'ഒപ്പമിരിക്കാൻ പറ്റില്ല; പക്ഷെ നിന്റെ കൂടെത്തന്നെയുണ്ട്': ആശുപത്രിക്ക് പുറത്ത് ഭാര്യയ്ക്ക് സ്നേഹസന്ദേശവുമായി യുവാവ്

തന്നെയും കാത്ത് റോഡിന് അപ്പുറം ഇരിക്കുന്ന ഭർത്താവിന്റെ ചിത്രം കെല്ലി തന്നെയാണ് സോഷ്യല്‍ മീഡിയയിൽ പങ്കു വച്ചതും.

News18 Malayalam | news18-malayalam
Updated: April 9, 2020, 12:40 PM IST
'ഒപ്പമിരിക്കാൻ പറ്റില്ല; പക്ഷെ നിന്റെ കൂടെത്തന്നെയുണ്ട്': ആശുപത്രിക്ക് പുറത്ത് ഭാര്യയ്ക്ക് സ്നേഹസന്ദേശവുമായി യുവാവ്
Kelly, Albert
  • Share this:
കൊറോണ വൈറസ് ശാരീരികമായി അകലത്തിലാക്കിയെങ്കിലും തങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധത്തെ ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ലെന്ന് തെളിയിക്കുകയാണ് ടെക്സസിലെ ദമ്പതികൾ. കോവിഡ് വ്യാപനം തടയാൻ പല രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതേ നിയന്ത്രണങ്ങൾ തന്നെയാണ് ടെക്സസ് സ്വദേശികളായ കെല്ലിയെയും ഭർത്താവ് ആൽബർട്ടിനെയും അകറ്റിയതും.

കാന്‍സർ രോഗിയാണ് കെല്ലി. അവളുടെ കീമോതെറാപ്പി നടക്കുമ്പോഴൊക്കെ കരുത്തായി എപ്പോഴും കൂടെ നിൽക്കുന്നത് ഭർത്താവ് ആൽബർട്ടാണ്. എന്നാൽ ഇത്തവണ ചികിത്സാ മുറിയിൽ കെല്ലി ഒറ്റയ്ക്കാണ്. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി ആൽബർട്ടിനെ അധികൃതര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാൽ ഇതുകൊണ്ടൊന്നും ഭാര്യയെ തനിച്ചാക്കി പോകാൻ ആൽബർട്ട് തയ്യാറായില്ല. മറിച്ച് കെല്ലിക്ക് കീമോ മുറിയിൽ ഇരുന്നാൽ കാണാൻ പറ്റുന്ന തരത്തിലുള്ള ഒരിടത്ത് ഇരിപ്പായി. ഭാര്യക്കായി വലിയ അക്ഷരങ്ങളിൽ തയ്യാറാക്കിയ ഒരു സ്നേഹക്കുറിപ്പും മുന്നിലുണ്ടായിരുന്നു.'

BEST PERFORMING STORIES:ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു [PHOTO]മോഹന്‍ലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്ത: യുവാവ് അറസ്റ്റിൽ [NEWS]'ഒരിക്കലും മറക്കില്ല': നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും നന്ദി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ് [NEWS]

'നിന്റെ ഒപ്പമുണ്ടാകാൻ പറ്റില്ല പക്ഷെ ഞാനിവിടെയുണ്ട്' വലിയൊരു ചുവന്ന ഹൃദയത്തോടൊപ്പം ആൽബർട്ടിന്റെ സന്ദേശം.. ആശുപത്രിയിലെ സ്റ്റാഫുകൾക്കുള്ള നന്ദിയും അതിൽ കുറിച്ചിരുന്നു. തന്നെയും കാത്ത് റോഡിന് അപ്പുറം ഇരിക്കുന്ന ഭർത്താവിന്റെ ചിത്രം കെല്ലി തന്നെയാണ് സോഷ്യല്‍ മീഡിയയിൽ പങ്കു വച്ചതും. 
First published: April 9, 2020, 12:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading