HOME » NEWS » Buzz » MAN STEALING SANITISER FROM ATM COUNTER FOUND FROM CCTV VISUALS MM

എടിഎം കൗണ്ടറിൽ നിന്ന് സാനിറ്റൈസർ മോഷ്ടിച്ച് യുവാവ്; സിസിടിവി ദൃശ്യങ്ങൾ വൈറൽ

സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിരവധി പേരാണ് വീഡിയോയ്‌ക്കെതിരെ രംഗത്തെത്തിയത്

News18 Malayalam | news18-malayalam
Updated: May 3, 2021, 11:40 AM IST
എടിഎം കൗണ്ടറിൽ നിന്ന് സാനിറ്റൈസർ മോഷ്ടിച്ച് യുവാവ്; സിസിടിവി ദൃശ്യങ്ങൾ വൈറൽ
(വീഡിയോ ദൃശ്യം)
  • Share this:
ഇന്ത്യൻ പോലീസ് സർവ്വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനായ ദിപാൻശു കബ്ര ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചൂടൻ ചർച്ച. എടിഎം കയോസ്കിൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ പണമിടപാകുകൾ കഴിഞ്ഞതിന് ശേഷം കൈകൾ അണുവിമുക്തമാക്കാൻ വേണ്ടി സൂക്ഷിച്ച സാനിറ്റൈസർ മോഷ്ടിക്കുന്ന യുവാവിന്റെ വീഡിയോയാണ് അദ്ദേഹം ഷെയർ ചെയ്തത്. കോവിഡ് അതിശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്രയും നിരുത്തരവാദിത്തപരമായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ പെരുമാറ്റം കണ്ട് കലിയടക്കാനാവാത്ത നിലയിലാണ് നെറ്റിസൺസ്.

സുരക്ഷാ ക്യാമറയിൽ പതിഞ്ഞ ഈ വീഡിയോയിൽ എടിഎമ്മിൽ നിന്ന് പണമിടപാട് നടത്തി തിരിച്ചു പോകുമ്പോൾ മെഷീനിനടുത്ത് വെച്ച സാനിറ്റൈസർ തന്റെ ബാഗിലെടുത്തിടുന്ന ദൃശ്യങ്ങളാണ് പോലീസ് ഉദ്യോഗസ്ഥൻ പങ്കുവെച്ച ക്ലിപ്പിൽ കാണിക്കുന്നത്. ഉടൻ തന്നെ അദ്ദേഹം സ്ഥലം വിടുന്നുമുണ്ട്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സുരക്ഷാ ക്യമറയിൽ പതിഞ്ഞിട്ടുണ്ട്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റുപിടിക്കുകയായിരുന്നു.

“#HumNahiSudhrenge (നമ്മൾ ഒരിക്കലും നന്നാവില്ല)” എന്ന ഹാഷ്ടാഗോടെയാണ് കബ്ര ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. നിയന്ത്രിക്കാനൊക്കാത്ത മോഷണാഭിരുചിയുള്ളയാളാണ് കുറ്റവാളിയെന്നും അദ്ദേഹം അടിക്കുറിപ്പായി കൂട്ടിച്ചേർത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ട് കുപിതരായ നിരവധി പേരാണ് ട്വിറ്ററിൽ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നത്. ഇദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. കോവിഡുകാലത്തും വളരെ നിരുത്തവാദിത്തപരമായി പെരുമാറുന്ന ഇത്തരം ആളുകൾ രോഗവ്യാപനത്തിന് കാരണമാകും.



ഈയടുത്ത് ബാലിയിലെ സൂപ്പർമാർക്കറ്റിൽ മാസ്ക് ധരിക്കുന്നതിന് പകരം മുഖത്ത് മാസ്കിന്റെ ചിത്രം പെയിന്റ് ചെയ്ത് പോയ രണ്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ പാസ്പോർട്ട് അധികൃതർ പിടിച്ചെടുത്തിരുന്നു. തങ്ങളുടെ ഫോളോവേഴ്‌സിന് വേണ്ടി വിനോദത്തിനായി വീഡിയോ ഷൂട്ട് ചെയ്യാനാണ് പെയിന്റ് ചെയ്ത മുഖവുമായി സൂപ്പർമാർക്കറ്റിലേക്ക് പോയതെന്നാണ് ഇരുവരും പറഞ്ഞിരുന്നത്.

എന്നാൽ, കോവിഡ് 19 നിയന്ത്രണങ്ങളെ മാനിക്കാത ചെയ്ത ഈ പ്രവൃത്തിയെതുടർന്ന് അധികൃതർ ഇരുവരെയും സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്ന് സൂചന സൽകിയരുന്നു. വൈറലായി മാറിയ വീഡിയോയിൽ ജോഷ്പാലർ ലിൻ, ലിയാസെ എന്നിവർ ചേർന്ന് സൂപ്പർ മാർക്കറ്റിലേക്ക് പോകുന്നത് കാണാം.

സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിരവധി പേരാണ് വീഡിയോയ്‌ക്കെതിരെ രംഗത്തെത്തിയത്. തീർത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ് അവർ ചെയ്തതെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. അതിനെ തുടർന്നാണ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ബാലി അധികൃതർ ഇരുവരെയും തിരിച്ചയയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്.

ലിൻ തായ്‌വാൻ സ്വദേശിയും സെ റഷ്യക്കാരിയുമാണ്. ഇരുവരുടെയും പാസ്പോർട്ട് ഇതിനകം അധികൃതർ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയിൽ ഇരുവരും ചേർന്ന് തങ്ങളുടെ പ്രവൃത്തിയുടെ പേരിൽ ഔപചാരികമായി അറ്റോർണിയുടെ സാന്നിധ്യത്തിൽ മാപ്പ് പറയുന്നുണ്ട്.

Keywords: atm, atm kiosk, sanitiser, sanitiser theft, viral video, കോവിഡ്, സാനിറ്റൈസർ, എടിഎം, എടിഎം കൗണ്ടർ, സാനിറ്റൈസർ മോഷണം
Published by: user_57
First published: May 3, 2021, 11:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories