• HOME
 • »
 • NEWS
 • »
 • buzz
 • »
 • സ്വന്തം ഭാര്യ മറ്റൊരാളെ വിവാഹം കഴിക്കുന്ന വീഡിയോ കണ്ടു; യുവാവിന്റെ അന്വേഷണം വെളിപ്പെടുത്തിയത് വലിയൊരു വിവാഹത്തട്ടിപ്പ്

സ്വന്തം ഭാര്യ മറ്റൊരാളെ വിവാഹം കഴിക്കുന്ന വീഡിയോ കണ്ടു; യുവാവിന്റെ അന്വേഷണം വെളിപ്പെടുത്തിയത് വലിയൊരു വിവാഹത്തട്ടിപ്പ്

വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ തനിക്ക് വീട്ടിൽ പോകണമെന്ന് നാന ഭർത്താവിനോട് പറഞ്ഞു. വീട്ടിൽ പോയി ഒരാഴ്ചയ്ക്കു ശേഷം നാന മടങ്ങിയെത്തി. എന്നാൽ, രണ്ടു ദിവസത്തിനു ശേഷം അമ്മയെ സഹായിക്കാൻ വീണ്ടും വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഇ

Wedding scam

Wedding scam

 • News18
 • Last Updated :
 • Share this:
  ബീജിംഗ്: തന്റെ ഇഷ്ടപ്പെട്ട വീഡിയോ ആപ്പ് ബ്രൗസ് ചെയ്യുന്നതിനിടയിലാണ് ആ യുവാവ് ഹൃദയം തകർന്നു പോകുന്ന കാഴ്ച കണ്ടത്. തന്റെ ഭാര്യ താൻ അറിയാതെ അടുത്ത ടൗണിൽ വെച്ച് മറ്റൊരു യുവാവിനെ വിവാഹം കഴിക്കുന്നതിന്റെ വീഡിയോ ആയിരുന്നു അത്. ഇനി സംഭവത്തിലേക്ക് വരാം.

  യിൻ ചെങ് (യഥാർത്ഥ പേരല്ല) അദ്ദേഹത്തിന്റെ നാടായ ബയന്നൂരിൽ വിവാഹപ്രായം കഴിഞ്ഞ ഒരു യുവാവായാണ് പരിഗണിക്കപ്പെട്ടത്. കാരണം പ്രായം 35 ആയി എന്നതു തന്നെ. അതുകൊണ്ടു തന്നെ ഒരു ഭാര്യയെ കണ്ടെത്താൻ വീട്ടുകാർ നിർബന്ധിക്കുന്നത് അത്ഭുതമായി കാണാൻ കഴിയില്ല. എന്നാൽ, ഒരു ഭാര്യയെ കണ്ടെത്തുകയെന്നത് ചൈനയിൽ ഇപ്പോൾ ഒരു എളുപ്പ പണിയല്ല. ഇതിന്റെ ഭാഗമായി ഈ വർഷമാദ്യം ഇദ്ദേഹം ഒരു ഇടനിലക്കാരന്റെ സഹായം തേടുകയും ഇടനിലക്കാരിയായ ലി, നാന എന്ന സ്ത്രീയെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. നാന നേരത്തെ വിവാഹിതയായിരുന്നു.

  എന്നാൽ, അതൊന്നും യിൻ ചെങിന് ഒരു പ്രശ്നമായിരുന്നില്ല. വീഡിയോ കോളിൽ ഒരുപാട് തവണ നാനയുമായി സംസാരിച്ച അദ്ദേഹം നേരിട്ട് കാണാൻ ബയന്നുരിലേക്ക് വരാൻ യുവതിയോട് ആവശ്യപ്പെട്ടു. ഇതിനായി 1000 യുവാനും അയച്ചു കൊടുത്തു. എന്നാൽ, ഒരു വലിയ കെണിയിലേക്ക് ആണ് താൻ വീഴുന്നതെന്ന് ഇയാൾ അറിഞ്ഞില്ല.

  യിൻ ചെങിന്റെ പിതാവ് നാനയുമായി ആദ്യമായി കൂടിക്കാഴ്ച നടത്തിയപ്പോൾ തന്നെ അവളുടെ മാതാപിതാക്കളെ കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. എന്നാൽ, ഇടനിലക്കാരി ഇതിൽ ഇടപ്പെട്ടു. യുവതിയുടെ നാട്ടിൽ ഒരു വലിയ പാലം നിർമാണം നടക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബം തിരക്കാണെന്നും ഇടനിലക്കാരി അറിയിച്ചു. കൂടാതെ, പാലം നിർമിക്കുന്ന കൺസ്ട്രക്ഷൻ കമ്പനി കുടുംബാംഗങ്ങളുടെ എണ്ണം നോക്കിയാണ് നഷ്ടപരിഹാരം നൽകുന്നതെന്നും നിയമപരമായി വിവാഹം കഴിച്ചാൽ നാനയ്ക്ക് കിട്ടേണ്ട നഷ്ടപരിഹാരം ലഭ്യമാകില്ലെന്നും അറിയിച്ചു.  എന്നാൽ, പരമ്പരാഗതമായ വിവാഹം മാത്രം ഇപ്പോൾ നടത്തിയാൽ മതിയെന്നും നഷ്ടപരിഹാരത്തുക ലഭ്യമായതിനു ശേഷം നിയമപരമായി വിവാഹിതരാകാമെന്നും യിൻ ചെങിന്റെ കുടുംബം അറിയിച്ചു. ഇതിനെ തുടർന്ന് ചെങും നാനയും ജനുവരിയിൽ വിവാഹിതരായി. ഒപ്പം, യുവതിക്ക് 148,000 യുവാൻ (ഏകദേശം ഒന്നേമുക്കാൽ ലക്ഷം രൂപ) സ്ത്രീധനമായി ലഭിച്ചു. ഇതു കൂടാതെ, ആഭരണങ്ങളും വിവാഹസമ്മാനങ്ങളും ലഭിച്ചു.

  വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ തനിക്ക് വീട്ടിൽ പോകണമെന്ന് നാന ഭർത്താവിനോട് പറഞ്ഞു. വീട്ടിൽ പോയി ഒരാഴ്ചയ്ക്കു ശേഷം നാന മടങ്ങിയെത്തി. എന്നാൽ, രണ്ടു ദിവസത്തിനു ശേഷം അമ്മയെ സഹായിക്കാൻ വീണ്ടും വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഇങ്ങനെ കാര്യങ്ങൾ മുന്നോട്ടു പോയി. എന്നാൽ, ഇക്കാര്യങ്ങളിലൊന്നും യിൻ ചെങിന് യാതൊരുവിധ സംശയവും തോന്നിയില്ല. ഭാര്യയ്ക്ക് ഗൃഹാതുരത്വം കുറച്ച് കൂടുതലാണെന്നും കുടുംബവുമായി അത്രയേറെ അടുപ്പത്തിലാണെന്നുമാണ് ഇയാൾ കരുതിയത്.

  എന്നാൽ, തന്റെ ഫോൺ കോളുകൾ ഭാര്യ എടുക്കാതെ വന്നതോടെ യിൻ ചെങ് ചെറുതായി സംശയിച്ച് തുടങ്ങി. വീട്ടിൽ ചെലവഴിക്കുന്നതിനേക്കാൾ സമയം നാന ദൂരെയായതും സംശയത്തിന് കാരണമായി. ഏതായാലും ഹൃദയം തകർന്നുപോയ ആ സംഭവം മാർച്ചിൽ ആയിരുന്നു. ചൈനയിൽ ടിക് ടോക്കിന് ബദലായ കുയിഷ എന്ന ആപ്പിൽ വീഡിയോകൾ കാണുന്നതിനിടയിൽ സമീപത്തെ ടൗണിൽ നിന്നുള്ള ഒരു വിവാഹ വീഡിയോ കാണാനിടയായി.

  വിവാഹ വീഡിയയോയിലെ വധുവിന് തന്റെ ഭാര്യയുടെ അതേ മുഖച്ഛായയാണെന്ന് യിൻ ചെങിന് തോന്നി. വീണ്ടും വീണ്ടും ഈ വീഡിയോ കണ്ടതിനു ശേഷം അത് തന്റെ ഭാര്യ തന്നെയാണെന്ന് യിൻ ചെങിന് മനസിലായി. തന്റെ ഫോൺകോളുകൾക്ക് ഭാര്യ മറുപടി നൽകാത്തിനെ തുടർന്ന് ഭാര്യയെ വിവാഹം കഴിച്ച ആളെ ചെന്ന് കണ്ട് കാര്യം പറയാൻ സമീപത്തെ ടൗണിലേക്ക് യിൻ പോയി. ഇയാളെ കണ്ടെത്തുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തതിനു ശേഷം വീഡിയോയിൽ ഉള്ളതെന്ന് നാനയാണെന്ന് ഇയാൾക്ക് വ്യക്തമായി. തുടർന്ന് യിൻ പൊലീസിനെ ബന്ധപ്പെടുകയും ചെയ്തു.

  തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാനയും ലിയും വലിയൊരു നെറ്റ് വർക്കിന്റെ ഭാഗമാണെന്ന് കണ്ടെത്തി. വിവാഹം കഴിക്കാൻ വധുവിനെ അന്വേഷിക്കുന്ന പുരുഷൻമാരെ തട്ടിപ്പിനിരയാക്കുകയാണ് ഇവർ ചെയ്യുന്നത്. ഇരകളാക്കാൻ ഉദ്ദേശിക്കുന്ന പുരുഷൻമാരുമായി പരമ്പരാഗത രീതിയിലുള്ള വിവാഹം മാത്രമാണ് ഇവർ നടത്തുന്നത്. നിയമപരമായ രജിസ്ട്രേഷൻ പിന്നീട് നടത്താമെന്ന് പറഞ്ഞ് മാറ്റി വെയ്ക്കുകയാണ് ചെയ്യുക. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതുവരെ 19 വ്യാജ വിവാഹങ്ങളാണ് ഈ സംഘം നടത്തിയത്. ഏകദേശം, 23 ലക്ഷത്തിന് അടുത്ത് രൂപയുടെ തട്ടിപ്പ് ഇവർ നടത്തിയിട്ടുണ്ട്.
  Published by:Joys Joy
  First published: