മിഷിഗൺ: അശ്ലീലചിത്രശേഖരം നശിപ്പിച്ചതിന് മാതാപിതാക്കൾക്കെതിരെ കേസ് നൽകി യുവാവ്. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. മിഷിഗണിൽനിന്ന് ഇന്ത്യാനയിലേക്ക് താമസം മാറിയ യുവാവാണ് 70 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച മാതാപിതാക്കൾക്കെതിരെ കേസ് നൽകിയത്. തന്‍റെ കൈവശമുണ്ടായിരുന്ന 12 പെട്ടിയോളം വരുന്ന അശ്ലീലചിത്രശേഖരം നശിപ്പിച്ചതിനാണ് പരാതിയെന്ന് ഫോക്സ് 17 റിപ്പോർട്ട് ചെയ്യുന്നു.
വീട്ടിലെ പ്രശ്നത്തെ തുടർന്ന് 2017 ഓഗസ്റ്റിലാണ് യുവാവ് ഇന്ത്യാനയിലേക്ക് താമസം മാറുന്നത്. എന്നാൽ ഇതിനിടയിൽ ഇയാൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് മാതാപിതാക്കൾ അവിടെയെത്തി, 12 പെട്ടികളിലായി സൂക്ഷിച്ചിരുന്ന അശ്ലീലചിത്രശേഖരം ഉൾപ്പടെ ഒട്ടേറെ വസ്തുവകകൾ നശിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഇക്കാര്യം പിന്നീട് മാതാപിതാക്കൾ തന്നെ അറിയിച്ചുവെന്നും ചാർളി പരാതിയിൽ പറയുന്നു. 28,940.72 ഡോളർ വിലമതിക്കുന്ന അശ്ലീലചിത്രശേഖരമാണ് നശിപ്പിക്കപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് ചാർളിയുടെ മാതാപിതാക്കൾക്കെതിരെ കേസെടുക്കാൻ പ്രോസിക്യൂട്ടർ തീരുമാനിച്ചു. വീട്ടിലുണ്ടായ നഷ്ടത്തിന് 86,822.16(70 ലക്ഷം രൂപ) ഡോളർ നഷ്ടപരിഹാരം വേണമെന്നാണ് ചാർളി ആവശ്യപ്പെടുന്നത്.
എന്നാൽ ലൈംഗിക അരാജകത്വത്തിന് അടിമയാണ് ചാർളിയെന്നും, മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ഇത് ചെയ്തതെന്നുമാണ് അയാളുടെ മാതാപിതാക്കൾ വിശദീകരിക്കുന്നത്. 20 പെട്ടിയോളം അശ്ലീലചിത്രശേഖരവും രണ്ടു പെട്ടി സെക്സ് ടോയ്സുമാണ് നശിപ്പിച്ചതെന്നും ഇവർ ഇമെയിലിലൂടെ വ്യക്തമാക്കുന്നു. മകന്‍റെ മുറിയിൽ ഒരു കിലോ കൊക്കൈയ്ൻ കണ്ടെത്തിയാൽ ഒരു അച്ഛൻ എന്തു ചെയ്യുമോ അതുതന്നെയാണ് താനും ചെയ്തതെന്ന് ചാർളിയുടെ പിതാവ് പറയുന്നു.
കുട്ടിക്കാലം മുതൽക്കേ ലൈംഗികാസക്തിയുണ്ടായിരുന്ന ചാർളി, സ്കൂൾ, കോളേജ് കാലഘട്ടത്തിലാണ് അശ്ലീല വീഡിയോ ശേഖരിക്കാൻ തുടങ്ങിയതെന്ന് പിതാവ് പറയുന്നു. ഈ പ്രശ്നത്തിന്‍റെ പേരിൽ പലതവണ സ്കൂളിൽനിന്നും കോളേജിൽനിന്നും ചാർളിയെ പുറത്താക്കിയിട്ടുണ്ട്. വീട്ടിൽ ഇത് കണ്ടെത്തിയപ്പോൾ പലതവണ മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ ഇത് ആവർത്തിച്ചുകൊണ്ടേയിരുന്നുവെന്നും ചാർളിയുടെ പിതാവ് പറയുന്നു.
എന്നാൽ ഏറെ മൂല്യമുള്ള വീഡിയോശേഖരമാണ് നശിപ്പിക്കപ്പെട്ടതെന്നാണ് ചാർളി പറയുന്നത്. അധികമാർക്കും ലഭിക്കാത്ത 20 വർഷം പഴക്കമുള്ള അശ്ലീലചിത്രങ്ങൾ വരെ ശേഖരത്തിലുണ്ടായിരുന്നുവെന്നും ചാർളി പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Man sues parents, Porn video, Pornography, Pornography collection, അശ്ലീല ചിത്രം, അശ്ലീലചിത്രശേഖരം, ലൈംഗികത