നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ‘സ്പെല്ലിംഗ് മാറ്റിയാൽ പോരേ?’ കോവിഡിന് വിചിത്രമായ പരിഹാരവുമായി യുവാവ്, വൈറലായി പരസ്യ ബാനർ

  ‘സ്പെല്ലിംഗ് മാറ്റിയാൽ പോരേ?’ കോവിഡിന് വിചിത്രമായ പരിഹാരവുമായി യുവാവ്, വൈറലായി പരസ്യ ബാനർ

  വൈറസിന്റെ സ്പെല്ലിംഗ് മാറ്റിയാൽ മഹാമാരി അപ്രത്യക്ഷമാവും എന്ന വിചിത്ര വാദവുമായി രംഗത്തെത്തിയിക്കുകയാണ് ഒരു ആന്ധ്രപ്രദേശുകാരൻ

  സ്പെല്ലിങ് മാറ്റിക്കൊണ്ടുള്ള ബാനർ

  സ്പെല്ലിങ് മാറ്റിക്കൊണ്ടുള്ള ബാനർ

  • Share this:
   രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകൾ നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ആരോഗ്യ സംവിധാനങ്ങൾ പല സ്ഥലങ്ങളിലും രോഗികളെ ഉൾക്കൊള്ളാൻ കഴിയാത്ത രീതിയിലാണുള്ളത്. ഈ സാഹര്യത്തിലാണ് പല ആളുകളും അന്ധവിശ്വാസങ്ങൾക്ക് കൂടി ഇരയാവുന്നത്.

   ആഴ്ചകൾക്ക് മുന്പ്, കോവിഡിനെ പ്രതിരോധിക്കാൻ വേണ്ടി തീർത്ഥയാത്ര (കലാശ് യാത്ര) പോകുന്ന ഒരു പറ്റം സ്ത്രീകളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾ വൈറസിന്റെ സ്പെല്ലിംഗ് മാറ്റിയാൽ മഹാമാരി അപ്രത്യക്ഷമാവും എന്ന വിചിത്ര വാദവുമായി രംഗത്തെത്തിയിക്കുകയാണ് ഒരു ആന്ധ്രപ്രദേശുകാരൻ. അദ്ദേഹം തന്റെ ഫോട്ടോ സഹിതം ഒരു ബാനറും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ ബാനറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

   രസകരമെന്നോണം, അനന്തപുരത്തെ ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിൽ സ്റ്റെനോഗ്രാഫറായി ജോലി ചെയ്യുന്ന എസ് വി ആനന്ദ് റാവു (SV Annandd Rao) എന്ന യുവാവാണ് വിചിത്രമായ നിർദ്ദേശവുമായി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ പേരിൽ തന്നെ N, D എന്നീ അക്ഷരങ്ങൾ അദ്ദേഹം അധികമായി ചേർത്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

   റാവുവിന്റെ അഭിപ്രായം അനുസരിച്ച് corona യുടെ സ്പെല്ലിംഗ് CARONAA എന്നും covid-19 ന്റ സ്പെല്ലിംഗ് COVVIYD-19 എന്നും ആക്കി മാറ്റിയാൽ അനന്തപുരത്തു നിന്ന് മാത്രമല്ല ലോകത്ത് നിന്ന് തന്നെ കോവിഡ് മഹാമാരി അപ്രത്യക്ഷമാവും എന്നാണ്. ഇത്തരം ബാനറുകൾ വീടുകളുടെ വാതിലുകളിലും പൊതു സ്ഥലങ്ങളിലും സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ‘ന്യൂമെറോളജി’ അനുസരിച്ച് ദൈവിക സഹായം ലഭിക്കുന്നത് കൊണ്ടാണ് ഇതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.   ഇംതിയാസ് മഹ്മദൂദ് എന്ന ട്വിറ്റർ ഉപയോക്താവാണ് റാവു സ്ഥാപിച്ച പരസ്യ ബാനർ സോഷ്യൽ മീഡിയയിൽ ആദ്യമായി പങ്കുവെച്ചത്. "ലോകത്ത് വിവിധയാളുകൾ കോടിക്കണക്കിന് രൂപ കോവിഡിനെ പ്രതിരോധിക്കാൻ വേണ്ടി ചെലവഴിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥ പരിഹാരം ഇതാ," എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ചിത്രം ഷെയർ ചെയ്തത്. ഉട൯ തന്നെ ഈ ഫോട്ടോ വൈറൽ ആവുകയായിരുന്നു. നിരവധി പേരാണ് വിചിത്രമായ ഈ വാദം കേട്ട് അന്തം വിട്ടിരിക്കുന്നത്.

   ഇത്തരം വിചിത്രമായ പരീക്ഷണങ്ങൾ വിജയിച്ചാലും ഇല്ലെങ്കിലും എല്ലാവരും കോവിഡ് മാനദണ്ഡങ്ങളും അധികൃതരുടെ നിർദ്ദേശങ്ങളും പാലിക്കൽ അത്യാവശ്യമാണ്. ഈ മഹാമാരി കഴിയുന്നത് വരെ മാസ്ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും ജീവിക്കണമെന്ന് ഓർമിക്കുക.

   ഈയിടെ കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിക്കാൻ ഒരു ബി.ജെ.പി. എം.എൽ.എ. ആഹ്വാനം ചെയ്തിരുന്നു. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ ബൈരിയ നിയോജക മണ്ഡലത്തിലെ എം.എൽ.എ. ആയ സുരേന്ദ്ര സിംഗ് ആണ് ഇക്കാര്യം പറഞ്ഞത്. ഗോമൂത്രം എങ്ങനെ കുടിക്കണമെന്ന് സ്വയം കാണിച്ചു തരുന്ന സുരേന്ദ്ര സിങ്ങിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി.

   കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നാണ് സുരേന്ദ്ര സിങ് പറയുന്നത്. ദിവസവും 18 മണിക്കൂർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന താൻ ഊർജസ്വലനായി ഇരിക്കുന്നതിന്റെ രഹസ്യം ഗോമൂത്രമാണെന്നാണ് എംഎൽഎയുടെ അവകാശവാദം.

   Keywords: Covid, covid spelling, COVVIYD-19, CARONAA, viral, bizarre photo, andhra pradesh, കോവിഡ്, സ്പെല്ലിംഗ്, ട്വിറ്റർ, ആന്ധ്രപ്രദേശ്
   Published by:user_57
   First published:
   )}