• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | തണ്ണിമത്തൻ തുളയ്ക്കാൻ കടലാസ്‌ വിമാനം ധാരാളം; ലോക റെക്കോർഡുകാരന്റെ വീഡിയോ വൈറൽ

Viral video | തണ്ണിമത്തൻ തുളയ്ക്കാൻ കടലാസ്‌ വിമാനം ധാരാളം; ലോക റെക്കോർഡുകാരന്റെ വീഡിയോ വൈറൽ

Man Sets World Record by Piercing Watermelons with 'Most Number' of Paper Planes | കട്ടിയുള്ള പുറംതോടുകൂടി ഇരിക്കുന്ന ഒരു തണ്ണിമത്തനിൽ തുള ഇടാൻ വേണ്ടത് കടലാസ്സു വിമാനം മാത്രം!

തണ്ണിമത്തൻ (പ്രതീകാത്മക ചിത്രം)

തണ്ണിമത്തൻ (പ്രതീകാത്മക ചിത്രം)

  • Share this:
    എന്തെങ്കിലും ഒരു കാര്യം ചെയ്തു ലോക റെക്കോർഡ് നേടുക എന്നത് വളരെ എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ചും ഗിന്നസ് ലോക റെക്കോർഡ് ആണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ. വളരെ വിചിത്രമായ, അതേസമയം എല്ലാവരും ചെയ്യാൻ സാധ്യതയില്ലാത്ത ഒരു കാര്യം ചെയ്താൽ നിങ്ങളെയും ആരും കൊതിക്കുന്ന ആ ലോക റെക്കോർഡിന് ഉടമയാക്കാം.

    ലോകത്തെ ഏറ്റവും ഉയരമുള്ളത്, ഏറ്റവും ഉയരം കുറഞ്ഞത്, പ്രകൃതിദത്തമായി സംഭവിക്കുന്ന വിചിത്രമായ കാര്യങ്ങൾ എന്നിവ ഗിന്നസ് റെക്കോർഡിന് പ്രിയപ്പെട്ടതാണ്. മറ്റുചിലർ ഒട്ടേറെ കഷ്ടപ്പെട്ട് ഗിന്നസിൽ കയറാൻ പറ്റുംവിധമുള്ള കാര്യങ്ങൾ ചെയ്യും. വേഗത്തിൽ ഓടുക, വളരെ ദൂരം ചാടുക തുടങ്ങിയ തുടങ്ങിയ കാര്യങ്ങൾ എല്ലാം അങ്ങനെ സംഭവിച്ചിട്ടുണ്ട്.

    ഒന്ന് ഗൂഗിളിൽ കയറി ഇറങ്ങിയാൽ ഇത്തരം വിചിത്രലോകത്തെ റെക്കോർഡുകളുടെ ഉടമകളെ നിങ്ങൾക്ക് വളരെ വേഗം തന്നെ പരിചയപ്പെടാൻ സാധിച്ചേക്കും. എന്നാൽ ഇപ്പോൾ വാർത്തകളിൽ നിറയുന്ന വ്യക്തി അതൊന്നുമല്ല ചെയ്തത്.



    കട്ടിയുള്ള പുറംതോടുകൂടി ഇരിക്കുന്ന ഒരു തണ്ണിമത്തനിൽ തുള ഇടാൻ എന്തു വേണം എന്ന് ഒന്ന് ആലോചിക്കുക. കത്തിയോ കൂർത്ത മുനയുള്ള വസ്തുക്കളോ അല്ലേ ഇപ്പോൾ മനസ്സിൽ കടന്നുവന്നത്?

    എങ്കിൽ കേട്ടോളൂ കേവലം ഒരു കടലാസ് വിമാനം മതി തണ്ണിമത്തൻ തോട് തുളച്ചു കയറാൻ. മിനിറ്റിൽ ഏറ്റവുമധികം കടലാസ് വിമാനങ്ങൾ തണ്ണിമത്തനിലേക്ക് തുളച്ചുകയറ്റിയ റെക്കോർഡാണ് അദ്ദേഹം നേടിയിരിക്കുന്നത്. നിങ്ങൾ പലപ്പോഴും കുട്ടിക്കാലത്ത് കൂട്ടുകാരുമൊത്ത് കളിച്ച അതേ കടലാസ് വിമാനം കൊണ്ടുതന്നെ.

    ദക്ഷിണ കൊറിയ സ്വദേശിയായ ജംഗക് ലീ എന്ന വ്യക്തിയാണ് ഈ അപൂർവ്വ റെക്കോർഡിന് ഉടമ. റെക്കോർഡ് സൃഷ്‌ടിക്കുന്ന വേളയിൽ അദ്ദേഹത്തിന് ഒപ്പം നിൽക്കുന്നവരെ പോലും അമ്പരപ്പിച്ചു കൊണ്ടാണ് ചാട്ടുളിയുടെ വേഗത്തിൽ, സൂക്ഷ്മതയിൽ, കൃത്യതയോടു കൂടി കടലാസ് വിമാനങ്ങൾ ഇയാൾ തണ്ണിമത്തനിൽ എറിഞ്ഞു കൊള്ളിക്കുന്നത്. ഇതെന്ത് ആയുധം എന്ന് ഒരുപക്ഷേ കണ്ടുനിൽക്കുന്ന ആർക്കും തോന്നിപ്പോകാം.

    വിദഗ്ധനാണെങ്കിലും ഏതാനും ഏറുകൾ ലക്ഷ്യം തെറ്റി വന്നു വീഴുന്നുണ്ട്. ഗിന്നസ് റെക്കോർഡ് ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ എട്ടര ദശലക്ഷം തവണയിലേറെ വ്യൂസ് നേടിക്കഴിഞ്ഞു. രസകരമായ കമന്റുകൾ ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് ഇയാളുടെ പ്രകടനം കാണാൻ സാധിക്കുക.
    Published by:user_57
    First published: