ്ചയും 5 മുതൽ 12 ജോഡി സോക്സുകൾ വരെ ബിൽ ജോ വിൽക്കാറുണ്ട്. പ്രതിമാസം 1.5 ലക്ഷം രൂപ വരെ ഇത്തരത്തിൽ താൻ സമ്പാദിക്കുന്നുണ്ടെന്നും ഗ്രേ പറയുന്നു.
തന്റെ ഇഷ്ട വിനോദമായ സ്കിപ്പിങ്ങ് ചെയ്ത് പണം സമ്പാദിക്കുന്ന ഇംഗ്ലണ്ട് സ്വദേശിയായ യുവതിയെക്കുറിച്ചുള്ള വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. സ്കിപ്പിങ്ങ് വിശേഷങ്ങൾ പങ്കിടുന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ലക്ഷങ്ങളാണ് ലോറൻ ഫ്ലൈമാൻ എന്ന യുവതി സമ്പാദിക്കുന്നത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.