നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | തെരുവുനായ ആക്രമിച്ചു; ജീവന് വേണ്ടി പിടഞ്ഞ് കുരങ്ങ്; കൃത്രിമ ശ്വാസം നല്‍കി ടാക്‌സി ഡ്രൈവര്‍

  Viral Video | തെരുവുനായ ആക്രമിച്ചു; ജീവന് വേണ്ടി പിടഞ്ഞ് കുരങ്ങ്; കൃത്രിമ ശ്വാസം നല്‍കി ടാക്‌സി ഡ്രൈവര്‍

  നെഞ്ചില്‍ തടവുകയും കുരങ്ങിനെ മടിയില്‍ എടുത്ത് വെച്ച് കൃത്രിമശ്വാസം നല്‍കുന്നതും വീഡിയോയില്‍ കാണാം

  Image: Twitter

  Image: Twitter

  • Share this:
   തെരുവു നായ്ക്കള്‍ ആക്രമിച്ച എട്ടുമാസം പ്രായമുള്ള കുരങ്ങന് പുതുജീവന്‍ നല്‍കി ടാക്‌സി ഡ്രൈവര്‍. റോഡരികില്‍ പരിക്കേറ്റ് കിടന്നിരുന്ന കുരങ്ങനെ കൃത്രിമ ശ്വാസം നല്‍കി രക്ഷപ്പെടുത്തിയ തമിഴ്‌നാട് സ്വദേശിയും ടാക്‌സി ഡ്രൈവറുമായ പ്രഭുവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

   തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ അബോധാവസ്ഥയിലായിരുന്നു കുരങ്ങിനെ പ്രഭു കണ്ടെത്തിയത്. ആദ്യം മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചെങ്കിലും കുരങ്ങിന്റെ നാഡിമിടിപ്പ് കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സിപിആര്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

   നെഞ്ചില്‍ തടവുകയും കുരങ്ങിനെ മടിയില്‍ എടുത്ത് വെച്ച് കൃത്രിമശ്വാസം നല്‍കുന്നതും വീഡിയോയില്‍ കാണാം. കപുരങ്ങന് ജീവന്‍ തിരിച്ചുകിട്ടിയതോടെ പ്രഭു ഏറെ സന്തോഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്.   ജീവന്‍ വന്നതോടെ കുരങ്ങുമായി മൃഗാശുപത്രിയിലേക്ക് പോകുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു. തുടര്‍ന്ന് വനംവകുപ്പിന് കൈമാറുകയും ചെയ്തു. പ്രഭുവിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

   'എന്തുകൊണ്ടാണ് ആളുകള്‍ എല്ലായിടത്തും ദൈവത്തെ അന്വേഷിക്കുന്നത്, എനിക്കറിയില്ല. നോക്കൂ, ദൈവം നിങ്ങളുടെ മുമ്പിലുണ്ട്. അവന്റെ ജോലി ചെയ്യുന്നു, അത് പൂര്‍ത്തിയാക്കുന്നു' ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. 'സഹോദരനോട് ബഹുമാനം തോന്നുന്നു. നിങ്ങളുടെ മാതാപിതാക്കള്‍ വളരെ ഭാഗ്യവാന്മാരാണ്' മറ്റൊരാള്‍ കുറിച്ചു.
   Published by:Jayesh Krishnan
   First published:
   )}