നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • യുവാവിനെ തട്ടിക്കൊണ്ടുപോയി തോക്കിൻമുനയിൽ നിർത്തി വിവാഹം കഴിപ്പിച്ചു

  യുവാവിനെ തട്ടിക്കൊണ്ടുപോയി തോക്കിൻമുനയിൽ നിർത്തി വിവാഹം കഴിപ്പിച്ചു

  ബിഹാറിലെ നളന്ദയിലെ പരാഹോ ഗ്രാമത്തിലാണ് സംഭവം

  • Share this:
   പട്‌ന: യുവാവിനെ ബന്ദിയാക്കി തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചെന്ന് പരാതി. ബിഹാറിലെ നളന്ദയിലെ പരാഹോ ഗ്രാമത്തിലാണ് സംഭവം.

   ധനൂകി സ്വദേശിയായ നിതീഷ് കുമാറാണ് തന്നെ ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

   നവംബര്‍ 11-ന് സഹോദരഭാര്യയുടെ വീട്ടില്‍ ഛാഠ് പൂജയ്ക്കായി പോയതായിരുന്നു നിതീഷ് കുമാറിനെ തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടെ ആയുധങ്ങളുമായെത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് രാത്രി മുഴുവന്‍ ബന്ദിയാക്കിയെന്നും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്നുമാണ് യുവാവിന്റെ പരാതി.

   എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദിച്ചെന്നും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
   യുവാവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജിതേന്ദ്രകുമാര്‍ അറിയിച്ചു.

   ഇയാളെ മര്‍ദ്ദിക്കുന്നതിന്റേയും ഭീഷണിപ്പെടുത്തി നടത്തിയ വിവാഹത്തിന്റെയും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

   നായയുടെ പ്രേതം! വെളുത്ത രൂപത്തോടൊപ്പം ഓടിക്കളിക്കുന്ന വളര്‍ത്തുനായ; ദൃശ്യങ്ങള്‍ പങ്കുവെച്ച് യുവാവ്

   തന്റെ വീട്ടിലെ വളര്‍ത്തുനായ വീട്ടുമുറ്റത്ത് മറ്റൊരു നായയുടെ 'പ്രേതവുമായി' ഓടികളിക്കുന്നുവെന്ന വിചിത്രവാദവുമായി ഒരു ഓസ്‌ട്രേലിയന്‍ യുവാവ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

   Also Read - റോഡിൽ നിറയെ കറൻസി നോട്ടുകൾ; വാരിയെടുത്ത് യാത്രക്കാർ; ഗതാഗതം തടസ്സപ്പെട്ടത് രണ്ടു മണിക്കൂർ

   ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള ജാക്ക് ഡിമാര്‍ക്കോയാണ് തന്റെ വീട്ടിലെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ നിഗൂഢ ദൃശ്യങ്ങള്‍ തന്നെ ഞെട്ടിച്ചു എന്ന് പറയുന്നത്. ജാക്കിന്റെ വളര്‍ത്തുനായ റൈഡര്‍, മറ്റൊരു വെളുത്ത നായയുടെ രൂപവുമായി കളിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. നിഴല്‍ എന്ന് തോന്നിപ്പിക്കുന്ന പട്ടി വളര്‍ത്തുനായയെ പിന്തുടരുന്നതും മറ്റുമാണ് ദൃശ്യങ്ങളിലുള്ളത്. വീടിന്റെ പിന്നാമ്പുറത്ത് നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

   വീടിന്റെ പിന്നാമ്പുറം വേലി കെട്ടി തിരിച്ചിട്ടുണ്ട്. അതിനാല്‍ പുറത്ത് നിന്ന് മറ്റൊരു പട്ടിക്ക് അകത്തുകടക്കാന്‍ സാധിക്കില്ല. സിസിടിവി ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയ താന്‍ ഉടന്‍ തന്നെ തോട്ടത്തിലേക്ക് ഓടിയതായും വളര്‍ത്തുനായയെ അല്ലാതെ മറ്റൊന്നിനേയും കണ്ടില്ലെന്നും ജാക്ക് പറയുന്നു. ഗ്യാരേജില്‍ സിഗററ്റ് വലിച്ച് നില്‍ക്കുമ്പോഴാണ് യാദൃശ്ചികമായി സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ കണ്ടതെന്നും ജാക്ക് വിവരിക്കുന്നു.

   ജാക്കിന്റെ സഹോദരന്‍ സൈമണ്‍, ഫെയ്സ്ബുക്കില്‍ പ്രസ്തുത ഫൂട്ടേജ് പങ്കിട്ടു. ഒരു നായ എങ്ങനെയോ വീട്ടുമുറ്റത്ത് കയറി എന്നും അതാണ് വീഡിയോയില്‍ കാണുന്നത് എന്നുമാണ് എന്നാല്‍ പലരും അനുമാനിക്കുന്നത്. അതേസമയം ഇത് അമാനുഷികമായി എന്തോ ആണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
   Published by:Karthika M
   First published:
   )}