• HOME
  • »
  • NEWS
  • »
  • buzz
  • »
  • തുണിയുടുക്കാതെ വിമാനയാത്രക്ക് എത്തി; യാത്രക്കാരന്റെ വിശദീകരണം അതിലും രസകരം

തുണിയുടുക്കാതെ വിമാനയാത്രക്ക് എത്തി; യാത്രക്കാരന്റെ വിശദീകരണം അതിലും രസകരം

വസ്ത്രം 'എയറോഡൈനാമിക്സിനെ' നശിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം വസ്ത്രം അഴിച്ചുമാറ്റിയതെന്ന് ദൃക്സാക്ഷികൾ

  • Last Updated :
  • Share this:
    രാഖ മുഖർജി

    റഷ്യൻ യുവാവ് പൂർണ നഗ്നനായി വിമാനയാത്ര നടത്താൻ ശ്രമിച്ചത് മോസ്കോയിലെ ദോമോദേദോവോ വിമാനത്താവളത്തിൽ ബഹളത്തിനിടയാക്കി. യൂറാൽ എയർലൈൻ‌സിന്റെ വിമാനത്തിലാണ് ഇദ്ദേഹം കയറാൻ ശ്രമിച്ചത്. പരിശോധന കഴിഞ്ഞ ഉടനെ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഇഴിച്ചുമാറ്റിയശേഷം വിമാനത്തിൽ കയറാനുള്ള ഗോവണിയിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇതിനിടെ സുരക്ഷാ ജീവനക്കാരെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

    നഗ്നനായി യാത്ര ചെയ്യാനുള്ള യാത്രക്കാരന്റെ വിശദീകരണമാണ് അതിലും രസകരം. യാത്രയില്‍ ശരീരം ചലിച്ചു തുടങ്ങുമ്പോള്‍ വസ്ത്രം 'എയറോഡൈനാമിക്സിനെ' നശിപ്പിക്കുമെന്നു പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം വസ്ത്രം അഴിച്ചുമാറ്റിയതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വസ്ത്രമില്ലാതെ യാത്ര ചെയ്യുന്നത് കൂടുതല്‍ സുഖകരമാണെന്നും യാത്രക്കാരന്‍ അവകാശപ്പെട്ടുവത്രെ. ഇയാൾ മദ്യപിച്ചിരുന്നില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു.

    യുറാല്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് ഇദ്ദേഹം കയറാന്‍ ശ്രമിച്ചത്. എന്നാല്‍ വിമാനത്തിനുള്ളില്‍ കയറുന്നതിനു മുമ്പേ ഇദ്ദേഹത്തെ വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസിന് കൈമാറി. സംഭവത്തെ തുടര്‍ന്ന് സര്‍വീസ് 15 മിനിട്ട് വൈകിയതായി യുറാല്‍ എയര്‍ലൈന്‍സ് അറിയിച്ചു. യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തശേഷം വിമാനത്താവളത്തിലെ മെഡിക്കൽ റൂമിൽ പരിശോധനക്ക് വിധേയനാക്കി.

    First published: