പുഴയില്‍ നിന്ന് ചായി മത്സ്യം ചൂണ്ടയിടാന്‍ ഇരുന്നയാളുടെ തൊണ്ടയില്‍ കുടുങ്ങി. തായ്ലന്ഡിലാണ് സംഭവം. മെയ് 22ന് തായ്ലന്ഡിലെ ഫത്താലൂങ് പ്രവിശ്യയിലാണ് വിചിത്രസംഭവം. തൊണ്ടയില്‍ കുടുങ്ങിയ മീന്‍ ശ്വാസനളത്തിലേക്ക് നീങ്ങിയതോടെ ഇയാളെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. അഞ്ച് ഇഞ്ചോളം നീളമുള്ള അനാബസ് ഇനത്തില്‍പ്പെട്ട മത്സ്യമായിരുന്നു തൊണ്ടയില്‍ കുടുങ്ങിയത്.
ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശ്വാസതടസ്സം അനുഭവപ്പെട്ടു. പിന്നീട് ശസ്ത്രക്രിയ നടത്തി മത്സ്യത്തെ പുറത്തെടുക്കുകയായിരുന്നു. ഇത്തരത്തിലൊരു കേസ് ആശുപത്രിയുടെ ചരിത്രത്തില്‍ ഇതാദ്യമാണെന്ന് അധികൃതര്‍ പറയുന്നു.
തൊണ്ടയില്‍ നിന്നും പുറത്തേക്കു കടക്കാനായി മത്സ്യം ശ്രമിച്ചതോടെയാണ് ഇയാള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ശസ്ത്രക്രിയ വിജയകരമാണെന്നും രോഗി അപകടനില തരണം ചെയ്തെന്നും അധികൃതര്‍ വ്യക്തമാക്കി.
Bike catches fire| ഓടിക്കൊണ്ടിരിക്കേ ബൈക്കിന് തീപിടിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ചെന്നൈ: ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപിടിച്ച് (Bike catches fire)അപകടം. ചെന്നൈയിലെ (Chennai) മണ്ടവേലിക്കടുത്താണ് സംഭവം. ബൈക്കിന് തീപിടച്ചതിനെ തുടർന്ന് യാത്രക്കാരൻ ചാടി ഇറങ്ങുകയായിരുന്നു.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. നടുറോഡിൽ ബൈക്ക് കത്തുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.
ബൈക്കിന് തീപിടിച്ച ഉടനെ യാത്രക്കാരൻ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി. വീഴ്ച്ചയിലുണ്ടായ നിസ്സാര പരിക്കുകൾ ഒഴിച്ചാൽ വലിയ അപകടങ്ങളൊന്നും സംഭവിച്ചില്ല. എന്നാൽ തീപിടുത്തത്തിൽ ബൈക്ക് പൂർണമായും കത്തി നശിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.