• HOME
  • »
  • NEWS
  • »
  • buzz
  • »
  • Double-decker Bus | മദ്യപിച്ച് ലക്കുകെട്ട് ഡബിൾ ഡെക്കർ ബസ് മോഷ്ടിച്ച് പട്ടാളക്കാരൻ; മൂന്നു മൈൽ ഓടിച്ച് ഉപേക്ഷിച്ചു

Double-decker Bus | മദ്യപിച്ച് ലക്കുകെട്ട് ഡബിൾ ഡെക്കർ ബസ് മോഷ്ടിച്ച് പട്ടാളക്കാരൻ; മൂന്നു മൈൽ ഓടിച്ച് ഉപേക്ഷിച്ചു

ബസ് സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ഡോർ തുറന്ന് മുകളിലത്തെ ഡെക്കിലെത്തി, ഒരു സീറ്റിൽ കിടന്ന് ഉറങ്ങിപ്പോകുകയും ചെയ്തു

  • Share this:
    മദ്യപിച്ച് ലക്കുകെട്ട് ഡബിൾ ഡെക്കർ ബസ് (double decker bus) മോഷ്ടിച്ച് യുകെ സ്വദേശിയായ മധ്യവയസ്കൻ. പട്ടാളക്കാരൻ കൂടിയായ ഇയാൾ മോഷ്ടിച്ച ബസ് മൂന്നു മൈലോളം ഓടിച്ച് ഉപേക്ഷിക്കുകയായിരുന്നു. 52 കാരനായ സ്റ്റീഫൻ മക് കാർട്ടൻ (Stephen McCartan) ആണ് ബസ് മോഷ്ടിച്ചത്. സുഹൃത്തുമൊപ്പമാണ് ഇയാൾ മദ്യപിച്ചത്. അതിനു ശേഷം ഇരുവരും സ്വന്തം താമസ സ്ഥലങ്ങളിലേക്ക് മടങ്ങി.

    മദ്യലഹരിയിലായിരുന്ന സ്റ്റീഫൻ ഡോർസെറ്റിലെ പൂൾ ബസ് സ്റ്റേഷനിൽ എത്തുകയും നീലയും ചുവപ്പും നിറത്തിലുള്ള ഡബിൾ ഡെക്കർ ബസ് കാണുകയും ചെയ്തു. ബസ് സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ഡോർ തുറന്ന് മുകളിലത്തെ ഡെക്കിലെത്തി, ഒരു സീറ്റിൽ കിടന്ന് ഉറങ്ങിപ്പോകുകയും ചെയ്തു.

    ഒരു മണിക്കൂറിനു ശേഷമാണ് സ്റ്റീഫൻ ഉറക്കം ഉണർന്നത്. പടികൾ ഇറങ്ങി ഡ്രൈവർ സീറ്റിലെത്തിയ ഇയാൾ എങ്ങനെയോ ബസ് സ്റ്റാർട്ട് ചെയ്തു. പാർക്കിംഗ് ഏരിയയിൽ നിന്ന് പുറത്തിറങ്ങാൻ ബസ് പിന്നിലേക്ക് മാറ്റുന്നതിനിടെ റെയിലിംഗിലേക്കും മറ്റൊരു കാറിലേക്കും ഇടിച്ചു. പിന്നീട് സ്റ്റിയറിംഗ് വീലിൽ മുറുകെപ്പിടിച്ച് ഹാംവർത്തി ഗ്രാമത്തിലുള്ള സ്വന്തം വീട് ലക്ഷ്യമാക്കി മൂന്ന് മൈൽ ദൂരം ബസ് ഓടിച്ചു.

    ആ രാത്രിയിലെ സംഭവങ്ങളും താൻ എങ്ങനെ വീട്ടിലെത്തി എന്നതിനെക്കുറിച്ചും തനിക്ക് ഓർമയില്ലെന്ന് മുൻ റോയൽ എഞ്ചിനീയർ കൂടിയായ സ്റ്റീഫൻ മക് കാർട്ടൻ പറയുന്നു.

    കഴിഞ്ഞ വർഷം ഡിസംബർ 27 ന് പുലർച്ചെയാണ് സംഭവം നടന്നത്. സ്റ്റീഫൻ മക് കാർട്ടൻ ചെയ്ത കുറ്റം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർ ഷാമി ദുഗ്ഗൽ കോടതിയെ അറിയിച്ചു. യാത്രയ്ക്ക് ശേഷം സ്റ്റീഫൻ ബസ് ഉപേക്ഷിച്ച് എഞ്ചിൻ ഓൺ ആക്കിയാണ് വെച്ചിരുന്നതെന്നും ദുഗ്ഗൽ പറയുന്നു. റെയിലിംഗിൽ ഇടിച്ച് ബസ് കേടുവരുത്തിയതായും പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിനും കേടുപാടുകൾ സംഭവിച്ചതായും അവർ കോടതിയെ അറിയിച്ചു. ബസിന്റെയും റെയിലിംഗുകളുടെയും നാശനഷ്ടം ഏകദേശം 4,646 ഡോളർ ആണ്. കേടായ ഫിയറ്റ് കാറിന്റെ ഇൻഷുറൻസ് ക്ലെയിം മൂല്യം 1,640 ഡോളർ (ഏകദേശം 1.5 ലക്ഷം രൂപ) ആണ്.



    അതേസമയം, സ്റ്റീഫൻ ഉറക്ക ​ഗുളികയായിരുന്ന Xanax കഴിച്ചിരുന്നെന്ന് ഇയാളെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായ ഇവാ റസ്സൽ പറഞ്ഞു. ആ രാത്രിയിൽ സംഭവിച്ചതൊന്നും സ്റ്റീഫന് ഓർമയില്ലെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് താനാണെന്ന് സമ്മതിച്ചിട്ടുണ്ട്.

    ഉത്കണ്ഠയും വിഷാദവും അകറ്റാനായി സ്റ്റീഫൻ മക് കാർട്ടൻ ഗുളിക കഴിച്ചിരുന്നെന്നും അഭിഭാഷക കോടതിയെ അറിയിച്ചു. ‍സ്റ്റീഫന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (post-traumatic stress disorder (PTSD) ) ബാധിച്ചിരിക്കാമെന്നും ഒരു പ്രൊബേഷൻ ഓഫീസർ പറഞ്ഞു.

    നിയമവിരുദ്ധമായാണ് താൻ ബസ് ഓടിച്ചതെന്ന് സ്റ്റീഫൻ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സംഭവത്തിൽ ഇയാൾക്ക് അങ്ങേയറ്റം പശ്ചാത്താപം ഉണ്ടെന്നും അസ്വസ്ഥനാണെന്നും കോടതി പറഞ്ഞു. നിയമം അനുസരിക്കാൻ കഴിയുമെന്ന് തെളിയിക്കാൻ ആറ് മാസത്തെ സമയം സ്റ്റീഫന് അനുവദിച്ചിട്ടുണ്ട്. ഇത് തെളിയിച്ചില്ലെങ്കിൽ ചെയ്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും.
    Published by:user_57
    First published: