പല്ല് തേക്കുന്നതിനിടയിൽ ടൂത്ത്ബ്രഷ് വിഴുങ്ങി; ഡോക്ടർമാരുടെ കഠിന പ്രയത്നത്തിനൊടുവിൽ സംഭവിച്ചത്

ബ്രഷ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ അബദ്ധത്തിൽ വായിൽനിന്ന് അകത്തേക്ക് പോയതെന്നാണ് ഇദ്ദേഹം ഡോക്ടർമാരോട് പറഞ്ഞത്

News18 Malayalam
Updated: September 23, 2020, 5:14 PM IST
പല്ല് തേക്കുന്നതിനിടയിൽ ടൂത്ത്ബ്രഷ് വിഴുങ്ങി; ഡോക്ടർമാരുടെ കഠിന പ്രയത്നത്തിനൊടുവിൽ സംഭവിച്ചത്
tooth brush
  • Share this:
പല്ല് തേക്കുന്നതിനിടയിൽ അബദ്ധത്തിൽ ഇളകിയരുന്ന പല്ല് വിഴുങ്ങിയ സംഭവങ്ങൾ കേട്ടിട്ടുണ്ടാവും. എന്നാൽ പല്ല് ബ്രഷ് ചെയ്തുകൊണ്ടിരുന്നു ബ്രഷ് തന്നെ വിഴുങ്ങിയിരിക്കുകയാണ് അരുണാഞ്ചൽ പ്രദേശ് സ്വദേശിയായ ഇദ്ദേഹം. ബ്രഷ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ അബദ്ധത്തിൽ വായിൽനിന്ന് അകത്തേക്ക് പോയതെന്നാണ് ഇദ്ദേഹം ഡോക്ടർമാരോട് പറഞ്ഞത്.

അരുണാഞ്ചൽ പ്രദേശിലെ പസിഘട്ടിലാണ് സംഭവം. 39കാരനായ ഇദ്ദേഹം എല്ലാ ദിവസത്തെയും പോലെ പല്ല് തേക്കുകയായിരുന്നു. എന്നാൽ അബദ്ധത്തിൽ ബ്രഷ് വായില്‍ നിന്നും തെന്നി അകത്തേക്ക് പോവുകയായിരുന്നു.

Also Read: 'വീട്ടമ്മമാരുടെ ജോലിയാണ് ഏറ്റവും പ്രയാസമേറിയത്': അഭിപ്രായം വ്യക്തമാക്കി ബോംബൈ ഹൈക്കോടതി

സംഭവം നടന്ന ഉടൻ തന്നെ അദ്ദേഹത്തിനെ ഒരു ചെറിയ ക്ലിനിക്കിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് ജനറൽ ആശുപത്രിയിലേക്കും കൊണ്ടുപോയി. ആശുപത്രിയിൽ ഡോക്ടർമാർ എക്സ്റേ നടത്തി നോക്കിയെങ്കിലും അദ്ദേഹത്തിന്റെ വയറ്റിനുള്ളിൽ ടൂത്ത് ബ്രഷ് കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ സർജന്റെ നിർദേശ പ്രകാരം ലാപ്രോട്ടമി പരിശോധനയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞാൽ അദ്ദേഹത്തിന്റെ അവസ്ഥ വഷളാകുമെന്ന് ഭയന്ന ഡോക്ടർമാർ ഉടൻ തന്നെ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. ഏകദേശം 35 മിനിറ്റ് നീണ്ട ശസ്ത്രക്രിയക്ക് ഒടുവിൽ വയറ്റിൽ നിന്നും ബ്രഷ് നീക്കം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. എന്നാൽ ഒരാൾക്ക് എങ്ങനെ ഒരു ടൂത്ത് ബ്രഷ് വിഴുങ്ങാൻ കഴിയുമെന്നതിൽ തനിക്ക് ഇപ്പോഴും അതിശയമുണ്ടെന്ന് ശസ്ത്രക്രിയ ചെയ്ത ഡോ. ബോംനി തയേംഗ് പറഞ്ഞു. രോഗിയുടെ നില ഭേദമായെന്നും പിന്നീട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെന്നും ഡോക്ടർ പറഞ്ഞു.
Published by: user_49
First published: September 23, 2020, 5:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading