കൊറോണ വൈറസ് ആഗോള വ്യാപനത്തിനു ശേഷം, പല സർക്കാരുകളും ലോക്ക്ഡൗണുകളും അത് ലംഘിക്കുന്നവർക്ക് പിഴയും ചുമത്താൻ ആരംഭിച്ചിരുന്നു.
നിരവധി രാജ്യങ്ങൾ കർഫ്യൂ, ഗാർഹിക ലോക്ക്ഡൗൺ, കനത്ത പിഴ എന്നിവ ചുമത്തുന്നുണ്ട്. 14 ദിവസത്തെ കോവിഡ് ക്വറന്റീനിൽ നിന്ന് കേവലം സെക്കൻഡുകൾ മാറിനിന്ന നിർഭാഗ്യവാനായ ഒരു തൊഴിലാളിക്ക് തായ്‌വാനിൽ നൽകേണ്ടി വന്നത് അക്ഷരാർത്ഥത്തിൽ വലിയ വില തന്നെയാണ്.
ഒരു ഫിലിപ്പിനോ തൊഴിലാളി എട്ടു സെക്കന്റ് നേരം തായ്‌വാനിൽ ക്വറന്റീൻ ലംഘിച്ചതിന് 100,000 തായ്വാനീസ് ഡോളർ (ഏകദേശം 2,61,036 രൂപ) പിഴ ചുമത്തുകയായിരുന്നു.
ഇയാളെ ഒരു ഹോട്ടലിൽ ക്വറന്റീനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇത്രയും വലിയ പിഴ ഈടാക്കാൻ വേണ്ടി ഇദ്ദേഹം ചെയ്ത ലംഘനം ഇത്രേയുള്ളൂ; മുറിക്കു വെളിയിലിറങ്ങി ഏതാനും സെക്കൻഡുകൾ ഹോട്ടലിന്റെ വഴിത്താരയിൽ നിന്ന്. സംഭവം സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞതും വിനയായി.
അടുത്ത മുറിയിൽ ക്വറന്റീനിലായിരുന്ന സുഹൃത്തിന് ഒരു വസ്തു കൈമാറാൻ വേണ്ടിയാണ് ഇയാൾ പുറത്തിറങ്ങിയത്. സാമൂഹിക അകലം പാലിച്ച് ഒരു മേശയുടെ മുകളിലാണ് കൈമാറ്റം ചെയ്യേണ്ട വസ്തു കൊണ്ട് വച്ചത്. ഇതാണ് പിഴയിലേക്ക് നയിച്ചത്.
രണ്ടാമനും പിഴയടക്കേണ്ടി വരുമോ എന്ന കാര്യം വ്യക്തമല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.