ഇന്റർഫേസ് /വാർത്ത /Buzz / അമ്മയുടെ മരണം തളർത്തി; 1.3 കോടിയുടെ BMW കാർ നദിയിൽ താഴ്ത്തി യുവാവ്

അമ്മയുടെ മരണം തളർത്തി; 1.3 കോടിയുടെ BMW കാർ നദിയിൽ താഴ്ത്തി യുവാവ്

നദിയിൽ മുങ്ങിയ കാർ

നദിയിൽ മുങ്ങിയ കാർ

നാട്ടുകാരും മത്സ്യത്തൊഴിലാളികളും പോലീസിനെ വിവരമറിയിക്കുകയായിരുന്നു

  • Share this:

അമ്മയുടെ വിയോഗത്തിൽ ദുഃഖിതനായ യുവാവ് തന്റെ ആഡംബര BMW കാർ കർണാടകയിലെ ശ്രീരംഗപട്ടണത്തിലെ കാവേരി നദിയിൽ ഓടിച്ചു കയറ്റി. ബെംഗളൂരുവിലെ വീട്ടിലേക്ക് മടങ്ങും മുൻപായിരുന്നു ഇത്. വെള്ളിയാഴ്‌ച ഗ്രാമവാസികളും മത്സ്യത്തൊഴിലാളികളും നദിയുടെ നടുവിൽ ഒരു കടും ചുവപ്പ് കാർ കാണുകയും അപകടമുണ്ടായതായി സംശയിച്ച് പോലീസിൽ അറിയിക്കുകയും ചെയ്തു. സംഭവം പ്രദേശത്ത് പരിഭ്രാന്തി പരത്തി. കാറിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ, സാധ്യമായ രക്ഷാപ്രവർത്തനത്തിനായി നദിയിലേക്ക് ഇറങ്ങാൻ എമർജൻസി ഉദ്യോഗസ്ഥരെ പോലീസ് ഉടൻ വിളിച്ചുവരുത്തിയെങ്കിലും കാർ ശൂന്യമാണെന്ന് കണ്ടെത്തി.

ബിഎംഡബ്ല്യു X6 കാറിന് ഇന്ത്യയിൽ ഏകദേശം 1.3 കോടി രൂപ വിലവരും. ഈ കാർ നദിയിൽ നിന്ന് വലിച്ചെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിൽ താമസിക്കുന്ന ഒരാളുടേതാണ് കാർ എന്ന് രജിസ്ട്രേഷൻ വിശദാംശങ്ങളിൽ നിന്ന് മനസ്സിലായി.

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കാറിന്റെ ഉടമയെ ചോദ്യം ചെയ്യുന്നതിനായി ശ്രീരംഗപട്ടണത്തിലേക്ക് കൊണ്ടുവന്നപ്പോൾ പോലീസിനോട് പരസ്പര ബന്ധമില്ലാത്ത മറുപടിയാണ് ഇയാൾ നൽകിയത്. ബംഗളൂരുവിൽ നിന്ന് ആരോ തന്നെ പിന്തുടരുന്നുണ്ടെന്നും കൊല്ലാൻ ശ്രമിക്കുകയാണെന്നും ഇത് കാർ വെള്ളത്തിനടിയിൽ ഒളിപ്പിക്കാൻ നിർബന്ധിതനാക്കിയെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

ഇയാളിൽ നിന്ന് കൃത്യമായ ഉത്തരം ലഭിക്കാത്തതിനെത്തുടർന്ന്, പോലീസ് ഇയാളുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടപ്പോൾ, ഒരു മാസം മുമ്പ് അമ്മയുടെ മരണശേഷം ഇയാൾ വിഷാദരോഗത്തിലേക്ക് വഴുതി വീണതായി അറിയിച്ചു. സങ്കടം സഹിച്ച് ബംഗളൂരുവിലെ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് കാർ നദിയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

ഇയാളുടെ മാനസികാരോഗ്യം കണക്കിലെടുത്ത്, ഒരു കുറ്റവും ചുമത്താതെ പോലീസ് വിട്ടയച്ചു. സംഭവത്തെ തുടർന്ന് അദ്ദേഹത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) പ്രവേശിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം യുവാവിനെ വീട്ടിലേക്ക് മടങ്ങാൻ അനുവദിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് വീട്ടുകാർ ചേർന്ന് കാർ ബെംഗളൂരുവിലേക്ക് എത്തിച്ചു.

Summary: A man has reportedly drove his 1.3 crore worth BMW car after staying depressed over the demise of his mom. The incident is reported from Bengaluru where the man drove the car into Cauvery river. Seeing the submerged vehicle, local residents informed the police. However, it was found empty. The owner was traced back in a Bengaluru township from the ownership details. He was incoherent to the questions raised by police

First published:

Tags: BMW