Indian Railway | റമദാന് വ്രതമെടുത്ത യാത്രക്കാരന് ഇഫ്താര്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വേ; കൈയടിച്ച് സോഷ്യല്‍ മീഡിയ
Indian Railway | റമദാന് വ്രതമെടുത്ത യാത്രക്കാരന് ഇഫ്താര്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വേ; കൈയടിച്ച് സോഷ്യല്‍ മീഡിയ
സമൂസയും വടയും പഴങ്ങളും അടങ്ങിയ ഇഫ്താര്‍ ട്രേയാണ് ഷാനവാസിന് ലഭിച്ചത്. ഇത് കണ്ട് അത്ഭുതപ്പെട്ട ഷാനവാസ് ഭക്ഷണത്തിന്റെ ചിത്രം ട്വിറ്ററില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്ലീങ്ങൾപുണ്യമാസമായ റമദാന് (Ramadan) ആചരിക്കുകയാണ്. ഇസ്ലാമിക വിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട മാസമാണിത്. ഏപ്രില്‍ 2ന് ആരംഭിച്ച റമദാന് മെയ് 2ന് ഈദ്-അല്‍-ഫിത്തര്‍ ആഘോഷത്തോടെ അവസാനിക്കും. ആരോഗ്യമുള്ള എല്ലാ മുസ്ലീങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാണ്. വ്രതമെടുക്കുന്നവര്‍ അതിരാവിലെ എഴുന്നേറ്റ് അവരുടെ ആദ്യ ഭക്ഷണമായ സെഹ്രി കഴിക്കുകയും വൈകുന്നേരം ഇഫ്താര്‍ ഭക്ഷണത്തോടെ നോമ്പ് തുറക്കുകയും ചെയ്യും.
റംസാൻ നോമ്പെടുക്കുന്ന യാത്രക്കാരന് ഹൗറ ശതാബ്ദി എക്സ്പ്രസില്‍ (Shatabdi express) ഇഫ്താര്‍ ഭക്ഷണം (Iftar) വിളമ്പിയ വാര്‍ത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഷാനവാസ് അക്തര്‍ എന്ന യാത്രക്കാരനാണ് ട്രെയിനില്‍ നിന്ന് ലഭിച്ച നോമ്പുതുറ ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതോടെ ഇന്ത്യന്‍ റെയില്‍വേ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.
ധന്‍ബാദിൽ നിന്ന് ഹൗറ ശതാബ്ദി എക്സ്പ്രെസിൽ കയറിയ ഉടനെ തനിക്ക് ലഘുഭക്ഷണം കിട്ടിയെന്നും എന്നാല്‍ ചായ അല്‍പ്പം വൈകി മതിയെന്ന് താന്‍ പാന്ട്രിയിലുളള ആളോട് പറയുകയായിരുന്നുവെന്നും ഷാനവാസ് പറയുന്നു. എന്നാല്‍ അയാള്‍ തനിക്ക് നോമ്പാണോ എന്ന് ചോദിച്ചു. അതിന് ഷാനവാസ് തലയാട്ടുകയും ചെയ്തു. അല്‍പ്പസമയത്തിനു ശേഷം മറ്റൊരാള്‍ ഇഫ്താര്‍ ഭക്ഷണവുമായി എത്തുകയായിരുന്നു. സമൂസയും വടയും പഴങ്ങളും അടങ്ങിയ ഇഫ്താര്‍ ട്രേയാണ് ഷാനവാസിന് ലഭിച്ചത്. ഇത് കണ്ട് അത്ഭുതപ്പെട്ട ഷാനവാസ് ഭക്ഷണത്തിന്റെ ചിത്രം ട്വിറ്ററില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. ചിത്രത്തിന് പതിനായിരത്തിലധികം ലൈക്കുകളും നിരവധി പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടാമത്തെ കാര്യമാണ് ഇന്ത്യന്‍ റെയില്‍വേ എന്നാണ് ഒരു ഉപയോക്താവ് കമന്റ് ചെയ്തത്. ഏകാദശിയിലും ഇത് ചെയ്യണമെന്നും നിരവധി ഇന്ത്യക്കാര്‍ 24 മണിക്കൂര്‍ ഉപവാസം അനുഷ്ഠിക്കുന്നുണ്ടെന്നുമാണ് മറ്റൊരു കമന്റ്.
Thank you #IndianRailways for the #Iftar
As soon as I boarded Howrah #Shatabdi at Dhanbad,I got my snacks.I requested the pantry man to bring tea little late as I am fasting.He confirmed by asking, aap roza hai? I nodded in yes. Later someone else came with iftar❤@RailMinIndiapic.twitter.com/yvtbQo57Yb
റമദാന് മാസം എല്ലാ ഇസ്ലാം മതവിശ്വാസികള്‍ക്കും പവിത്രമാണ്. സെഹ്രിയിലും ഇഫ്താറിലുമാണ് റമദാന് വ്രതമനുഷ്ഠിക്കുന്നവര്‍ ഭക്ഷണം കഴിക്കുന്നത്. ചാന്ദ്ര കലണ്ടറിനെ ആശ്രയിച്ചാണ് ഈ വിശുദ്ധ മാസത്തിലെ തിയതികള്‍ കണക്കാക്കുന്നത്. ഇത് ഓരോ വര്‍ഷവും വ്യത്യാസപ്പെട്ടിരിക്കും. ഇസ്ലാമിക കലണ്ടറിലെ ഒമ്പതാം മാസത്തിലാണ് റമദാന് വരുന്നത്.
അറബി പദമായ റമാദ് എന്ന വാക്കില്‍ നിന്നാണ് റമദാന് എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ചില സ്ഥലങ്ങളില്‍ ഇതിനെ റംസാന് എന്നും വിളിക്കാറുണ്ട്. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചത് റമദാന് മാസത്തിലാണ്. ഈ വിശുദ്ധ വെളിപാടിനെ സ്മരിക്കാനാണ് ഇസ്ലാം മതവിശ്വാസികള്‍ വ്രതം അനുഷ്ഠിക്കുന്നത്. ഇസ്ലാം മതവിശ്വാസികള്‍ ശാരീരികവും ആത്മീയവുമായ തലത്തില്‍ ആത്മനിയന്ത്രണം പഠിക്കുന്ന മാസമാണ് റമദാന്. സ്രഷ്ടാവായ അല്ലാഹുവുമായുള്ള ബന്ധം പരിശോധിക്കാനും ആരാധനയിലൂടെ അത് മെച്ചപ്പെടുത്താനും വിശ്വാസികള്‍ക്ക് ആത്മപരിശോധന നടത്താനും കഴിയുന്ന പുണ്യ മാസമാണ് റമദാന്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.