നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കൗതുകം ലേശം കൂടുതലായി; പാമ്പിന് രാഖി കെട്ടാൻ ശ്രമിച്ച യുവാവ് കടിയേറ്റു മരിച്ചു

  കൗതുകം ലേശം കൂടുതലായി; പാമ്പിന് രാഖി കെട്ടാൻ ശ്രമിച്ച യുവാവ് കടിയേറ്റു മരിച്ചു

  ബീഹാറിലെ ശരണ്‍ ജില്ലയിലെ 25 കാരനായ മന്‍മോഹന്‍ എന്ന യുവാവാണ് ഒരു ജോടി പാമ്പുകള്‍ക്ക് രാഖി കെട്ടാന്‍ ശ്രമിച്ച് കടിയേറ്റ് മരിച്ചത്.

  Screengrab from video posted on Twitter.

  Screengrab from video posted on Twitter.

  • Share this:
   രാജ്യമെങ്ങും രക്ഷാബന്ധന്‍ ഉത്സവം ആഘോഷിക്കുന്നതിനിടെ ബീഹാറില്‍ നിന്ന് ഒരു ദുഃഖകരമായ വാര്‍ത്ത. രക്ഷാബന്ധനോട് അനുബന്ധിച്ച് ബീഹാറിലെ ഒരു വ്യക്തി തന്റെ ഭക്തി പ്രകടിപ്പിക്കാന്‍ ഒരു വ്യത്യസ്തമായ വഴി സ്വീകരിക്കാന്‍ തീരുമാനിച്ചു. പക്ഷെ, അത് അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെടുത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബീഹാറിലെ ശരണ്‍ ജില്ലയിലെ 25 കാരനായ മന്‍മോഹന്‍ എന്ന യുവാവാണ് ഒരു ജോടി പാമ്പുകള്‍ക്ക് രാഖി കെട്ടാന്‍ ശ്രമിച്ച് കടിയേറ്റ് മരിച്ചത്.

   പാമ്പിനെ ആകര്‍ഷിക്കുന്ന പാരമ്പര്യ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയാണ് മന്‍മോഹന്‍. രക്ഷാബന്ധനോട് അനുബന്ധിച്ച് സഹോദരിമാരോട് ഒരു ജോഡി പാമ്പുകള്‍ക്ക് രാഖി കെട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. തിന്മയില്‍ നിന്ന് ഒരാളെ സംരക്ഷിക്കുന്നതിനായി നടത്തിയ ആ ചടങ്ങ് യുവാവിന്റെ ജീവന്‍ അപഹരിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.   ആചാരത്തിന്റെ ഭാഗമായി പാമ്പിന്റെ തലയില്‍ മണ്ണിരയെ ഇടാന്‍ ശ്രമിക്കുമ്പോഴാണ് മന്‍മോഹന് പാമ്പ് കടിയേറ്റത്. ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ മന്‍മോഹന്‍ എങ്ങനെയാണ് ആചാരത്തില്‍ സജീവമായി പങ്കെടുക്കുന്നതെന്നും ആ കാഴ്ചകള്‍ കാണാന്‍ അയാള്‍ക്ക് ചുറ്റും കൂടിനില്‍ക്കുന്ന ഗ്രാമീണരുടെ ഒരു വലിയ കൂട്ടത്തെയും കാണാന്‍ കഴിയും.

   നാല്‍പ്പത്തിയഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, മന്‍മോഹന്‍ രണ്ട് പാമ്പുകളെ വാലില്‍ നിന്ന് തൂക്കി പിടിച്ചിരിക്കുന്നതും അയാളുടെ സഹോദരിമാരും അമ്മയും എഴുന്നേറ്റ് ആവശ്യമായ എല്ലാ സാധനങ്ങളും കൈമാറുന്നതും കാണാം. അവന്‍ സാധനങ്ങള്‍ നോക്കുന്ന തിരക്കിലായ സമയത്ത് ഒരു പാമ്പ് അവന്റെ കാലിനടുത്തൂടെ പതുങ്ങി കടിച്ചു.

   മന്‍മോഹന്‍ ഉടന്‍ തന്നെ പ്രതികരിക്കുകയും പാമ്പ് കടിച്ച സ്ഥലത്തേക്ക് നോക്കുകയും ചെയ്തു. വീഡിയോ അവസാനിക്കുമ്പോള്‍ രാഖിയുടെ നൂല് കൊണ്ട് കെട്ടിയിരുന്ന രണ്ട് പാമ്പുകളെ വഹിച്ചുകൊണ്ട് മന്‍മോഹന്‍ നടന്നുപോകുന്നതാണ്.

   ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട് പ്രകാരം, ശരണ്‍ ജില്ലയിലെ ഏകമയിലെ ആരോഗ്യ കേന്ദ്രത്തിലേക്കായിരുന്നു മന്‍മോഹനെ ചികിത്സയ്ക്കായി കൊണ്ടുപോയത്. നിര്‍ഭാഗ്യവശാല്‍, ഏക്മ ആരോഗ്യ കേന്ദ്രത്തില്‍ ആന്റി-വെനം കുത്തിവയ്പ്പ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മന്‍മോഹനെ ചപ്രയിലെ സദര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ, അവിടെ എത്തിയപ്പോഴേക്കും വിഷം ശരീരത്തില്‍ മുഴുവന്‍ വ്യാപിച്ചിരുന്നു. ചികിത്സിക്കാന്‍ വൈകിയെന്നും അയാള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു.   പാമ്പാട്ടിയായ മന്‍മോഹന്‍, കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി വിഷമുള്ളവ ഉള്‍പ്പെടെയുള്ള പാമ്പുകളെ രക്ഷിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കൂടാതെ പാമ്പുകടിയേറ്റ ആളുകള്‍ക്ക് മന്‍മോഹന്‍ ചികിത്സ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നുവെന്നും പറയുന്നു.

   പാമ്പിനെ കൊണ്ട് അഭ്യാസങ്ങള്‍ കാണിക്കുന്ന ആളുകള്‍ ഇപ്പോഴും ഇന്ത്യയില്‍ ധാരാളമുണ്ട്. പാമ്പിനെ ഹിപ്നോട്ടൈസ് ചെയ്ത് ഒരു സംഗീത ഉപകരണത്തിന്റെ പശ്ചാത്തലത്തില്‍ താളത്തില്‍ അതിനെ ചലിപ്പിക്കുന്നത് ഇതിലെ ഒരു സമ്പ്രദായമാണ്. 'പാമ്പിനെ ആകര്‍ഷിക്കുന്ന' സമ്പ്രദായത്തില്‍ പാമ്പാട്ടം മാത്രമല്ല ഉള്ളത്. അപകടകരമായ പല കാര്യങ്ങളും അതില്‍ കാണപ്പെടാറുണ്ട്.
   Published by:Jayashankar AV
   First published:
   )}