HOME » NEWS » Buzz » MAN TRIES TO SLICE TABLE NAPKIN VIDEO GOES VIRAL GH

ഡെസ്സേർട്ട് എന്ന് കരുതി അബദ്ധത്തിൽ നാപ്കി൯ കട്ട് ചെയ്ത് യുവാവ്; വൈറൽ വീഡിയോ കാണാം

അബദ്ധം പറ്റിയത് മനസ്സിലായ യുവാവ് ഒന്നും സംഭവിക്കാത്ത പോലെ അഭിനയിച്ച് തടി കാക്കുന്നതും കാണാം

News18 Malayalam | news18-malayalam
Updated: May 15, 2021, 2:10 PM IST
ഡെസ്സേർട്ട് എന്ന് കരുതി അബദ്ധത്തിൽ നാപ്കി൯ കട്ട് ചെയ്ത് യുവാവ്; വൈറൽ വീഡിയോ കാണാം
അബദ്ധം പറ്റിയത് മനസ്സിലായ യുവാവ് ഒന്നും സംഭവിക്കാത്ത പോലെ അഭിനയിച്ച് തടി കാക്കുന്നതും കാണാം
  • Share this:
അറിയാതെ കഴിക്കാ൯ പാടില്ലാത്ത ഒരു വസ്തു എടുത്ത് വായിലിട്ടു പോയ അവസ്ഥ ഒരിക്കലെങ്കിലും നാം എല്ലാവരും അനുഭവിച്ചിട്ടുണ്ടാവും. ഹോട്ടലിലെ ടാബിളിലെ നാപ്കി൯ എടുത്ത് കഴിച്ച ഒരു യുവാവിന് സമാനമായ ഒരു അവസ്ഥയാണ് ഈയടുത്ത് ഉണ്ടായത്. വൈറലായ ഈ വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

അതി മനോഹരമായ റോസിന്റെ രൂപത്തിൽ മടക്കി തയ്യാറാക്കി ഒരു പ്ലെയ്റ്റിൽ വെച്ച നാപ്കി൯ എടുത്ത് മുറിക്കാ൯ ശ്രമിക്കുന്ന ദൃശ്യങ്ങൾ ആരോ പകർത്തി റെഡിറ്റിൽ പങ്കുവെക്കുകയായിരുന്നു. അബദ്ധം പറ്റിയത് മനസ്സിലായ യുവാവ് ഒന്നും സംഭവിക്കാത്ത പോലെ അഭിനയിച്ച് തടി കാക്കുന്നതും കാണാം. സംഭവത്തിന്റെ ദൃശ്യങ്ങൾ സെക്കന്റുകൾക്കകം ഇന്റർനെറ്റ് ലോകം ഏറ്റെടുത്തു കഴിഞ്ഞു.


എന്നാൽ തങ്ങൾക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പല റെഡിറ്റ് ഉപയോക്താക്കളും സാക്ഷ്യപ്പെടുത്തുന്നു. നിരവധി പേരാണ് ഈ വീഡിയോക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരിക്കൽ ഒരു പസ്ൽ കഷ്ണം എടുത്ത് വിഴുങ്ങി പോകുമായിരുന്നു എന്ന് ഒരാൾ പറഞ്ഞു, “കഴിഞ്ഞ മാസം ചിപ്സ് ആണെന്ന് കരുതി ഞാ൯ പസ്ൽ കഷ്ണം കഴിക്കുമായിരുന്നു. ഭാഗ്യത്തിന് ആ ദൃശ്യങ്ങൾ ആരും പകർത്തിയില്ല.”

ഡോറിട്ടോസ് ഇഷ്ടമുള്ള ഒരു സത്രീക്കും കഴിഞ്ഞ വർഷം സമാനമായ ഒരനുഭവുണ്ടായി എന്ന് സാക്ഷ്യപ്പെടുത്തുന്നു. “കഴിഞ്ഞ വർഷം മാസ്ക് എടുക്കാ൯ മറന്നു പോയ ഞാ൯ ഒരു പാക്ക് ഡൊറിട്ടോസ് മുഴുവനും കഴിച്ചു തീർത്തു. ഭാഗ്യത്തിന് ആരും ചിത്രം പകർത്തുകയോ വാർത്തയാക്കുകയോ ചെയ്തില്ല.”

You may also like:ബേക്കറിയിലെ മോഷണം: കള്ളനെ പിടികൂടാൻ ബിസ്ക്കറ്റിൽ ലുക്ക് ഔട്ട് നോട്ടീസ്; മധുര പ്രതികാരവുമായി ബേക്കറി ഉടമകൾ

ഈ സംഭത്തെ വളരെ ചുരുങ്ങി വാക്കുകളിൽ വിശദീകരിച്ചിരിക്കുകാണ് മറ്റൊരാൾ. — "ഇയാൾ നാല് സെക്കന്റുകൾക്കുള്ളിൽ സന്തോഷവാനും, ആശയക്കുഴപ്പത്തിലായവനും, ചമ്മിയവനുമായി മാറി". എന്നാൽ ഇദ്ദേഹത്തെ ആശ്വസിപ്പിക്കാനും ചില ഇന്റർനെറ്റ് ഉപയോക്താക്കൾ മുന്നിട്ടു വന്നിട്ടുണ്ട്. "കുഴപ്പമില്ല, ക്വാJന്റീ൯ കാരണം നമ്മുടെ ഒക്കെ അവസ്ഥ ഇതാണ്."

ഭക്ഷണ പ്രേമികളുടെ ഇഷ്ട സ്ഥലമാണ് ഇന്റർനെറ്റ്. ഇത്തരം രസകരമായ വീഡിയോകൾക്കു പുറമെ രുചികരമായ ഭക്ഷണങ്ങളുടെ കൂട്ടും അത് പാകം ചെയ്യാനുള്ള രീതികളും ഇന്റർനെറ്റ് നമ്മെ പഠിപ്പിക്കും. കുറച്ച് മുന്പ് മക്ഡൊണാൾഡിൽ ജോലി ചെയ്ത ഒരു യുവാവ് ജോലി സ്ഥലത്തെ അനുഭവം പങ്കുവെച്ചിരുന്നു. എറേ സമ്മർദ്ധം നിറഞ്ഞ ജോലി സ്ഥലത്ത് അവർ എങ്ങനെയാണ് മാനേജ് ചെയ്തിരുന്നത് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ഇത്തരം ചർച്ചകൾ നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുഖകരമായ സാഹചര്യങ്ങൾ മറക്കാനും ആശ്വാസം കണ്ടെത്താനും ഉപകരിക്കും.
Published by: Naseeba TC
First published: May 15, 2021, 2:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories