നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സംഗീതക്ലാസിലെ ഫീസടയ്ക്കാൻ തെരുവിൽ 'ജബ് കോയി ബാത്ത്' പാടിയ യുവാവിന് പ്രശംസയുമായി ഹൃത്വിക് റോഷൻ

  സംഗീതക്ലാസിലെ ഫീസടയ്ക്കാൻ തെരുവിൽ 'ജബ് കോയി ബാത്ത്' പാടിയ യുവാവിന് പ്രശംസയുമായി ഹൃത്വിക് റോഷൻ

  കുനാൽ കപൂറും ഋത്വിക് റോഷനും അടക്കം നിരവധി പ്രമുഖരാണ് അദ്ദേഹത്തെ പുകഴ്ത്തിയത്

  • Share this:
   തെരുവിലെ ഒരു സ്വതന്ത്ര സംഗീതജ്ഞനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സംഗീത ക്‌ളാസിലെ ഫീസ് അടയ്ക്കാൻ തെരുവിൽ 'ജബ് കോയി ബാത്ത്' പാടിയ ഈ യുവാവിന് പ്രശംസയുമായി എത്തിയത് ബോളിവുഡ് നടൻമാരായ ഹൃതിക് റോഷനും കുനാൽ കപൂറും ഉൾപ്പെടെയുള്ളവരാണ്.

   ട്വിറ്ററിൽ പങ്കുവെയ്ക്കപ്പെട്ട വീഡിയോയിൽ പ്രസ്തുത കലാകാരൻ ഹിന്ദി ഗാനമായ 'ജബ് കോയി ബാത് ബിഗാദ് ജായേ' എന്ന ഗാനം ആലപിക്കുന്നതും ഗിറ്റാർ വായിക്കുന്നതും കാണാം. കലാകാരൻ തെരുവിൽ ഇരുന്ന് മനോഹരമായി ഗാനം ആലപിക്കുമ്പോൾ ഒരു കൂട്ടം ആളുകൾ അദ്ദേഹത്തിന് ചുറ്റുമിരുന്ന് ഗാനം ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം. കൂടാതെ പാടുന്നതിന് അരികിലായി തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലും ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളായ പേടിഎം, ഗൂഗിൾ പേ, ഫോൺ പേ എന്നിവയിലെ തന്റെ അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടുത്തിയ സൈൻബോർഡും അദ്ദേഹം പ്രദർശിപ്പിച്ചിട്ടുണ്ട്. ഓൺലൈൻ പേയ്‌മെന്റിന് വേണ്ടിയുള്ള ക്യൂ ആർ കോഡും നൽകിയിട്ടുള്ള ആ ബോർഡിൽ 'നിങ്ങളുടെ സംഭവനയ്ക്ക് നന്ദി. ഇത് കൊണ്ട് ഞാൻ സംഗീത ക്ലാസിലെ ഫീസടയ്ക്കും' എന്ന് എഴുതിയിട്ടുമുണ്ട്.

   സംഗീത ക്ലാസ് മുടങ്ങാതിരിക്കാൻ തെരുവിൽ പ്രകടനം നടത്തുന്ന ഈ കലാകാരനെ ട്വിറ്റർ ഉപയോക്താക്കൾ ഒന്നടങ്കം പ്രശംസിക്കുന്നു. അദ്ദേഹത്തിന് പാടാനായി ഒരു വേദി നൽകണമെന്നും സംഗീതത്തിൽ കരിയർ സൃഷ്ടിക്കുന്നതിനായി മുംബൈയിലേക്ക് വിളിക്കണമെന്നുമൊക്കെ പലരും കമന്റുകളിലൂടെ ആവശ്യപ്പെടുന്നുണ്ട്. സംഗീത ക്ലാസിന് വേണ്ടിയുള്ള പണം ശേഖരിക്കുന്നതിന് യുപിഐ എന്ന നൂതന വിദ്യയെ ഫലപ്രദമായി ഉപയോഗിച്ചതിൽ പലരും അവനെ അഭിനന്ദിച്ചു.

   കുനാൽ കപൂറും ഋത്വിക് റോഷനും അടക്കം നിരവധി പ്രമുഖരാണ് അദ്ദേഹത്തെ പുകഴ്ത്തിയത്.

   "മിടുക്കൻ! നിങ്ങൾ എവിടെയാണെങ്കിലും വളരെ പ്രതിഭാശാലിയായ ഈ സംഗീതജ്ഞനെ നിങ്ങൾക്ക് പിന്തുണയ്ക്കാനാകും. യുപിഐയുടെയും സാങ്കേതികവിദ്യയുടെയും ശക്തി.", വീഡിയോ പങ്കുവെച്ചുകൊണ്ട്, കുനാൽ ട്വീറ്റ് ചെയ്തു. " വൗ. ഇത് എത്ര രസകരമാണ് !!" എന്ന അടിക്കുറിപ്പോടെ ഹൃത്വിക് റോഷൻ കുനാലിന്റെ ട്വീറ്റ് പങ്കുവെച്ചു.

   ഇൻസ്റ്റഗ്രാമിൽ ഈ കലാകാരന് ഏകദേശം 3,000-ത്തോളം ഫോളോവേഴ്സ് ഉണ്ട്. "തെരുവു കലാകാരൻ (ബസ്ക്കർ)" എന്നും "ഗായകൻ, ഗാനരചയിതാവ്, ഗിറ്റാറിസ്റ്റ്" എന്നുമാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ബയോവിൽ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. അവന്റെ പേയ്മെന്റ് വിവരങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്വയം സന്നദ്ധമായ സംഭാവനകൾക്കായി തെരുവിലും മറ്റ് പൊതു സ്ഥലങ്ങളിലും സംഗീതപ്രകടനം നടത്തുന്നതിനെയാണ് ബസ്കിംഗ് എന്ന് പറയുന്നത്.

   ലോകമെമ്പാടുമുള്ള നിരവധി സംഗീതജ്ഞർ, ഗായകർ, സൗണ്ട് എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർക്ക് തൊഴിൽ നഷ്ടപ്പെട്ട വർഷമായിരുന്നു 2020. ചിലർ വാടക നൽകാനും ഭക്ഷണം കണ്ടെത്താനും വരെ പ്രയാസമനുഭവിച്ചു. എന്നിരുന്നാലും, സംഗീതത്തിന് ഇരുട്ടിലൂടെയും പുതിയ വഴി കണ്ടെത്താൻ കഴിയുമെന്ന് തെളിയിച്ച വർഷം കൂടിയായിരുന്നു 2020. ഇന്ത്യയിലും, ഈ പ്രതിസന്ധി സ്വതന്ത്ര സംഗീത വ്യവസായത്തെ മുന്നോട്ട് നയിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
   Published by:Karthika M
   First published:
   )}