നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • രാത്രി മൂത്രമൊഴിക്കാൻ ഇറങ്ങിയപ്പോൾ മുറ്റത്ത് കണ്ടത് മുതലയെ; ഞെട്ടൽ മാറാതെ കുടുംബം

  രാത്രി മൂത്രമൊഴിക്കാൻ ഇറങ്ങിയപ്പോൾ മുറ്റത്ത് കണ്ടത് മുതലയെ; ഞെട്ടൽ മാറാതെ കുടുംബം

  രാത്രി 1 മണിയോടെ ഉറക്കത്തിൽ നിന്ന് മൂത്രമൊഴിക്കാൻ എണീറ്റപ്പോഴാണ് മുറ്റത്ത് മുതല കിടക്കുന്നത് കണ്ടതെന്ന് റാംദിൻ പറയുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   മുതലയെ പോലുള്ള അപകടകാരികളായ ജീവവജാലങ്ങൾ ജനവാസ മേഖലയിൽ എത്തിയാൽ നാട്ടുകാർ ഭയപ്പാടിലാകുന്നത് സ്വാഭാവികമാണ്. സമാനമായ സംഭവമാണ് ഉത്തർപ്രേദേശിലെ ലക്കിമ്പൂർ ഖേരിയിലെ മുന്ന പൂർവ്വ ഗ്രാമത്തിലും നടന്നത്. സമീപത്തെ പുഴയിൽ നിന്നാണ് ആളുകൾ താമസിക്കുന്നിടത്തേക്ക് മുതല എത്തിയത്. വീടിന്റെ മുറ്റത്ത് വിശ്രമിക്കുന്ന മുതലയെ കണ്ടതോടെ വീട്ടുകാർ ഉടൻ തന്നെ മറ്റൊരിടത്തേക്ക് മാറുകയായിരുന്നു.

   രാത്രി 1 മണിയോടെ ഉറക്കത്തിൽ നിന്ന് മൂത്രമൊഴിക്കാൻ എണീറ്റപ്പോഴാണ് മുറ്റത്ത് മുതല കിടക്കുന്നത് കണ്ടതെന്ന് റാംദിൻ പറയുന്നു. “വലിയ എന്തോ സാധനം മുറ്റത്ത് കിടക്കുന്നതായാണ് ആദ്യം കണ്ടത്. പിന്നീട് ഫ്ലാഷ് ലൈറ്റ് അടിച്ച് നോക്കിയപ്പോൾ ആണ് മുതലയാണിത് എന്ന് മനസിലായത്. വലിയ ഞെട്ടൽ ഇതുണ്ടാക്കി” റാംദിർ വിവരിച്ചു. കുടുംബാഗങ്ങളുടെ സഹായത്തോടെ മുതലയെ സ്ഥലത്ത് നിന്ന് അകറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് രാത്രിയിൽ തന്നെ വീട് വിട്ടു. അയൽ വാസിയുടെ ടെറസിലാണ് രാത്രിയിൽ ഇവർ കഴിഞ്ഞത്.

   Also Read- Viral Video| മുപ്പത്തിയേഴാം തവണ വരനായി; സാക്ഷിയാകാൻ 28 ഭാര്യമാരും 35 മക്കളും 126 ചെറുമക്കളും

   വാർത്ത ഗ്രാമമാകെ പടർന്നതോടെ മുതലയെ കാണാനായി ധാരാളം ആളുകൾ എത്തി. രാത്രി മുഴുവൻ മുതലക്ക് സമീപമായി ആളുകളുണ്ടായിരുന്നു. ചിലർ വനംവകുപ്പിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ 5 മണിയോടെ വനപാലകർ സ്ഥലത്ത് എത്തി. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് വനപാലകർക്ക് മുതലയെ പിടികൂടാനായത്. ഇതിനെ പിന്നീട് ശാരദ പുഴയിൽ വിട്ടു. മുതലയെ പിടികൂടിയെങ്കിലും വീട്ടിലേക്ക് മടങ്ങി വരാൻ റാംദിനും കുടുംബത്തിനും ഇപ്പോഴും ഭയമുണ്ട്.

   പുഴയുടെ തീരത്തോട് ചേർന്ന് കാടിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഗ്രാമത്തിൽ വന്യമൃഗങ്ങൾ എത്തുന്നത് പതിവാണെന്ന് ഗ്രാമീണർ പറയുന്നു. മുതലകളുടെ ആക്രമണവും മുമ്പ് ഗ്രാമത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാൻസി നഗർ ഗ്രാമത്തിലെ കനാലിന് സമീപത്ത് നിന്ന് 32 കാരനെതിരെ കഴിഞ്ഞ മാസം മുതലയുടെ ആക്രമണം ഉണ്ടായിരുന്നു. ഗ്രാമത്തിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയ റാഹത്ത് അലിക്ക് നേരെയാണ് മുതലയുടെ ആക്രമണം ഉണ്ടായത്. കരച്ചിൽ കേട്ട് സമീപത്തെ വയലിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായരുന്ന കർഷകരാണ് രക്ഷക്ക് എത്തിയത്. മുതല തന്നെ വലിച്ചിഴച്ച് കനാലിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തിയത് എന്ന് റാഹത്ത് പറയുന്നു.

   അടുത്തിടെ കേരളത്തിലും മുതല വീട്ടു മുറ്റത്ത് എത്തിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ആതിരപ്പള്ളിയിൽ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്ന സാബു എന്നയാളുടെ വീട്ടിലേക്കാണ് രാവിലെ അപ്രതീക്ഷിതമായ അതിഥി എത്തിയത്. മുറ്റത്ത് നിന്ന് പരിചിതമല്ലാത്ത ശബ്ദം കേട്ട് എത്തിയ സാബുവിന്റെ ഭാര്യയാണ് മുതലയെ ആദ്യം കണ്ടത്. വീടിൻ്റെ മുൻഭാഗത്തെ സോഫയുടെ അടുത്ത് വരെ മുതല എത്തിയിരുന്നു. തുടർന്ന് ഇവർ വനപാലകരെ വിവരം അറിയിക്കുകയും ഇവർ സ്ഥലത്ത് എത്തി മുതലയെ പിടികൂടി പുഴയിൽ വിടുകയും ചെയ്തു. ചാലക്കുടി പുഴയിൽ നിന്നും100 മീറ്റർ ദൂരത്തിലാണ് സാബുവിന്റെ വീട് സ്ഥിതി ചെയ്തിരുന്നത്.
   Published by:Rajesh V
   First published:
   )}