• HOME
 • »
 • NEWS
 • »
 • buzz
 • »
 • കോവിഡ് രോഗികൾക്ക് സൗജന്യമായി ഓക്സിജ൯ സിലിണ്ടറുകൾ എത്തിക്കാ൯ ഭാര്യയുടെ ആഭരണങ്ങൾ വിറ്റ് യുവാവ്

കോവിഡ് രോഗികൾക്ക് സൗജന്യമായി ഓക്സിജ൯ സിലിണ്ടറുകൾ എത്തിക്കാ൯ ഭാര്യയുടെ ആഭരണങ്ങൾ വിറ്റ് യുവാവ്

കോവിഡ് മഹാമാരിക്കിടെ നമുക്ക് ഉന്മേഷം നൽകുന്ന കാഴ്ച സമ്മാനിച്ചിരിക്കുകയാണ് മുംബൈയിലെ പാസ്കൽ സൽധാന എന്ന വ്യക്തി.

Mumbai man sells wife's gold to get oxygen (Image credit ANI)

Mumbai man sells wife's gold to get oxygen (Image credit ANI)

 • Last Updated :
 • Share this:
  ഹൃദയഭേദകമായ കാഴ്ചകളാണ് കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനിടയിലും അപൂർവ്വമായ, ലോകത്ത് ആളുകൾക്കിടയിൽ മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ല എന്ന് നമ്മെ ഓർമ്മിക്കുന്ന ചില കാഴ്ചകളും നമ്മുടെ മുൻപിലെത്തുന്നുണ്ട്.

  കോവിഡ് മഹാമാരിക്കിടെ നമുക്ക് ഉന്മേഷം നൽകുന്ന കാഴ്ച സമ്മാനിച്ചിരിക്കുകയാണ് മുംബൈയിലെ പാസ്കൽ സൽധാന എന്ന വ്യക്തി. കല്യാണ മണ്ഡപം അലങ്കരിക്കുന്ന ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ഒരു കിഡ്നി രോഗി കൂടിയാണ്. ആഴ്ചയിൽ ഡയാലിസിസ് ചെയ്യുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ആവശ്യപ്പെട്ടത് പ്രകാരണമാണ് പാസ്കൽ അവരുടെ ആഭരണങ്ങൾ വിൽക്കുകയും ആ തുക ഓക്സിജ൯ കിട്ടാതെ പ്രയാസപ്പെടുന്ന രോഗികൾക്ക് സിലിണ്ടർ എത്തിക്കാ൯ വേണ്ടി ചെലവഴിക്കുകയും ചെയ്യുന്നത്.

  Also Read- Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

  ഏപ്രിൽ 18 മുതൽ താ൯ സൗജന്യമായി ഓക്സി൯ നൽകി വരികയാണെന്ന് വാർത്താ ഏജ൯സിയായ എഎ൯ഐക്ക് നൽകിയ അഭിമുഖത്തിൽ പാസ്കൽ പറഞ്ഞു. താൻ ഈ സേവനങ്ങളൊക്കെ സൗജന്യമായിട്ടാണ് നടത്തി വരുന്നതെങ്കിലും ചിലയാളുകൾ പണം നൽകിയെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ അഞ്ച് വർഷമായി പാസ്കലിന്റെ ഭാര്യ ഡയാലിസിസ് ചികിത്സയിലാണെന്നും ഇടക്കിടെ ആശുപത്രി സന്ദർശിക്കാറുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

  Also Read- Covid 19| 'മിസ്റ്റർ ഇന്ത്യ' ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു

  മുംബൈയിൽ എസ്ഓഎസ് കോളുകൾ വർദ്ധിച്ചു കൊണ്ടിരിക്കെ ഒരു സ്കൂൾ പ്രി൯സിപ്പാൾ പാസ്കൽ സൽധാനയെ തന്റെ ഭർത്താവിന് ഓക്സിജ൯ സൗകര്യം ഒരുക്കി തരുമോ എന്ന് ചോദിച്ച് ബന്ധപ്പെട്ടതാണ് ഇത്തരമൊരു പുണ്യ കർമ്മത്തിന് ഇറങ്ങി തിരിക്കാ൯ പ്രചോദനമായത്. തന്റെ ഭാര്യയുടെ അഭിപ്രായം മാനിച്ച് ഉട൯ തന്നെ വീട്ടിലുണ്ടായിരുന്ന അധിക ഓക്സിജ൯ സിലിണ്ടർ പാസ്കൽ പ്രി൯സിപ്പാളിന് എത്തിച്ചു കൊടുത്തു. ശേഷം ഭാര്യ അദ്ദേഹത്തോട് കൂടുതൽ ഓക്സിജ൯ സഹായമാവശ്യമുള്ള ആളുകളെ കണ്ടെത്താനും അവർക്ക് തന്റെ ആഭരണം വിറ്റ പണം കൊണ്ട് സഹായമെത്തിക്കാനും ആവശ്യപ്പെടുകയായിരുന്നു. ഇതുവഴി 80,000 രൂപയോളം ലഭിക്കുകയും അത് ഫ്രീ ഓക്സിജ൯ സേവനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു.

  Also Read- Covid 19 | കോവിഡ് വ്യാപനം; മെയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

  നിരവധി എ൯ജിഓകളും, ബിസിനസുകാരും, സോനു സൂദിനെ പോലെയുള്ള സിനിമാ താരങ്ങളും ഓക്സിജ൯ സിലിണ്ടർ, മരുന്ന് തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങൾ ലഭിക്കാത്ത രോഗികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ആളുകളെ സഹായിക്കാ൯ സെലബ്രിറ്റിയോ പണക്കാരണോ ആവേണ്ടതിനെല്ലെന്ന് കൂടി തെളിയിക്കുകയാണ് പാസ്കലിനെ പോലെയുള്ള ആളുകൾ.

  ഇന്ത്യയിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3,86,452 ആണ്. കോവിഡ് ബാധിച്ച് പുതുതായി മരിച്ചത് 3498 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,87,62,976 ആയി. മരണ സംഖ്യ 2,08,330. ആക്ടീവ് കേസുകളുടെ എണ്ണം 31,70,228 ആണ്. 1,53,84,418 ഇതുവരെ രോഗമുക്തരായി. 15,22,45,179 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു.
  Published by:Rajesh V
  First published: