നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video| പ്രതിമയാണെന്ന് കരുതി മുതലയുടെ അടുത്ത് സെൽഫിയെടുക്കാൻ പോയി; ചാടിക്കടിച്ച് മുതല

  Viral Video| പ്രതിമയാണെന്ന് കരുതി മുതലയുടെ അടുത്ത് സെൽഫിയെടുക്കാൻ പോയി; ചാടിക്കടിച്ച് മുതല

  പിറന്നാൾ ദിവസം കുടുംബത്തോടൊപ്പം അമ്യൂസ്മെന്റ് പാർക്കിൽ എത്തിയതായിരുന്നു

  Screengrab

  Screengrab

  • Share this:
   പ്രതിമയാണെന്ന് കരുതി ജീവനുള്ള മുതലയ്ക്കരികിൽ (crocodile) നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ചയാളെ ചാടിക്കടിച്ച് മുതല. ഫിലിപ്പീൻസിലെ അമ്യൂസ്മെന്റ് പാർക്കിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് (Viral Video). മുതലയ്ക്കരികിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതും മുതല ചാടുന്നതുമെല്ലാം വീഡിയോയിൽ കാണാം.

   നഹീമിയാസ് ചിപാട എന്നയാളാണ് ആക്രമണത്തിന് ഇരയായത്. പിറന്നാൾ ദിവസം കുടുംബത്തോടൊപ്പം അമ്യൂസ്മെന്റ് പാർക്ക് സന്ദർശിക്കാനെത്തിയതായിരുന്നു ഇയാൾ. ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പാർക്കിലെ പൂളിലേക്ക് ഇറങ്ങി ചെല്ലുന്നതും അനക്കമില്ലാതെ കിടക്കുന്ന മുതലയെ തൊട്ട് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതും കാണാം.

   പന്ത്രണ്ട് അടി നീളമുള്ള മുതല അനക്കമില്ലാതെ കിടക്കുകയായിരുന്നു. നഹീമിയാസ് അടുത്തെത്തി തൊട്ടതും മുതല ചാടിക്കടിച്ചു. ആയുസ്സിന്റെ ബലം കൊണ്ടുമാത്രമാണ് ജീവൻ തിരിച്ചു കിട്ടിയത്. അക്ഷരാർത്ഥത്തിൽ മുതലയുടെ വായിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. പിറന്നാൾ ദിവസം ജീവൻ തിരിച്ചുകിട്ടിയതിന‍്റെ ആശ്വാസത്തിലാണ് അറുപത്തിയെട്ടുകാരനായ നഹീമിയാസ്.

   മുതലയിൽ നിന്ന് രക്ഷപ്പെട്ട നഹീമിയാസിന് ഉടൻ തന്നെ പാർക്ക് അധികൃതർ വൈദ്യസഹായം നൽകി. തുടർന്നാണ് അടുത്തുള്ള ആശുപത്രിയിലേക്കും മാറ്റിയത്.

   നഹീമിയാസിന്റെ കൈയ്യിലാണ് മുതല കടിച്ചത്. മുതലയുടെ വായിൽ നിന്നും കൈ വലിച്ചൂരി പൂളിൽ നിന്ന് ഇയാൾ പുറത്തേക്ക് കടക്കുകയായിരുന്നു. ശേഷം സംഭവച്ചതിന്റെ ആഘാതത്തിൽ നഹീമിയാസ് നിലത്ത് കിടക്കുന്നതും കാണാം. കൈയ്യുടെ എല്ലിന് ക്ഷതം സംഭവിച്ചിട്ടുണ്ട്. കൂടാതെ ഇടതു കൈയ്യിലും കണങ്കൈയിലും എട്ടോളം ആഴമുള്ള മുറിവുകളുമുണ്ട്. ഇത് തുന്നിച്ചേർക്കേണ്ടി വരും. മുറിവിൽ നിന്ന് മുതലയുടെ മൂന്ന് ഇഞ്ച് നീളമുള്ള പല്ലും പുറത്തെടുത്തിട്ടുണ്ട്.

   അതേസമയം, പാർക്ക് അധികൃതരുടെ വീഴ്ച്ചയാണ് അപകടത്തിന് കാരണമെന്നാരോപിച്ച് നഹീമിയാസിന്റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. പൂളിൽ ഇറങ്ങരുതെന്ന നിർദേശം അധികൃതർ നൽകിയിരുന്നില്ലെന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ അപകടമുണ്ടാകില്ലായിരുന്നുവെന്നും ഇദ്ദേഹത്തിന്റെ മകൾ പറഞ്ഞു.

   എന്നാൽ ആരോപണം നിഷേധിച്ച് പാർക്ക് അധികൃതരും രംഗത്തെത്തി. പ്രതിമയാണെന്ന് കരുതിയാണ് ഇയാൾ മുതലയ്ക്ക് അരികിൽ ചെന്നെതെന്നും ഈ സ്ഥലം നിയന്ത്രിത മേഖലയായിരുന്നുവെന്നും അധികൃതർ പറയുന്നു. നിരോധിത മേഖലയെന്ന് സൂചിപിക്കുന്ന ബോർഡും ഗാർഡുകൾ ഇക്കാര്യം സന്ദർശകരെ നിരന്തരം ഓർമിപ്പിക്കാറുണ്ടെന്നുമാണ് പാർക്ക് അധികൃതരുടെ വിശദീകരണം.
   Published by:Naseeba TC
   First published: