• HOME
  • »
  • NEWS
  • »
  • buzz
  • »
  • Monkey | കുട്ടിക്കുരങ്ങന്മാ‍‍ർക്ക് വെള്ളം നൽകാൻ ക്യാബ് നിർത്തി ഇറങ്ങി; കയ്യടി നേടി ഡ്രൈവർ; ഹൃദയം തൊടും കഥ

Monkey | കുട്ടിക്കുരങ്ങന്മാ‍‍ർക്ക് വെള്ളം നൽകാൻ ക്യാബ് നിർത്തി ഇറങ്ങി; കയ്യടി നേടി ഡ്രൈവർ; ഹൃദയം തൊടും കഥ

ക്യാമറയ്ക്ക് മുന്നിൽ പുറം തിരിഞ്ഞ് നിന്ന് കുരങ്ങന്മാർക്ക് വെള്ളം കൊടുക്കുന്ന മനോജിന്റെ ചിത്രമാണ് ഓംകാർ പങ്കുവച്ചിരിക്കുന്നത്.

  • Last Updated :
  • Share this:
    പ്രയാഗ്‌രാജിലേക്കുള്ള യാത്രയ്ക്കിടെ കുരങ്ങന്മാർക്ക് (Monkeys) വെള്ളം (Water) നൽകാനായി ക്യാബ് നിർത്തി ഇറങ്ങിയ ഡ്രൈവറുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു ട്വിറ്റർ (Twitter) ഉപയോക്താവാണ് തന്നെ പ്രയാഗ്‌രാജിലേക്ക് കൊണ്ടുപോയ ഡ്രൈവറെക്കുറിച്ച് ഹൃദയസ്പർശിയായ കഥ പങ്കിട്ടത്. ഓംകാർ ഖണ്ഡേക്കർ എന്ന ട്വിറ്റർ ഉപയോക്താവാണ് കുട്ടിക്കുരങ്ങന്മാർക്ക് ദാഹം ജലം നൽകാനായി വണ്ടി നിർത്തി ഇറങ്ങിയ മനോജ് എന്ന ക്യാബ് ഡ്രൈവറുടെ കഥ ട്വീറ്റ് ചെയ്തത്.

    ക്യാമറയ്ക്ക് മുന്നിൽ പുറം തിരിഞ്ഞ് നിന്ന് കുരങ്ങന്മാർക്ക് വെള്ളം കൊടുക്കുന്ന മനോജിന്റെ ചിത്രമാണ് ഓംകാർ പങ്കുവച്ചിരിക്കുന്നത്. "അലഹബാദിലേക്കുള്ള യാത്രാമധ്യേയാണ് ഒരു കുന്നിൻപ്രദേശത്ത് വച്ച് മനോജ് ഞങ്ങൾ സഞ്ചരിച്ചിരുന്ന ക്യാബ് നിർത്തിയത്. പിന്നീട് അദ്ദേഹം കാറിൽ നിന്ന് ഒരു വാട്ടർ ക്യാൻ എടുത്ത് കുറച്ച് വെള്ളം റോഡിലേക്ക് ഒഴിച്ചു. "ഇവിടെ പരിസരത്തൊന്നും വെള്ളമില്ല, കുരങ്ങുകൾക്ക് ദാഹിക്കുന്നുണ്ടാകും" മനോജ് പറഞ്ഞതായി ഓംകാർ ട്വിറ്ററിൽ കുറിച്ചു. കുറിപ്പിനൊപ്പം പങ്കുവച്ച ഫോട്ടോയിൽ റോഡിൽ ഒഴിച്ച വെള്ളം കുരങ്ങുകൾ കുടിക്കുന്നതും കാണാം.

    അടുത്തിടെ, സമാനമായ മറ്റൊരു വീഡിയോയും വൈറലായിരുന്നു. ഈ വീഡിയോയിൽ ഒരു വയോധികൻ വേനൽച്ചൂടിൽ വലയുന്ന പക്ഷികൾക്ക് ഹോസ് ഉപയോഗിച്ച് കൃത്രിമ മഴ നൽകുന്നതാണ് കാണുന്നത്. വീഡിയോ പങ്കിട്ട ഐഎഎസ് ഓഫീസർ “പക്ഷികളും ചൂടിൽ നിന്ന് ആശ്വാസം നേടാൻ ആഗ്രഹിക്കുന്നു” എന്നാണ് ക്ലിപ്പിന് അടിക്കുറിപ്പ് നൽകിയത്. വീഡിയോ ഇതിനകം ഒരു ലക്ഷത്തിലധികം വ്യൂസ് നേടി. ഒരു കൂട്ടം പ്രാവുകൾ ഹോസിൽ നിന്നുള്ള ഈ മഴ ആസ്വദിക്കുന്നതും കാണാം.

    ദാഹിച്ചുവലഞ്ഞ കുരങ്ങന് വെള്ളം കൊടുക്കുന്ന ട്രാഫിക് പൊലീസുകാരന്റെ വാർത്തയും അടുത്തിടെ കൈയ്യടി നേടിയിരുന്നു. സംഭവത്തിന്റെ വീഡിയോ (Viral Video) സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മഹാരാഷ്ട്രയിലെ മാൽസേജ് ​ഘാട്ടിലാണ് സംഭവം. ഐഎഎസ് ഉദ്യോ​ഗസ്ഥനായ സുശാന്ത് നന്ദ ഐപിഎസ് ആണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സഞ്ജയ് ​ഗൂഡ് എന്ന പൊലീസ് ഉദ്യോ​ഗസ്ഥനെയാണ് വീഡിയോയിൽ കാണുന്നത്. ഇദ്ദേഹം സാവധാനം കുരങ്ങന് അടുത്തേക്ക് കുപ്പിയെത്തിച്ച് വെള്ളം കുടിക്കാൻ അനുവദിക്കുന്നത് വീഡിയോയിൽ കാണാം.

    വേനൽക്കാലം പക്ഷികളെയും മൃഗങ്ങളെയും ഏറെ ബാധിക്കാറുണ്ട്. ഈ മാസം പല സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം അനുഭവപ്പെട്ടിരുന്നു. ഏപ്രിൽ 17-19 തീയതികളിൽ രാജസ്ഥാനിലും ഏപ്രിൽ 17-18 തീയതികളിൽ പഞ്ചാബ്, ഹരിയാന-ചണ്ഡീഗഡ്-ഡൽഹി എന്നിവിടങ്ങളിലെ ചില ഒറ്റപ്പെട്ട സ്ഥലങ്ങളിലും കടുത്ത ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചിരുന്നു.

    Corpse Flower | ഏഴ് വർഷത്തിന് ശേഷം ശവപുഷ്പം വിരിഞ്ഞു; യുഎസിലെ സ‍ർവകലാശാലയിൽ സന്ദർശകരുടെ തിരക്ക്

    ഇന്ത്യയുടെ 122 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാർച്ചായിരുന്നു കഴിഞ്ഞ മാസം കടന്നു പോയതെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. എക്കാലത്തെയും ശരാശരി കൂടിയ താപനില എന്ന റെക്കോർഡാണ് കഴിഞ്ഞ മാർച്ചിൽ മറികടന്നത്.
    Published by:Jayashankar Av
    First published: