• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral haircut | ഒരേസമയം 28 കത്രികകൾ കൊണ്ടൊരു മുടിവെട്ട്; വീഡിയോ ശ്രദ്ധ നേടുന്നു

Viral haircut | ഒരേസമയം 28 കത്രികകൾ കൊണ്ടൊരു മുടിവെട്ട്; വീഡിയോ ശ്രദ്ധ നേടുന്നു

Man uses 28 scissors at a time for haircut | വിദേശിയുടെ പേരിൽ ഉണ്ടായിരുന്ന റെക്കോർഡ് ആണ് ഇദ്ദേഹം തകർത്തത്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    ഒരേസമയം 28 കത്രിക (haircut using 28 pairs of scissors) ഉപയോഗിക്കുന്ന ഏതെങ്കിലും ബാർബറെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരം എങ്കിൽ ഇവിടെ കണ്ടോളൂ. വിചിത്രമായ മുടിവെട്ടൽ വിദ്യയുടെ പേരിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ (India Book of Records) പേര് രജിസ്റ്റർ ചെയ്ത ഒരു ബാർബർ ഉജ്ജയിനിലുണ്ട്.

    ഉജ്ജയിനിലെ അലഖ്‌ധാം നഗർ നിവാസിയായ ആദിത്യ (26) ആണ് 28 കത്രിക ഉപയോഗിച്ച് മുടി മുറിച്ചതിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയത്. നേരത്തെ, ഈ അവിശ്വസനീയമായ റെക്കോർഡ് ഇറാനിൽ നിന്നുള്ള ഒരു യുവാവിനായിരുന്നു.

    28 കത്രിക കൊണ്ട് മുടി വെട്ടുന്ന ആദിത്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അച്ഛനും രണ്ട് സഹോദരന്മാരായ രോഹിത്, ജയേഷ് എന്നിവർക്കൊപ്പമാണ് ആദിത്യ തന്റെ കട നടത്തുന്നത്.

    സോഷ്യൽ മീഡിയയിലെ വീഡിയോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം മുടി വെട്ടാൻ തുടങ്ങിയത്. 10 കത്രിക കൊണ്ട് മുടി മുറിക്കുന്ന ഒരു ചൈനീസ് ഹെയർസ്റ്റൈലിസ്റ്റിനെ ആദിത്യ കണ്ടു.



    ഇയാളുടെ വീഡിയോ കണ്ടതോടെ ആദിത്യയും പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. 22 ടഫ്റ്റുകൾ ഉപയോഗിച്ച് മുടി മുറിക്കുന്ന ഇറാനിയൻ ഹെയർസ്റ്റൈലിസ്റ്റിന്റെ വീഡിയോ അദ്ദേഹം പിന്നീട് കണ്ടു.

    അവസാനം, ആദിത്യ തന്റെ പരിശീലനം തുടരാൻ തീരുമാനിച്ചു, തുടർന്ന് 28 കത്രികകൾ ഉപയോഗിച്ച് ഒരേസമയം മുടി മുറിക്കാൻ തുടങ്ങി.

    2022ൽ, താനിതിൽ സമർത്ഥനായി എന്ന് സ്വയം തോന്നിയപ്പോൾ ആദിത്യ തന്റെ വീഡിയോ റെക്കോർഡ് ചെയ്‌ത് സോഷ്യൽ മീഡിയയിൽ പങ്കിട്ടു.

    ആദിത്യയുടെ വീഡിയോ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ നോമിനേഷന് വേണ്ടി അയച്ചു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, അദ്ദേഹത്തിന്റെ പേര് 2022 ഏപ്രിൽ 4-ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ രജിസ്റ്റർ ചെയ്തു.

    ഇപ്പോഴിതാ ഗിന്നസ് റെക്കോർഡ് നേടാനുള്ള ശ്രമത്തിലാണ് ആദിത്യ.

    Summary: A professional hairdresser from Madhya Pradesh has created world record for cutting hair with 28 pairs of scissors at a time. He mastered the trick watching a video online where another person was nearly doing the same holding multiple scissors in both hands. Once he was sure about his talent, he posted first video on YouTube. The weird way had caught attention of netizens and enthusiasts alike. Upon entering India Book of Records, Aditya is hoping for a Guinness record
    Published by:user_57
    First published: